Monday, November 25, 2024

ആ​ധാ​റി​ലെ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മ​ല്ല: വിമര്‍ശനവുമായി മൂഡീസ്

രാ​ജ്യ​ത്തെ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യ ആ​ധാ​റി​ലെ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മ​ല്ലെ​ന്നും ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടാ​ൻ സാധ്യതയുണ്ടെന്നും വിമര്‍ശനം. ആഗോള ക്രെഡിറ്റ് ഏജൻസിയായ മൂഡീസാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. എന്നാല്‍ മൂഡീസിന്റെ ആരോപണങ്ങള്‍ തള്ളി കേന്ദ്ര സർക്കാര്‍ രംഗത്തെത്തി.

ബാ​ങ്കി​ങ് – സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് ആ​ധാ​ർ അ​ധി​ഷ്ഠി​ത തിരിച്ചറിയല്‍ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എന്നാല്‍ സാ​​​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ​മൂ​ലം പ​ല​പ്പോ​ഴും ആ​ധാ​ർ അ​ധി​ഷ്ഠി​ത സേ​വനങ്ങള്‍ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​താ​യി മൂഡീസ് വിമര്‍ശിക്കുന്നു. ബയോമെട്രിക് സാങ്കേതികവിദ്യയിൽ പലപ്പോഴും ആധാറിന്‌ വിശ്വാസ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇ​ന്ത്യ​പോ​ലു​ള്ള രാ​ജ്യ​ത്ത് വി​ര​ല​ട​യാ​ള​വും നേ​ത്ര​ ​പ​ട​ല​വും സ്കാ​ൻ ചെ​യ്തു​ള്ള കേ​​ന്ദ്രീ​കൃ​ത സാ​​​ങ്കേ​തി​ക​വി​ദ്യ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും ത​ട്ടി​പ്പി​ന് സാ​ധ്യ​ത​യു​​ണ്ടെന്നും മൂഡീസ് കൂട്ടി​ച്ചേര്‍ക്കുന്നു.

അതേസമയം, ആധാറിന്റെ ഡാറ്റ മാനേജ്‌മന്റ് അപര്യാപ്തമാണെന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന ഓഡിറ്റിംഗ് കേന്ദ്രമായ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) അഭിപ്രായപ്പെട്ട് ഒരു വർഷമാകുമ്പോഴാണ് മൂഡീസ് ആരോപണങ്ങളുമായി രംഗത്തു വരുന്നത് എന്നത് പ്രധാനമാണ്. എന്നാല്‍ മൂഡീസിന്റെ റിപ്പോർട്ടിലെ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതും തെളിവുകൾ ഇല്ലാത്തതുമാണെന്നാണ് കേന്ദ സർക്കാറിന്‍റെ വാദം.

Latest News