കുറച്ചുമാസങ്ങളായി യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡിങ്ങായി നീങ്ങികൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരനാണ് ധ്രുവ് റാഠി. ഇപ്പോഴിതാ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ വാട്ട്സാപ്പ് സ്റ്റാറ്റസുകളിലും മറ്റും നിറയുകയാണ് ഈ ചെറുപ്പക്കാരന്‍. ‘സാധാരണക്കാരന്റെ ശക്തിയെ വിലക്കുറച്ചു കാണരുത്’ എന്ന ധ്രുവ് റാഠിയുടെ പോസ്റ്റ് ഇതിനോടകം വൈറലായി.
തെരഞ്ഞെടുപ്പിന് മുന്‍പും പ്രചാരണ വേളയിലും രാജ്യത്തെ പൊതുജനത്തെ സ്വാധീനിച്ച യൂട്യൂബറാണ് ധ്രുവ്. കേന്ദ്ര സര്‍ക്കാറിനെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കുന്നതായിരുന്നു ധ്രുവിന്റെ വീഡിയോകള്‍. കോടിക്കണക്കിന് കാഴ്ചക്കാരാണ് ധ്രുവിന്റെ വീഡിയോകള്‍ക്കുണ്ടായിരുന്നത്. ഏകാധിപത്യം ഉറപ്പിച്ചോ എന്ന പേരില്‍ ധ്രുവ് ചെയ്ത വീഡിയോ ഇതിനോടകം കണ്ടത് കോടിക്കണക്കിനാളുകളാണ്. അന്താരാഷ്ട്ര തലത്തിലുള്‍പ്പെടെ വീഡിയോ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
ബിജെപി മുന്നോട്ട് വെക്കുന്ന അജണ്ടകളുടെ സത്യാവസ്ഥ എന്താണെന്ന് സാധാരണക്കാരായ മനുഷ്യരോട് വിളിച്ചു പറയുന്നത് ധ്രുവ് റാഠി എന്ന ചെറുപ്പക്കാരനാണ്. കഴിഞ്ഞ കാലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഏറ്റവുമധികം സംസാരിച്ചത് ധ്രുവ് ആണെന്ന് നിസ്സംശയം പറയാം. തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുമുമ്പായി, തനിക്ക് പറയാനുള്ളത് അവസാന ശ്വാസം വരെ സധൈര്യം പറയുമെന്നാണ് ഇയാള്‍ ആവര്‍ത്തിച്ചത്. ഒരര്‍ത്ഥത്തില്‍ ഒറ്റയ്‌ക്കൊരു പ്രതിപക്ഷമായി മാറുകയാരുന്നു ധ്രുവ് എന്ന് തന്നെ പറയാം.
ബിജെപിയുടെ അഴിമതി, അധികാര ദുര്‍വിനിയോഗം, ജനാധിപത്യ അട്ടിമറി, വര്‍ഗീയ തന്ത്രങ്ങള്‍ തുടങ്ങി ജനദ്രോഹകരമായ എന്തിനേയും ആര്‍ക്കും മനസിലാക്കാന്‍ കഴിയുന്ന തരത്തിലാണ് ധ്രുവ് തന്റെ വിഡിയോകളിലൂടെ അവതരിപ്പിച്ചത്.
എതിരാളികളെ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ എങ്ങിനെയാണ്? ദുരുപയോഗം ചെയ്യുന്നതെന്ന്? ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പുള്ള വിഡിയോയില്‍ ധ്രുവ് വ്യക്തമാക്കിയിരുന്നു. 5 ദശലക്ഷത്തിലധികം പേരാണ്? ആ വീഡിയോ കണ്ടത്?. മോദി വിരുദ്ധതയായി ഈ വീഡിയോ അലയടിച്ചത് ഉത്തരേന്ത്യയിലെ സാധാരണക്കാരിലാണ്. അത് യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ ബിജെപിയുടെ വോട്ട് വിഹിതത്തെ നന്നായി കുറച്ചു. അയോധ്യ രാമക്ഷേത്രം ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബിജെപി പരാജയപ്പെടുകയും അഖിലേഷ് യാദവിന്റെ എസ്പി പാര്‍ട്ടി അധികാരം പിടിക്കുകയും ചെയ്തു. എന്തുകൊണ്ട് ബാബരി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം നിര്‍മിച്ചിട്ടും അയോധ്യ മോദിയെ തുണച്ചില്ല എന്നതിന് ജനതയ്ക്ക് തിരിച്ചറിവുണ്ടായി എന്ന് വേണം വിലയിരുത്താന്‍. അതിന് ധ്രുവിന്റെ വിഡിയോകളും കാരണമായിട്ടുണ്ട്.
21.5 മില്യണ്‍ പേരാണ് 29 കാരനായ ഹരിയാന സ്വദേശിയായ ധ്രുവ് റാഠി യൂട്യൂബില്‍ ഫോളോവേഴ്സായിട്ടുള്ളത്. ഓരോ വീഡിയോയും വൈറല്‍. ഒരൊറ്റ ദിവസത്തിനുള്ളില്‍ പതിനാറ് മില്യണ്‍ ആളുകള്‍ വരെ വീഡിയോ കാണുന്നുണ്ട്. ധ്രുവിന്റെ വീഡിയോകള്‍ പ്രാദേശിക ഭാഷകളിലും ലഭ്യമാണ്. നേരത്തെയുള്ള കണക്കുകള്‍പ്രകാരം ഇന്‍സ്റ്റാഗ്രാമില്‍ നാലര കോടിയും യുട്യൂബില്‍ അഞ്ചര കോടിയും റീച്ച് എത്തി.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളെക്കാള്‍ ഗ്രാമീണ പ്രദേശങ്ങളില്‍ കൂടുതല്‍ റീച്ച് ലഭിക്കുന്നത് വാട്ട്സാപ്പിനാണ്. അതിനാലാകാം വാട്ട്സാപ്പ് ചാനലിനാണ് ഇനിമുതല്‍ ധ്രുവ് പ്രാധാന്യം കൊടുക്കുന്നത്. തമിഴ്, തെലുഗ്, ബംഗാളി, മറാത്തി, കന്നഡ ഭാഷകളിലാണ് പുതിയ യൂട്യൂബ് ചാനലുകള്‍ വരുന്നത്. തുടര്‍ന്ന് മലയാളം, ഗുജറാത്തി, ഒഡിയ ഭാഷകളിലും പരീക്ഷിക്കാനും വാട്സ് ആപ് ചാനലുകള്‍ പദ്ധതിയുണ്ടെന്നാണ് സൂചനകള്‍.