Tuesday, January 21, 2025

ചരിത്രത്തിൽ ഈ ദിനം: ജനുവരി 04

‘ട്വൽവ് ഇയേഴ്സ് എ സ്ലേവ്’ എന്ന പുസ്തകമെഴുതിയ സോളമൻ നോർതുപ് അടിമത്തത്തിൽ നിന്ന് മോചിതനായത് 1853 ജനുവരി നാലിനായിരുന്നു. ന്യൂയോർക്കിൽ ജനിച്ചുവളർന്ന കർഷകനായിരുന്നു അദ്ദേഹം. ഫിഡിൽ എന്ന സംഗീതോപകരണം വായിക്കുന്നതിൽ നിപുണനായിരുന്ന അദ്ദേഹത്തെ ഒരു സർക്കസ് കമ്പനിയിലേക്ക് ഫിഡിൽ വായിക്കാനെന്നപേരിൽ രണ്ടുപേർ ചേർന്ന് കൂട്ടിക്കൊണ്ടുപോകുകയും പിന്നീട് അടിമയായി വിൽക്കുകയുമായിരുന്നു. 12 വർഷങ്ങൾ അടിമവേല ചെയ്ത സോളമൻ 1852 ൽ കത്തുകൾ മുഖേന തന്റെ അവസ്ഥ ന്യൂയോർക്കിലുള്ള സുഹൃത്തുക്കളെ അറിയിച്ചു. തുടർന്ന് ഹെൻറി ബി നോർതുപ് എന്ന സ്നേഹിതൻ നിയമസഹായത്തോടെ അദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു. 1853 ജനുവരി നാലിനായിരുന്നു അത്.

1948 ജനുവരി നാലിനാണ് മ്യാൻമർ ഒരു സ്വതന്ത്ര റിപ്പബ്ലിക് ആയി മാറിയത്. വർഷങ്ങൾ നീണ്ട ബ്രിട്ടന്റെ ആധിപത്യമാണ് അതോടെ അവസാനിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്ന മൂന്ന് ആംഗ്ലോ – ബർമീസ് യുദ്ധങ്ങളെ തുടർന്നാണ് മ്യാൻമർ കോളനിവത്കരിക്കപ്പെട്ടത്. ബ്രിട്ടീഷ് ബർമ എന്നാണ് അക്കാലത്ത് രാജ്യം അറിയപ്പെട്ടിരുന്നത്. 1937 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന മ്യാൻമർ പിന്നീട് ബ്രിട്ടന്റെ പ്രത്യേക ഭരണത്തിൻകീഴിലുള്ള കോളനിയായി മാറി. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്റെ അധിനിവേശം ഉണ്ടായതോടെ ബർമയിലെ ബ്രിട്ടീഷ് ഭരണത്തിന് ഉലച്ചിൽ സംഭവിച്ചു. ജപ്പാൻ, ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന് കീഴടങ്ങിയതോടെ രാജ്യത്ത് സൈനികഭരണം നിലവിൽവന്നു. വീണ്ടും ഭരണം തിരിച്ചുപിടിച്ച ബ്രിട്ടൻ പിന്നീട് ബർമയെ സ്വതന്ത്രമാക്കി. 1989 ൽ അതുവരെ ഉപയോഗിച്ചിരുന്ന യൂണിയൻ ഓഫ് ബർമ എന്ന പേര് മാറ്റി യൂണിയൻ ഓഫ് മ്യാൻമർ എന്ന പേര് സ്വീകരിച്ചു.

2010 ജനുവരി നാലിനാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഉദ്ഘാടനം ചെയ്തത്. നിർമാണവേളയിൽ ബുർജ് ദുബായ് എന്നറിയപ്പെട്ടിരുന്ന നിർമിതി, അയൽ എമിറേറ്റായ അബുദാബിയുടെ നേതാവ് ഷെയ്ഖ് ഖലീഫ ഇബൻ സായ്ദ് അൽ നഹ്യാന്റെ ബഹുമാനാർഥമാണ് ബുർജ് ഖലീഫ എന്ന് പുനർനാമകരണം ചെയ്തത്. വിവിധേദ്ദേശ്യങ്ങളോടെ നിർമിച്ച ഈ ടവറിന് 163 നിലകളുണ്ട്. 828 മീറ്ററാണ് ഉയരം. 632 മീറ്റർ ഉയരമുണ്ടായിരുന്ന ചൈനയിലെ ഷാങ്ഹായ് ടവറായിരുന്നു അതുവരെ ലോകത്തിലെ ഏറ്റവും ഉയരമുള്ള നിർമിതി. ചിക്കാഗോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്കിഡ്മോർ ഓവിങ്സ് ആന്റ് മെറിൽ എന്ന നിർമാണകമ്പനിയാണ് ബുർജ് ഖലീഫ രൂപകൽപന ചെയ്തത്. 2004 ൽ ആരംഭിച്ച നിർമാണം അഞ്ച് വർഷമെടുത്താണ് പൂർത്തീകരിച്ചത്. താമസിടയങ്ങൾ, ഓഫീസുകൾ, ഹോട്ടലുകൾ എന്നിവയ്ക്കുപുറമെ ഏറ്റവും ഉയരെനിന്ന് ലോകത്തെ വീക്ഷിക്കാൻ രണ്ട് ഒബ്സർവേറ്ററികളും ബുർജ് ഖലീഫയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News