യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ ആരംഭിക്കുമെന്ന് ഡൊണാൾഡ് ട്രംപും വ്‌ളാഡിമിർ പുടിനും പ്രസ്ഥാവിച്ചതിനുപിന്നാലെ യു എസും റഷ്യയും നിർദേശിക്കുന്ന ഒരു സമാധാന കരാറും യുക്രൈൻ അംഗീകരിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി. “ഒരു സ്വതന്ത്രരാജ്യമെന്ന നിലയിൽ ഞങ്ങൾക്ക് അത് അംഗീകരിക്കാൻ കഴിയില്ല” – സെലൻസ്‌കി പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് പുടിനുമായി ഫോണിൽ സംസാരിച്ചതിനുശേഷം യുദ്ധം അവസാനിപ്പിക്കാനുള്ള ‘നല്ല സാധ്യത’യെക്കുറിസിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. യുക്രൈൻ നാറ്റോയിൽ ചേരുന്നത് പ്രായോഗികമല്ല എന്നും അധിനിവേശത്തിനുമുമ്പുള്ള അതിർത്തികളിലേക്ക് അവർ തിരികെവരാൻ സാധ്യതയില്ല എന്നും ട്രംപ് പറഞ്ഞിരുന്നു.
സുരക്ഷാസമ്മേളനം നടക്കുന്ന മ്യൂണിക്കിൽ വെള്ളിയാഴ്ച റഷ്യൻ പ്രതിനിധികൾ അമേരിക്കൻ പ്രതിനിധികളെ കാണുമെന്ന് സെലൻസ്കി പറഞ്ഞിരുന്നു. ബുധനാഴ്ച ട്രംപുമായി വ്യക്തിപരമായി സംസാരിച്ച യുക്രേനിയൻ നേതാവ്, തങ്ങളില്ലാതെ (ഉണ്ടാക്കുന്ന) ഒരു കരാറും തന്റെ രാജ്യത്തിന് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. “യൂറോപ്യന്മാരും ചർച്ചാമേശയിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമായിരുന്നു” – അദ്ദേഹം പറഞ്ഞു. ട്രംപിനോട് തന്റെ മുൻഗണന ‘സുരക്ഷാ ഉറപ്പുകൾ’ ആണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.