Friday, January 31, 2025

ലോകം സാമ്പത്തിക മാന്ദ്യത്തിലേയ്‌ക്കെന്ന മുന്നറിയിപ്പുമായി ലോകവ്യാപാര സംഘടന

ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി ലോക വ്യാപാര സംഘടന. മാന്ദ്യം മറികടക്കാനുള്ള പദ്ധതികള്‍ ഇപ്പോള്‍ തന്നെ ലോകരാജ്യങ്ങള്‍ ആവിഷ്‌ക്കരിക്കണമെന്നും ലോകവ്യാപര സംഘടനാ മേധാവി ഗോസി ഒകോഞ്ചോ ഇവേല പറഞ്ഞു. ജനീവയില്‍ ലോകവ്യാപര സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് അവര്‍ ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയത്.

ആഗോളതലത്തില്‍ സാമ്പത്തിക സൂചികകള്‍ നല്ല സൂചനകള്‍ അല്ല നല്‍കുന്നത് ഗോസി ഒകോഞ്ചോ ചൂണ്ടിക്കാട്ടുന്നു. നാല് കാര്യങ്ങളാണ് ഇതിന് കാരണമെന്നാണ് ഗോസി ഒകോഞ്ചോ ഇവേലയുടെ വിലയിരുത്തല്‍.

1. റഷ്യയുടെ യുക്രൈന്‍ അധിനിവേശം പ്രതിസന്ധി കൂട്ടി. 2. വിലക്കയറ്റം, പണപ്പെരുപ്പം, 3. ഇന്ധനക്ഷാമം. 4, കാലാവസ്ഥാവ്യതിയാനം. ഇതിന് പുറമേ കോവിഡ് തീര്‍ത്ത പ്രതിസന്ധിയും. ലോക്ഡൗണ്‍ സാമ്പത്തികമേഖലയെ മന്ദഗതിയിലാക്കി. അമേരിക്ക ഉള്‍പ്പടെ വികസിതരാജ്യങ്ങളില്‍ വരെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ കഴിയുന്നില്ല. യൂറോപ്പില്‍ ജര്‍മ്മിനിയില്‍ ഉള്‍പ്പടെ ഇന്ധനപ്രതിസന്ധിയും രൂക്ഷം.

ഇതെല്ലാം മറികടക്കാന്‍ ഇപ്പോള്‍ തന്നെ പദ്ധതികള്‍ തുടങ്ങണമെന്നാണ് ഡബ്ലുടിഒയുടെ വാര്‍ഷികയോഗത്തില്‍ ഗോസിയുടെ നിര്‍ദ്ദേശം. എല്ലാ രാജ്യങ്ങളേയും ഈ പ്രതിസന്ധി ഒരു പോലെ ബാധിച്ചു തുടങ്ങിയതിനാല്‍ തന്നെ ലോകം വൈകാതെ മാന്ദ്യത്തിലേക്ക് കടക്കുമെന്ന് ഗോസി ഒകോഞ്ചോ പറഞ്ഞു.

 

Latest News