കേരള പോലീസ് സേനയിലേക്ക് ആദ്യ റിപ്പോര്ട്ടമാര്മാരുടെ ബാച്ച് പുറത്തിറങ്ങി. ബാച്ചില്‍ എട്ടുപേരില്‍ ആറും വനിതകളാണ്. ആദ്യമായാണ് വനിതകളെ ഈ പരിശീലനത്തിന് തെരഞ്ഞെടുത്തത്. റിപ്പോര്‍ട്ടേഴ്സ് (ഗ്രേഡ് 2 മലയാളം) തസ്തികയിലാണ് നിയമനം. ഓരോ ജില്ലയിലേയും സ്പെഷ്യല്‍ ബ്രാഞ്ച് സിഐഡി ഡിറ്റാച്ച്മെന്റുകളിലേക്കാണ് നിയമനം.
രാമവര്‍മപുരം പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ഓത്ത് ടേക്കിങ് സെറിമണിയില്‍ കേരള പോലീസ് അക്കാദമി ഡയറക്ടര്‍ ഗോപേഷ് അഗര്‍വാള്‍ മുഖ്യാതിഥിയായി. ഇവര്‍ക്ക് ഔട്ട്ഡോര്‍ പരിശീലനത്തില്‍ പരേഡ്, ശാരീരികക്ഷമത പരിശീലനം, ഡ്രില്‍, ലത്തി, മോബ് ഓപറേഷന്, ഒബിക്കിള്, ഫീല്‍ഡ് ക്രാഫ്റ്റ്, മാപ്പ് റീഡിങ്ങ്, ഫീല്‍ഡ് എന്‍ജിനീയറിങ്ങ് കൗണ്ടര്‍ ലെഫ്റ്റ് വിങ്ങ് എക്സ്ടിമിസം, കൗണ്ടര്‍ അര്‍ബന്‍ ടെററിസം, ബോംബ് ഡിറ്റക്ഷന്‍, വിഐപി സെക്യൂരിറ്റി, ജെങ്കിള്‍ ട്രെയിനിംഗ് കരാട്ടേ യോഗ, ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിംഗ്, കോസ്റ്റല്‍ സെക്യൂരിറ്റി ട്രെയിനിംഗ് എന്നി പരിശീലനങ്ങള്‍ നല്കി.