ഏകാധിപത്യ ശൈലിയിലൂടെ 37 വര്‍ഷം രാജ്യം ഭരിച്ച മുഗാബെ ഭരണകൂടത്തിന്റെ അന്ത്യത്തിനുശേഷമുള്ള രണ്ടാം പൊതുതിരഞ്ഞടുപ്പിന് സിംബാബ്‌വെ ഒരുങ്ങുന്നു. ആഗസ്റ്റ് മാസം ഇരുപത്തിമൂന്നിന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. സാമൂഹിക-സാമ്പത്തികപ്രതിസന്ധി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യപിച്ചിരിക്കുന്നത്.
1987 മുതൽ അധികാരത്തിലിരുന്ന റോബര്‍ട്ട് മുഗാബെ യുഗത്തിന് 2017-ലാണ് അന്ത്യം കുറിച്ചത്. മുഗാബെയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തതോടെ ഭരണകക്ഷിയായ സാനു – പി.എഫിന്റെ നേതൃത്വത്തില്‍ രാജ്യത്ത് ജനാധിപത്യം കൊണ്ടുവന്നിരുന്നു. ഇതേ തുടര്‍ന്ന് നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ എമേഴ്‌സന്‍ നന്‍ഗഗ്വയായിരുന്നു സിംബാംബ്‌വെയെ നയിച്ചത്. ഭരണം അഞ്ചുവര്‍ഷം പൂര്‍ത്തിയായതോടെയാണ് രാജ്യത്ത് രണ്ടാമത്തെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.
റോബർട്ട് മുഗാബെയുടെ പുറത്താക്കലിനുശേഷം നിരവധി സാമൂഹിക-സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോയിരുന്നത്. പണപ്പെരുപ്പം, ഉയർന്ന തൊഴിലില്ലായ്മ, രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരത എന്നിവ സിംബാംബ്‌വെയെ ഭൂഖണ്ഡത്തിലെയും ലോകത്തിലെയും ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാക്കിയിരുന്നു. ദാര്യദ്രം നീക്കുന്നതിലുന്നിയുള്ള പ്രചരണമാണ് രാജ്യത്ത് ഇത്തവണ പൊതുതിരഞ്ഞെടുപ്പില്‍ ഉയരുന്നത്.