റഷ്യയുടെ ഗൈഡഡ് ബോംബുകളെ പ്രതിരോധിക്കാന്‍ ഉക്രെയ്നിന് പുത്തന്‍ പ്രതിരോധ സംവിധാനങ്ങള്‍ ആവശ്യമാണെന്ന് ഉക്രൈയ്ന് പ്രസിഡന്റ് സെലെന്‍സ്കി. ഗൈഡഡ് ബോംബുകളില്‍ നിന്ന് ഉക്രെയ്നിലെ നഗരങ്ങളെ സംരക്ഷിക്കുന്നതിന് നവീകരിച്ച പ്രതിരോധ സംവിധാനങ്ങള്‍ക്കായി സെലെന്‍സ്കി പുതിയ അപേക്ഷ നല്കി.
ഊര്‍ജത്തിനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെതിരെ റഷ്യ ആക്രമണം ശക്തമാക്കുന്നതിനാല്‍, മെച്ചപ്പെട്ട വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സെലെന്‍സ്കി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇലക്ട്രോണിക് ആയുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഉക്രെയ്ന് പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും എന്നാല്‍ റഷ്യന്‍ ബോംബുകളെ ചെറുക്കുന്നതില്‍ ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും സെലെന്‍സ്കി വീഡിയോ പ്രസംഗത്തില്‍ പറഞ്ഞു.
ഈ ബോംബുകളില്‍ നിന്ന് നമ്മുടെ നഗരങ്ങളെയും സമൂഹത്തെയും സംരക്ഷിക്കാന്‍ അനുവദിക്കുന്ന സംവിധാനങ്ങളും തന്ത്രങ്ങളും ഉക്രെയ്നിന് ആവശ്യമാണ്. ഏപ്രിലിലുടനീളം ഉക്രേനിയന്‍ ലക്ഷ്യങ്ങള്‍ക്കെതിരെ റഷ്യ 3,200 ലധികം ഗൈഡഡ് ബോംബുകളും 300 ലധികം മിസൈലുകളും 300 ഓളം ഡ്രോണുകളും ഉപയോഗിച്ചതായി ഈ മാസം ആദ്യം സെലെന്‍സ്കി പറഞ്ഞു.