യുക്രെയ്ന്‍ യുദ്ധം നയതന്ത്രത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന് യുക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി. ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകളില്‍ തടസ്സങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
തന്റെ രാജ്യം യുദ്ധക്കളത്തില്‍ വിജയിക്കുമെന്ന് യുക്രേനിയന്‍ ടെലിവിഷനില്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷം ‘രക്തരൂക്ഷിതമായതായിരിക്കും, യുദ്ധം ഉണ്ടാകും, പക്ഷേ അത് നയതന്ത്രത്തിലൂടെ മാത്രമേ അവസാനിക്കൂ’, സെലെന്‍സ്‌കി പറഞ്ഞു.
എന്നാല്‍ ഇരുകൂട്ടരും ഒന്നും ഉപേക്ഷിക്കാനും ക്ഷമിക്കാനും ആഗ്രഹിക്കാത്തതിനാല്‍ ഇത് എളുപ്പമല്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. അതേസമയം ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് കൈവിന്റെ ലീഡ് നെഗോഷ്യേറ്റര്‍ മൈഖൈലോ പോഡോലിയാക് ചൊവ്വാഴ്ച പറഞ്ഞു. ശത്രുത അവസാനിപ്പിക്കുന്നതിനായി ചര്‍ച്ചകള്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞതായി കീവ് അധികാരികള്‍ ആരോപിച്ചു. റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ പറയുന്നതനുസരിച്ച്, അവസാന കൂടിക്കാഴ്ച നടന്നത് ഏകദേശം ഒരു മാസം മുമ്പ്, ഏപ്രില്‍ 22 നാണ്.