Monday, April 21, 2025

2025 ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകൾ

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ ത്രൈമാസ റാങ്കിംഗിൽ സിംഗപ്പൂർ ഒന്നാം സ്ഥാനം വീണ്ടെടുത്തു. ഹെൻലി പാസ്പോർട്ട് ഇൻഡക്സ് അനുസരിച്ച്, ലോകമെമ്പാടുമുള്ള 227 ലക്ഷ്യസ്ഥാനങ്ങളിൽ 195 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം സിങ്കപ്പൂർ പാസ്പോർട്ട് ഉള്ളവർക്ക് ലഭിക്കുന്നു.

കോവിഡ് 19 ലോക് ഡൗണിനുശേഷം ആദ്യമായി അയൽരാജ്യമായ ചൈനയിലേക്ക് വിസരഹിത പ്രവേശനം വീണ്ടെടുത്തുകൊണ്ട് ജപ്പാൻ രണ്ടാം സ്ഥാനത്തെത്തി. 193 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസരഹിത പ്രവേശനം ആസ്വദിക്കാൻ ജപ്പാൻ പാസ്പോർട്ട് ഉടമകൾക്ക് കഴിയും. കൂടാതെ ഫ്രാൻസ്, ജർമനി, ഇറ്റലി, സ്പെയിൻ എന്നീ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും ഫിൻലൻഡ്, ദക്ഷിണ കൊറിയ എന്നിവയ്ക്കൊപ്പം 192 ലക്ഷ്യസ്ഥാനങ്ങളിലേക്ക് മുൻകൂർ വിസ ആവശ്യമില്ലാതെ പ്രവേശനം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

425 ദശലക്ഷത്തിലധികം യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് സ്വതന്ത്രസഞ്ചാരം ഉറപ്പ് നൽകുന്ന യൂറോപ്യൻ യൂണിയന്റെ അതിർത്തിരഹിത ഷെഞ്ചൻ പ്രദേശത്തിന്റെ ശക്തിയുടെ തെളിവാണ് ഹെൻലി പാസ്പോർട്ട് ഇൻഡക്സ് റാങ്കിംഗിലെ അതിന്റെ നാലാം സ്ഥാനം. ഓസ്ട്രിയ, ഡെന്മാർക്ക്, അയർലൻഡ്, ലക്സംബർഗ്, നെതർലൻഡ്സ്, നോർവേ, സ്വീഡൻ എന്നീ ഏഴ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് 191 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസരഹിത പ്രവേശനത്തിന്  അനുവാദമുണ്ട്.

ബെൽജിയം, ന്യൂസിലൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, യു. കെ. എന്നീ അഞ്ച് രാജ്യങ്ങൾക്ക് 190 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസരഹിത പ്രവേശനമുണ്ട്.

Latest News