Sunday, April 6, 2025

കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് ഇരട്ടജീവപര്യന്തം

ഭീകരവാദ ഫണ്ടിംഗ് കേസില്‍ കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലികിന് ജീവപര്യന്തം കഠിനതടവ്. ദില്ലിയിലെ പ്രത്യേക ചകഅ കോടതിയുടേതാണ് വിധി. ഡഅജഅ അടക്കം കുറ്റങ്ങളാണ് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവിനെതിരെ തെളിഞ്ഞത്. ഭീകരവാദത്തിനായി വിദേശത്ത് നിന്നടക്കം ഫണ്ട് സ്വീകരിച്ചു, കശ്മീരില്‍ സമാധാനലംഘനമുണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയവാണ് കുറ്റങ്ങള്‍.

ഇരട്ട ജീവപര്യന്തവും പത്തുകൊല്ലത്തെ കഠിനതടവുമാണ് അമ്പത്താറുകാരനായ മാലിക്കിന് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. 10 ലക്ഷം രൂപ പിഴയും ഒടുക്കണം. വിധിക്കെതിരെ മാലിക്കിന് ഹൈക്കോടതിയെ സമീപിക്കാം.

യാസിന്‍ മാലിക് കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. യാസിന്‍ മാലിക്കിന് തൂക്കുകയര്‍ നല്‍കണമെന്ന ചകഅയുടെ ആവശ്യം തള്ളി ജീവപര്യന്തം കഠിനതടവ് വിധിക്കണമെന്ന് വിഘടനവാദി നേതാവിന്റെ അഭിഭാഷകന്റെ വാദം അംഗീകരിക്കുകയായിരുന്നു. അമിക്കസ് ക്യൂറി എ. പി. സിംഗിനെ യാസിന്‍ മാലിക് ആലിംഗനം ചെയ്തു. മാലിക്കിന് എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ഡഅജഅ വകുപ്പില്‍ പത്ത് ലക്ഷം പിഴയടക്കണം.

വിധിപ്രസ്താവനത്തിന് മുന്നോടിയായി ഡല്‍ഹി പാട്യാല ഹൗസ് കോടതി പരിസരത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

 

 

Latest News