അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ അല്‍-ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍-സവാഹിരി കൊല്ലപ്പെട്ടതിനെ, യുഎസിന്റെ ഭാഗത്തുനിന്നുള്ള ദോഹ കരാറിന്റെ വ്യക്തമായ ലംഘനമായി വിശേഷിപ്പിച്ച് താലിബാന്‍ ഭരണകൂടം.
‘ഇസ്ലാമിക് എമിറേറ്റ് (അഫ്ഗാനിസ്ഥാന്‍) ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇത് അന്താരാഷ്ട്ര തത്വങ്ങളുടെയും ദോഹ കരാറിന്റെയും വ്യക്തമായ ലംഘനമായി കണക്കാക്കുന്നു’. ഭരണകൂടത്തിന്റെ വക്താവ് പാഷ്തോയില്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ഡെപ്യൂട്ടി മന്ത്രിയായ മുജാഹിദിനും ഇത്തരത്തിലുള്ള ഓപ്പറേഷനുകളെ സംബന്ധിച്ച് വാഷിംഗ്ടണിന് മുന്നറിയിപ്പ് നല്‍കി. ‘അമേരിക്കയുടെയും അഫ്ഗാനിസ്ഥാന്റെയും താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് നടപടി. ഭാവിയില്‍ ഇത് ആവര്‍ത്തിച്ചാല്‍ നിലവിലുള്ള എല്ലാ അവസരങ്ങളെയും അത് ദോഷകരമായി ബാധിക്കും’. മുജാഹിദിന്‍ പ്രസ്താവനയില്‍ പറയുന്നു.