Friday, May 9, 2025

യുക്രേനിയൻ ഡ്രോണുകൾ മോസ്കോ ആക്രമിച്ചതിനു പിന്നാലെ പുടിന്റെ ‘വിശിഷ്ടാതിഥി’യായി ഷി ജിൻപിംഗ് മോസ്കോയിൽ

റഷ്യയിൽ വിജയദിനം എന്നറിയപ്പെടുന്ന രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന സൈനികപരേഡിൽ പങ്കെടുക്കുന്നതിനായി ചൈനയുടെ നേതാവ് ഷി ജിൻപിംഗ് മോസ്കോയിലെത്തി. എന്നാൽ, ഷി ചിൻപിങ് മോസ്കോയിൽ എത്തുന്നതിനു മുൻപ് യുക്രൈൻ അവിടെ ഡ്രോൺ ആക്രമണം നടത്തിയിരുന്നു.

അതേസമയം, നാലുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൈനീസ് നേതാവ് ബുധനാഴ്ച മോസ്കോയിൽ എത്തിയതായി റഷ്യൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ ആർ‌ ഐ‌ എ നോവോസ്റ്റി റിപ്പോർട്ട് ചെയ്തു. പുടിനുമായുള്ള പരസ്പരവിശ്വാസം, ഷി ശക്തിപ്പെടുത്തുമെന്നും രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യസേന നാസി ജർമ്മനിക്കെതിരായ വിജയത്തിന്റെ എൺപതാം വാർഷികത്തെ അനുസ്മരിക്കുന്ന പരിപാടികളിൽ പങ്കെടുക്കുമെന്നും ബീജിംഗ് അറിയിച്ചു.

രണ്ട് സ്വേച്ഛാധിപതികളും അവരുടെ രാഷ്ട്രങ്ങളും തമ്മിലുള്ള ഐക്യത്തിന്റെ ശക്തമായ പ്രകടനമാണ് ഷിയുടെ സാന്നിധ്യം. കഴിഞ്ഞ മാസം നടത്തിയ പ്രസ്താവനകളിൽ പുടിൻ ഷിയെ തന്റെ ‘മുഖ്യാതിഥി’ എന്ന് വിശേഷിപ്പിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ഷി ഇടപെടണമെന്ന് യുക്രൈൻ നേരത്തെ അഭ്യർഥിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News