Monday, November 25, 2024

രണ്ടുവര്‍ഷത്തിനിടെ അ‍ഞ്ചാം തിരഞ്ഞെടുപ്പിനു സാക്ഷ്യം വഹിച്ച് ബള്‍ഗേറിയ

രണ്ടുവര്‍ഷത്തിനിടയിലെ അഞ്ചാമത്തെ പാര്‍ലമെന്‍റ് പൊതുതിരഞ്ഞടുപ്പിനു സാക്ഷ്യം വഹിച്ച് ബള്‍ഗേറിയാ. ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ ജനങ്ങള്‍ വലിയ ആവേശം കാണിച്ചിരുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത ജനങ്ങളില്‍ വ്യാപകമായി മടുപ്പു സൃഷ്ടിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

യുക്രൈന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ബള്‍ഗേറിയയില്‍ കടുത്തസാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിരുന്നു. യുറോപ്യന്‍ യൂണിയനിലെ അംഗ രാജ്യങ്ങളില്‍ അതീവ ദാരിദ്രവും ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നതും ബള്‍ഗേറിയയിലാണ്. ഇതു കൂടാതെ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയും വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. രണ്ടുവര്‍ഷത്തിനിടെ തുടര്‍ച്ചയായ അഞ്ചു തിരഞ്ഞെടുപ്പുകള്‍ നേരിട്ട ബള്‍ഗേറിയയിലെ ജനങ്ങള്‍ കഴിഞ്ഞ നാലു തവണയും തിരഞ്ഞെടുപ്പില്‍ താത്പര്യം കാണിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ ഭരണത്തോടുള്ള അസ്വസ്ഥത പ്രകടമാകുന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന അഞ്ചാമത്തെ പോളിംഗ്.

അതേസമയം, മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന ബോയ്‌കോ ബോറിസോവിന്റെ ഗെര്‍ബ് പാര്‍ട്ടിയും പ്രധാനമന്ത്രി കിരില്‍ പെറ്റ്കോവിന്‍റെ ലിബറൽ വി കണ്ടിന്യൂ ചേഞ്ച് പാര്‍ട്ടിയും തമ്മിലാണ് പോരാട്ടം നടക്കുന്നത്. തിരഞ്ഞെടുപ്പിന്‍റെ പ്രാഥമിക ഫലം ഇന്നു പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ട്.

Latest News