Monday, March 9, 2026

ഇറാനിയൻ ഡ്രോണുകളെ തുരത്താൻ യുക്രൈൻ സംഘം മിഡിൽ ഈസ്റ്റിലെത്തുമെന്ന് സെലെൻസ്‌കി

ഇറാനിയൻ ഡ്രോണുകളെ തുരത്തുന്നതിൽ അമേരിക്കയെയും ഗൾഫ് രാജ്യങ്ങളെയും സഹായിക്കാൻ യുക്രേനിയൻ ഡ്രോൺ വിദഗ്ധർ അടുത്ത ആഴ്ച മിഡിൽ ഈസ്റ്റിൽ എത്തുമെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി റഷ്യൻ ആക്രമണങ്ങളെ നേരിടുന്നതിലൂടെ കുറഞ്ഞ ചിലവിൽ ഡ്രോണുകളെ എങ്ങനെ തകർക്കാം എന്നതിൽ ഉക്രെയ്ൻ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഈ അറിവ് യുഎഇ, ഖത്തർ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾക്ക് കൈമാറും.

“അടുത്ത ആഴ്ച, വിദഗ്ധർ സ്ഥലത്തെത്തുമ്പോൾ, അവർ സാഹചര്യം പരിശോധിക്കുകയും സഹായിക്കുകയും ചെയ്യുമെന്ന് ഞാൻ കരുതുന്നു,” ഇറാനിയൻ ഡ്രോണുകളെ തുരത്തുന്നതിൽ യുഎസിനെയും ഗൾഫ് രാജ്യങ്ങളെയും യുക്രൈൻ എങ്ങനെ സഹായിക്കുമെന്ന് ചോദിച്ചപ്പോൾ ഒരു പത്രസമ്മേളനത്തിൽ പറയുകയായിരുന്നു അദ്ദേഹം.

റഷ്യൻ മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുക്രൈന് അടിയന്തരമായി കൂടുതൽ വ്യോമപ്രതിരോധ മിസൈലുകൾ ആവശ്യമാണ്. ഇതിന് പകരമായി, ഇറാനിയൻ ഡ്രോണുകളെ തുരത്താൻ യുക്രൈൻ വികസിപ്പിച്ചെടുത്ത അത്യാധുനിക ‘ഡ്രോൺ ഇന്റർസെപ്റ്റർ’ സാങ്കേതികവിദ്യ നൽകാനാണ് സെലെൻസ്‌കിയുടെ വാഗ്ദാനം. പശ്ചിമേഷ്യയിലെ സിവിലിയന്മാരെയും എണ്ണ അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാൻ സഹായിക്കുന്നതിന് ഇറാനിയൻ ആക്രമണം നേരിടുന്ന രാജ്യങ്ങളുമായി തങ്ങളുടെ വൈദഗ്ധ്യം പങ്കിടാൻ യുക്രൈൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

ഇറാൻ്റെ ഡ്രോൺ ആക്രമണങ്ങൾ തടയാൻ യുക്രൈന്റെ സഹായം തേടാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താല്പര്യം പ്രകടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News