Friday, April 4, 2025

ലോക വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി ചാനു

കൊളംബിയയിൽ നടക്കുന്ന ലോക വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഭാരോദ്വഹന താരം മീരാഭായ് ചാനു വെള്ളി മെഡല്‍ സ്വന്തമാക്കി. ഒളിമ്പിക്സിൽ സ്വർണം നേടിയ ഷിഹുവയെ മറികടന്നാണ് ചാനുവിന്റെ പുതുചരിത്രം.

2017 ൽ 194 കിലോഗ്രാം (85 കിലോഗ്രാം പ്ലസ് 109 കിലോഗ്രാം) ഉയർത്തി സ്വർണം നേടിയ മീരാഭായിയുടെ ലോക ചാമ്പ്യൻഷിപ്പിലെ രണ്ടാമത്തെ മെഡലാണിത്. മീരാഭായി 200 കിലോഗ്രാം (സ്‌നാച്ചിൽ 87 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 113 കിലോഗ്രാം) ഭാരം ഉയര്‍ത്തിയാണ് വെള്ളി മെഡല്‍ നേടിയത്. അതേസമയം ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവായ ഷിഹുവ മൊത്തം 198 കിലോഗ്രാമും (സ്‌നാച്ചിൽ 89 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 109 കിലോഗ്രാം) ഉയർത്തി. 206 കിലോഗ്രം (93 കിലോഗ്രാം പ്ലസ് 113 കിലോഗ്രാം) ഭാരം ഉയര്‍ത്തിയ ചൈനയുടെ ജിയാങ് ഹുയിഹുവയാണ് സ്വര്‍ണം നേടിയത്. സ്നാചില്‍ മീരാഭായി 85 കിലോ ഭാരം ഉയർത്തി സാവധാനത്തിലാണ് തുടക്കമിട്ടത്.

Latest News