Sunday, November 24, 2024

‘അവന്‍ കൊല്ലപ്പെട്ടെന്നാണ് ഞാന്‍ കരുതിയിരുന്നത്’; ഹമാസ് ആക്രമണത്തില്‍ മരിച്ചെന്ന് കരുതിയിരുന്ന സുഹൃത്തിനെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ തായ്‌ലന്‍ഡ് യുവതി

ഒക്ടോബര്‍ 7-ന് നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ തന്റെ കാമുകന്‍ കൊല്ലപ്പെട്ടുവെന്നാണ് തായ്‌ലന്‍ഡുകാരിയായ കിറ്റിയ തുങ്സാങ് വിശ്വസിച്ചിരുന്നത്. എന്നാലിപ്പോള്‍ അവര്‍ വീണ്ടും ഒന്നിച്ചിരിക്കുന്നു. വെള്ളിയാഴ്ച ഗാസയില്‍ നിന്ന് വിട്ടയച്ച ബന്ദികളുടെ ചിത്രങ്ങള്‍ ടിവിയില്‍ കാണിച്ചപ്പോള്‍ അക്കൂട്ടത്തില്‍ തന്റെ ബോയ്ഫ്രണ്ടായ വിചായ് കാലാപട്ടിനെ താന്‍ തിരിച്ചറിഞ്ഞതായി കിറ്റിയ തുങ്സാങ് പറഞ്ഞു.

ഹമാസ് റെയ്ഡില്‍ കൊല്ലപ്പെട്ട തായ് പൗരന്മാരില്‍ വിചായിയും ഉണ്ടെന്ന് കിറ്റിയ ഭയപ്പെട്ടിരുന്നു. തടവിലാക്കപ്പെട്ട വിദേശ പൗരന്മാരില്‍ തന്റെ കാമുകനും ഉണ്ടെന്ന സ്ഥിരീകരണം അഞ്ച് ദിവസം മുമ്പാണ് വന്നതെന്ന് അവര്‍ പറഞ്ഞു. ജോലിയ്ക്കായാണ് വിചായി ഇസ്രായേലില്‍ എത്തിയത്. അടുത്ത വര്‍ഷം മടങ്ങിയെത്തുമ്പോള്‍ കിറ്റിയയുമായുള്ള വിവാഹം നടത്താനായിരുന്നു കരുതിയിരുന്നത്.

ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 30 തായ്ലന്‍ഡ് പൗരന്മാരില്‍ ഒരാള്‍ തന്റെ കാമുകനാണെന്ന് കിറ്റിയ കരുതി. എന്നാല്‍, മരിച്ചവരുടെ ഔദ്യോഗിക പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ വിചായിയുടെ പേര് അതില്‍ ഉണ്ടായിരുന്നില്ല. വിചായിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി കിറ്റിയ സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ ചെയ്‌തെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. വേദനാജനകമായ കാത്തിരിപ്പിനൊടുവില്‍, ഗാസ്സയ്ക്കുള്ളില്‍ ബന്ദികളാക്കിയ 26 തായ് പൗരന്മാരില്‍ വിചായിയും ഉണ്ടെന്ന് കിറ്റിയ കഴിഞ്ഞയാഴ്ച കണ്ടെത്തി.

അതിര്‍ത്തിയില്‍ നിന്ന് ഇസ്രായേല്‍ ആശുപത്രിയിലേക്ക് ബന്ദികളെ കൊണ്ടുപോകുന്ന കാറില്‍ വിചായിയും ഉണ്ടെന്ന് കിറ്റി പറഞ്ഞു. ‘ഞാന്‍ വളരെ സന്തോഷവതിയാണ്, കാരണം വിട്ടയച്ചവരില്‍ അവന്‍ ഉണ്ടാകില്ലെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. ആദ്യം അവനുണ്ടായേക്കാവുന്ന മാനസികാവസ്ഥയില്‍ നിന്നും അവന്‍ വേഗം സുഖം പ്രാപിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അതിനുശേഷം അദ്ദേഹത്തിന് തായ്ലന്‍ഡിലേക്ക് മടങ്ങാം. ഇനിയും ഞാന്‍ അവനുവേണ്ടി കാത്തിരിക്കും, കാരണം ഞാന്‍ ഇത്രയും നേരം കാത്തിരുന്നു, കുറച്ച് കൂടി കാത്തിരിക്കാം’. കിറ്റിയ പറഞ്ഞു.

തായ്‌ലന്‍ഡില്‍ നിന്ന് 30,000 ത്തോളം പേര്‍ ജോലിക്കായി ഇസ്രായേലിലെത്തിയിരുന്നു. വെള്ളിയാഴ്ച മോചനം നേടിയവരില്‍ തങ്ങളുടെ പ്രിയപ്പെട്ട ആള്‍ ഉണ്ടോ എന്നറിയാന്‍ മറ്റ് തായ് കുടുംബങ്ങളും പരിഭ്രാന്തരായി കാത്തിരിക്കുകയാണ്. 12 പേരെ വിട്ടയച്ചതായി തായ്ലന്‍ഡ് പ്രധാനമന്ത്രി സ്രെത്ത തവിസിന്‍ ആദ്യം പറഞ്ഞെങ്കിലും ഇസ്രയേലിനും ഹമാസിനും ഇടയില്‍ മധ്യസ്ഥത വഹിച്ച ഖത്തര്‍ സര്‍ക്കാരിലെ ഒരു ഉദ്യോഗസ്ഥന്‍ പിന്നീട് പറഞ്ഞത് 10 പേരെയാണ് വിട്ടയച്ചതെന്നാണ്.

മോചിതരായ പൗരന്മാരെ ഇസ്രായേലി ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷം 48 മണിക്കൂര്‍ മെഡിക്കല്‍ നിരീക്ഷണത്തില്‍ വയ്ക്കു വഹിക്കുമെന്ന് തായ്ലന്‍ഡ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മോചിതരായ തായ് പൗരന്മാരെ വേഗത്തില്‍ തായ്ലന്‍ഡിലെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും തായ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Latest News