Sunday, November 24, 2024

എന്താണ് നീല ആധാര്‍; എങ്ങനെ അപേക്ഷിക്കാം എന്നറിയാം

നീല ആധാര്‍ എന്ന് കേട്ടിട്ടുണ്ടെങ്കിലും അത് എന്താണെന്ന് മിക്ക ആളുകള്‍ക്കും അറിയില്ല. രാജ്യത്തെ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കായി നല്‍കുന്ന ആധാര്‍ കാര്‍ഡ് ആണ് ബ്ലൂ ആധാര്‍. 2018 മുതലാണ് ഇത് നിലവില്‍ വന്നത്. വിവിധ സര്‍ക്കാര്‍ ക്ഷേമ പരിപാടികളില്‍ കുട്ടികളെ ഉള്‍പ്പെടുത്തുമ്പോള്‍ നീല ആധാര്‍ കാര്‍ഡ് നടപടികള്‍ എളുപ്പമാക്കാന്‍ സഹായിക്കുന്നു.

നീല ആധാറിന്റെ പ്രത്യേകത എന്നത് മുതിര്‍ന്നവര്‍ക്കുള്ളത് പോലെ ബയോമെട്രിക് ഡാറ്റ നല്‍കേണ്ടതില്ല എന്നതാണ്. കുട്ടികളുടെ ബയോമെട്രികിന് പകരം മാതാപിതാക്കളുടെ യുഐഡിയുമായി ലിങ്ക് ചെയ്യുകയാണ് ചെയ്യുക. കുട്ടിക്ക് അഞ്ച് വയസ്സ് തികയുമ്പോള്‍ ബയോമെട്രിക് ഡാറ്റ നിര്‍ബന്ധമായും നല്‍കണം. അഞ്ച് വയസ് തികഞ്ഞതിന് ശേഷമാണ് കൈയിലെ പത്ത് വിരലുകളുടെയും ബയോമെട്രിക് രേഖപ്പെടുത്തുക.

മാതാപിതാക്കള്‍ക്ക് നവജാതശിശുക്കള്‍ക്ക് വേണ്ടി നീല ആധാറിനായി അപേക്ഷിക്കാം. അത് എങ്ങനെയാണെന്ന് നോക്കാം

* uidai.gov.in എന്ന യുഐഡിഎഐ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

* ആധാര്‍ കാര്‍ഡ് രജിസ്ട്രേഷനുള്ള ഓപ്ഷനിലേക്ക് പോവുക.

* കുട്ടിയുടെ പേര്, മാതാപിതാക്കളുടെ/രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍, മറ്റ് അവശ്യ വിവരങ്ങള്‍ എന്നിവ പൂരിപ്പിക്കുക.

* ആധാര്‍ കാര്‍ഡ് രജിസ്ട്രേഷനുള്ള അപ്പോയിന്റ്മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

* അടുത്തുള്ള എന്റോള്‍മെന്റ് സെന്റര്‍ കണ്ടെത്തി ഒരു അപ്പോയിന്റ്മെന്റ് ഷെഡ്യൂള്‍ ചെയ്യുക.

* നിങ്ങളുടെ ആധാര്‍, കുട്ടിയുടെ ജനനത്തീയതി, റഫറന്‍സ് നമ്പര്‍ മുതലായവയുമായി ആധാര്‍ കേന്ദ്രത്തില്‍ ഹാജരാകുക.

* കേന്ദ്രത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.

 

Latest News