യുക്രൈനുള്ള സുരക്ഷാ ഉറപ്പുകളെക്കുറിച്ച് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു. സുരക്ഷാ ഗ്യാരണ്ടികൾ ശക്തവും വിശ്വസനീയവുമായിരിക്കണമെന്ന ഒരു പൊതു കാഴ്ചപ്പാടാണ് ഇരുനേതാക്കൾക്കുമുള്ളത്. ദുർബലമായ വെടിനിർത്തൽ പോലെയുള്ള ഉറപ്പില്ലാത്ത നയങ്ങൾ പുതിയ യുദ്ധത്തിനു മുന്നോടിയായേ വർത്തിക്കൂ എന്ന് സെലൻസ്കി പറഞ്ഞു.
“പ്രധാന തീരുമാനങ്ങളെടുക്കുമ്പോൾ നിരന്തരം സമ്പർക്കം പുലർത്താൻ ഞങ്ങൾ സമ്മതിച്ചു. ശക്തവും ശാശ്വതവുമായ സമാധാനം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ശക്തമായ സുരക്ഷാ ഗ്യാരണ്ടികളിലൂടെ മാത്രമേ അത് നേടാനാകൂ” – സെലൻസ്‌കി കൂട്ടിച്ചേർത്തു.
ഫെബ്രുവരി 17 ന് പാരീസിൽ നടന്ന അടിയന്തര യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗം യുക്രൈൻ ‘ശക്തിയിലൂടെ സമാധാനം അർഹിക്കുന്നു’ എന്ന് വീണ്ടും സ്ഥിരീകരിച്ചതായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ നേരത്തെ പ്രസ്താവിച്ചിരുന്നു.