Friday, April 11, 2025

യുദ്ധമേഖലയിലെ ധീരമായ പ്രവർത്തനം; സൈനികന് ആദരവുമായി ഉക്രെയ്ൻ പ്രസിഡന്റ്

ഉക്രെയ്ൻ യുദ്ധ വിമാന പൈലറ്റിനെ ധീരമായ പ്രവർത്തികളുടെ പേരിൽ അഭിനന്ദിച്ചു പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. യുദ്ധത്തിന് ശേഷം വിമാനത്തിൽ നിന്നും പുറത്തിറങ്ങുന്നതിന് മുമ്പ് രക്തം പടർന്ന മുഖവുമായി സെൽഫിയെടുത്ത പൈലറ്റിനെ ‘ഉക്രെയ്നിന്റെ ഹീറോ’ എന്നാണ് സെലൻസ്‌കി വിശേഷിപ്പിച്ചത്.

ഉക്രേനിയൻ സായുധ സേനയിലെ മേജർ റാങ്കിലുള്ള സൈനിക പൈലറ്റായ വാഡിം വോറോഷിലോവ് ആണ് പ്രസിഡന്റ് സെലൻസ്കിയുടെ ആദരത്തിനു ഇടം നേടിയത്. വാഡിം ഇറാനിയൻ നിർമ്മിത ഷഹെദ്-136 ഡ്രോൺ വെടിവെച്ച് വീഴ്ത്തിയ ശേഷം വിമാനം തകരുന്നതിന് മുമ്പ് തന്റെ രക്തം പുരണ്ട മുഖവുമായി സെൽഫിയെടുക്കുകയും ചെയ്തിരുന്നു. ഈ സെൽഫിയാണ് പ്രസിഡന്റിന്റെ ശ്രദ്ധയിലേക്ക് ഈ സൈനികനെ എത്തിച്ചത്.

മേജർ വാഡിം ഒലെക്‌സാണ്ട്രോവിച്ച് വോറോഷിലോവിന് ഉക്രെയ്‌ന്റെ ഹീറോ പദവി നൽകുകയും ഓർഡർ ഓഫ് ഗോൾഡ് സ്റ്റാർ സമ്മാനിക്കുകയും ചെയ്യുമെന്നും സെലെൻസ്‌കി പ്രഖ്യാപിച്ചു.

 

Latest News