ഉത്പാദനക്ഷമതയില്‍ (GDP per hour worked) മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ട് അന്താരാഷ്ട്ര തൊഴില്‍ സംഘടന (sFFÂH). ഏറ്റവും ഉയര്‍ന്ന ഉത്പാദനക്ഷമതയുമായി ലക്സംബര്‍ഗാണ് ഒന്നാമത്. 146 അമേരിക്കന്‍ ഡോളറാണ് ലക്സംബര്‍ഗിന്റെ ഒരു മണിക്കൂറിലെ ഉത്പാദനക്ഷമത. മൊത്ത ആഭ്യന്തര ഉല്‍പ്പാദന നിരക്കില്‍ (ജിഡിപി) ഏറ്റവും മുന്നില്‍ അമേരിക്കയും രണ്ടാമത് ചൈനയുമാണ്. മൊത്ത ആഭ്യന്തര ഉല്‍പ്പാദന നിരക്ക് ഏറ്റവും ഉയര്‍ന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുമ്പോഴും ഉദ്പാദനക്ഷമതയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നിലാണ്.
മൊത്ത ആഭ്യന്തര ഉല്‍പ്പാദനം ഏറ്റവും ഉയര്‍ന്ന പത്ത് രാജ്യങ്ങള്‍ ഇവയാണ്
രാജ്യത്തിന്റെ പേര് – ജിഡിപി (യുഎസ് ഡോളറില്‍ )
അമേരിക്ക – 26950 ബില്യണ്‍
ചൈന – 17700 ബില്യണ്‍
ജര്‍മനി – 4430 ബില്യണ്‍
ജപ്പാന്‍ – 4230 ബില്യണ്‍
ഇന്ത്യ – 3730 ബില്യണ്‍
ഇംഗ്ലണ്ട് – 3330 ബില്യണ്‍
ഫ്രാന്‍സ് – 3050 ബില്യണ്‍
ഇറ്റലി – 2190 ബില്യണ്‍
ബ്രസീല്‍ – 2130 ബില്യണ്‍
കാനഡ – 2120 ബില്യണ്‍
ജിഡിപി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സൂചിപ്പിക്കുന്നുവെങ്കിലും അതില്‍ രാജ്യത്തിന്റെ ഉത്പാദനക്ഷമത പൂര്‍ണമായും ഉള്‍പ്പെടുത്തിയിട്ടുണ്ടാകില്ല. തൊഴിലിനെ ഉത്പാദന പ്രക്രിയയിലെ മറ്റ് ഘടകങ്ങളുമായി സംയോജിപ്പിച്ച് എത്രത്തോളം കാര്യക്ഷമമായി ഉപയോഗിക്കുന്നു എന്നതിന്റെ അളവാണ് ഉത്പാദനക്ഷമത.
ഉത്പാദനക്ഷമതയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ ഇവയാണ്
രാജ്യത്തിന്റെ പേര് -ഉത്പാദനക്ഷമത (യുഎസ് ഡോളറില്‍)
ലക്സംബര്‍ഗ് – 146
അയര്‍ലന്‍ഡ് – 143
നോര്‍വേ – 93
യുണൈറ്റഡ് സ്റ്റേറ്റ്‌സ് വിര്‍ജിന്‍ ദ്വീപുകള്‍ – 92
നെതര്‍ലന്‍ഡ് – 80
ഡെന്മാര്‍ക്ക് – 78
സ്വിറ്റ്‌സര്‍ലന്‍ഡ് – 76
ബെല്‍ജിയം – 75
ഓസ്ട്രിയ – 74
സിങ്കപ്പൂര്‍ – 74
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 3.73 ട്രില്യണ്‍ ഡോളറാണെങ്കിലും രാജ്യത്തിന്റെ ഉത്പാദനക്ഷമത 8 ഡോളര്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. ലോക രാജ്യങ്ങളുടെ ഉത്പാദനക്ഷമതയുടെ പട്ടികയില്‍ ഇന്ത്യ 133-ാം സ്ഥാനത്താണ്. 2075 ഓടെ അമേരിക്കയെ മറികടന്ന് ഏറ്റവും ഉയര്‍ന്ന ജിഡിപി നിരക്കുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ഗോള്‍ഡ്മാന്‍ സച്ച് പറഞ്ഞിരുന്നു. വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഉദ്പാദനക്ഷമതയും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.