Friday, February 21, 2025

സൗദി അറേബ്യൻ സന്ദർശനം റദ്ദാക്കി സെലൻസ്‌കി

ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന സൗദി അറേബ്യൻ സന്ദർശനം റദ്ദാക്കി യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനായി യു എസും റഷ്യയും തമ്മിൽ സൗദി അറേബ്യയിൽ ചർച്ചകൾ നടക്കുന്നതിനാലാണ് തന്റെ സന്ദർശനം മാറ്റിവച്ചതെന്ന് സെലൻസ്കി പറഞ്ഞു. ചർച്ച നടക്കുന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അത് യുക്രൈനെയും ലോകത്തെ മുഴുവനെയും അദ്ഭുതപ്പെടുത്തിയെന്നും അതിനാൽതന്നെ അങ്ങോട്ടുള്ള സന്ദർശനം ഒഴിവാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾ തികച്ചും സത്യസന്ധരും സുതാര്യരുമാണ്. ഞങ്ങളെക്കുറിച്ച് ഒരു തെറ്റിധാരണയും വേണ്ട. അതുകൊണ്ടാണ് ഞാൻ സൗദി അറേബ്യയിലേക്ക് പോകാത്തത്. ഞങ്ങൾ അവിടെ ഞങ്ങളുടെ പങ്കാളികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഹിസ് റോയൽ ഹൈനസ് മുഹമ്മദ് (ബിൻ സൽമാൻ) മായി എനിക്ക് വളരെ നല്ല ബന്ധമുണ്ട്. മാർച്ച് പത്തിന് ഞാൻ ഒരു ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് ഞങ്ങൾ സമ്മതിച്ചിട്ടുണ്ട്” – മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനുളള ഉത്തരമായി സെലൻസ്‌കി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News