ഉക്രൈൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കി യുകെയിലെ പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തി. ലണ്ടനിനടുത്തുള്ള ചെക്കേഴ്സിൽ സുനക്കുമായി സെലെൻസ്‌കി നടത്തിയ ചർച്ചകൾ രണ്ട് മണിക്കൂറോളം നീണ്ടതായാണ് റിപ്പോർട്ട്. യുകെ നൂറുകണക്കിന് ദീർഘദൂര മിസൈലുകളും സായുധ ഡ്രോണുകളും ഉക്രൈനിലേയ്ക്ക് അയക്കുവാൻ ധാരണയായതിനു പിന്നാലെയാണ് സെലെൻസ്‌കി പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തിയത്.
കൂടുതൽ ആയുധങ്ങൾ ഉക്രൈന് കൈമാറാനുള്ള തീരുമാനത്തോടെ യുദ്ധഭൂമിയെ നയിക്കാൻ ശേഷിയുള്ള ആയുധങ്ങൾ നൽകുന്നതിൽ യുകെ മറ്റേതൊരു രാജ്യത്തേക്കാളും മുന്നോട്ട് പോകുകയാണ്. എന്നാൽ യുദ്ധവിമാനങ്ങൾ നൽകുന്നത് “നേരെയുള്ള കാര്യമല്ല” എന്നും എന്നാൽ ആ പിന്തുണ നൽകുന്ന സഖ്യ രാജ്യങ്ങളുടെ ഇടയിൽ യുകെ മികച്ച പിന്തുണ നൽകുമെന്നും ഋഷി സുനക്ക് പറഞ്ഞു.
റഷ്യൻ സൈന്യത്തിനെതിരെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രത്യാക്രമണത്തിനുള്ള തയ്യാറെടുപ്പിലാണ് ഉക്രൈൻ. കഴിഞ്ഞ ആഴ്ച സ്റ്റോം ഷാഡോ ക്രൂയിസ് മിസൈലുകൾ ഉക്രൈന് നൽകുന്ന വിവരം യുകെ സ്ഥിരീകരിച്ചിരുന്നു. ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് തന്റെ രാജ്യത്തിന് കൂടുതൽ ആയുധങ്ങൾ ആവശ്യമാണെന്ന് കഴിഞ്ഞ ആഴ്ച മിസ്റ്റർ സെലെൻസ്‌കി ബിബിസിയോട് വെളിപ്പെടുത്തി.
ഉക്രൈനും യുകെയും “യഥാർത്ഥ പങ്കാളികൾ” ആണെന്ന് യുകെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സെലെൻസ്കി പറഞ്ഞു.