Saturday, February 22, 2025

പോയിന്റ് നെമോ: ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലം

ഒറ്റപ്പെടൽ അനുഭവിക്കുന്നവർ നിരവധിയാണ്; എന്നാൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന ഒരു സ്ഥലവുമുണ്ട് ഈ ഭൂമിയിൽ. അടുത്തുള്ള കരയിൽനിന്ന് 2688 കിലോമീറ്റർ (1670 മൈൽ) അകലെ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലമാണ് പോയിന്റ് നെമോ.

വടക്കേ അമേരിക്കയുടെ ഇരട്ടി വലിപ്പമുള്ള ഒരു പ്രദേശമാണ് പോയിന്റ് നെമോ. മഹർ ദ്വീപ്, ഡ്യൂസി ദ്വീപ്, മോട്ടു നുയി എന്നിവയാണ് ഏറ്റവും അടുത്തുള്ള കരപ്രദേശങ്ങൾ. ഈ സ്ഥലം 4000 മീറ്റർ (13,000 അടി) ആഴത്തിൽ എത്തുന്നു. 1992 ൽ ഒരു സർവേ എഞ്ചിനീയർ ഹ്ർവോജെ ലുക്കാറ്റെലയാണ് അതിന്റെ കൃത്യമായ സ്ഥാനം ആദ്യമായി കണക്കാക്കിയത്.

പോയിന്റ് നെമോയിലേക്ക് ഒരു വഴി കണ്ടെത്താൻ മനുഷ്യർക്ക് ബുദ്ധിമുട്ടാണ്. എന്നാൽ ആ സ്ഥലം സമുദ്രജീവികൾക്ക് വിജനമല്ല. അഗ്നിപർവതങ്ങൾക്കു സമീപം സ്ഥിതിചെയ്യുന്നതിനാൽ പോയിന്റ് നെമോയിലെ വെള്ളത്തിൽ നിരവധി തരം സൂക്ഷ്മാണുക്കൾ വസിക്കുന്നു. കുറഞ്ഞ ഓക്സിജനും ഉയർന്ന മർദവും ഉൾപ്പെടെയുള്ള കഠിനമായ സാഹചര്യങ്ങളിൽ അതിജീവിക്കാൻ കഴിയുന്ന ബാക്ടീരിയകളും ഇതിൽ ഉൾപ്പെടുന്നു. ട്യൂണ, വാൾഫിഷ്, മാർലിൻ തുടങ്ങിയ മത്സ്യയിനങ്ങളും ഞണ്ടുകൾ പോലുള്ള ചെറിയ ജീവികളും ഇവിടെയുണ്ട്.

പോയിന്റ് നീമോയിലേക്ക് കൂടുതൽ നാശമുണ്ടാക്കുന്ന മറ്റു ചില വസ്തുക്കളും എത്തിയിട്ടുണ്ട്. ഇത് ഏതൊരു കരയിൽനിന്നും വളരെ അകലെയാണെങ്കിലും, ഇപ്പോഴും പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഫലങ്ങൾ അനുഭവിക്കുന്നു. പോയിന്റ് നീമോയ്ക്കു സമീപത്തുനിന്നുമെടുത്ത കടൽവെള്ള സാമ്പിളുകളിൽ ഒരു ക്യൂബിക് മീറ്ററിൽ 26 മൈക്രോപ്ലാസ്റ്റിക് കണികകൾ വരെ ഉള്ളതായി കണ്ടെത്തി. ഒരു ക്യൂബിക് മീറ്ററിൽ 357 കണികകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണ ചൈനാ കടലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറവാണെങ്കിലും മനുഷ്യന്റെ പ്രവർത്തനങ്ങൾ ഗ്രഹത്തിലുണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ ഇത് എടുത്തുകാണിക്കുന്നു.

പോയിന്റ് നെമോയോട് ഏറ്റവും അടുത്ത മനുഷ്യർ പലപ്പോഴും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) ബഹിരാകാശ യാത്രികരാണ്. അവർ ഇതിന് 250 മൈലിലധികം ഉയരത്തിൽ പരിക്രമണം ചെയ്യുന്നു.

ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിൽ നിന്ന് അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലേക്കു പോകുന്ന ഫ്ലൈറ്റ് 30 എന്ന വാണിജ്യവിമാനത്തിൽ സഞ്ചരിക്കുക എന്നതാണ്, വിമാനമാർഗം ഇവിടെയെത്താനുള്ള ഏറ്റവും അടുത്ത വഴി. 6564 മൈൽ (10,564 കിലോമീറ്റർ) ദൂരം സഞ്ചരിക്കുന്ന ഈ വിമാനം പോയിന്റ് നെമോയ്ക്കു മുകളിലൂടെ കടന്നുപോകും. 60,000 കിലോമീറ്ററിലധികം (30,000 മൈലിലധികം) വ്യാപിച്ചുകിടക്കുന്ന ഒരു വലിയ സെയിലിംഗ് റേസ് ആയ വോൾവോ ഓഷ്യൻ റേസ് ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിനും ബ്രസീലിലെ ഇറ്റജായിക്കും ഇടയിലുള്ള ലെഗിൽ പോയിന്റ് നെമോയിലൂടെ കടന്നുപോകുന്നു.

2024 ഏപ്രിലിൽ, പോയിന്റ് നെമോയിലേക്ക് നീന്തുന്ന ആദ്യ വ്യക്തിയായി ബ്രിട്ടീഷ് പര്യവേക്ഷകനായ ക്രിസ് ബ്രൗൺ ചരിത്രം സൃഷ്ടിച്ചു.

ഓരോ വർഷവും ഏകദേശം 100–200 ടൺ ബഹിരാകാശമാലിന്യം ഭൂമിയിലേക്ക് പതിക്കാറുണ്ട്. ഇതിൽ ചിലത് പോയിന്റ് നെമോയിലും വീഴും. കഴിഞ്ഞ 45 വർഷത്തിനിടെ 260 ലധികം ബഹിരാകാശ പേടകങ്ങൾ അവിടെനിന്ന് നീക്കംചെയ്തതിനാൽ നാസയ്ക്കും മറ്റ് ബഹിരാകാശ ഏജൻസികൾക്കും ഈ സ്ഥലം ‘ബഹിരാകാശ പേടക ശ്മശാനം’ ആണ്. ഇതിൽ റോക്കറ്റ് ഭാഗങ്ങൾ മുതൽ റഷ്യ, ജപ്പാൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഉപഗ്രഹങ്ങൾ വരെ ഉൾപ്പെടുന്നു. റഷ്യയുടെ മിർ ബഹിരാകാശ നിലയം അല്ലെങ്കിൽ യൂറോപ്യൻ ഏജൻസിയുടെ ഓട്ടോമേറ്റഡ് ട്രാൻസ്ഫർ വെഹിക്കിൾ ജൂൾസ് വെർൺ എന്നിവയാണ് ഇവിടെനിന്നും കണ്ടെത്തിയ ഏറ്റവും ശ്രദ്ധേയമായ ബഹിരാകാശ മാലിന്യങ്ങൾ.

ചെറിയ ബഹിരാകാശ അവശിഷ്ടങ്ങൾ ശ്രദ്ധിക്കപ്പെടാതെ ഭൂമിയിലേക്ക് പ്രവേശിച്ചേക്കാം. എന്നാൽ വലിയ ബഹിരാകാശ വാഹനങ്ങൾക്ക് ഉയർന്ന വേഗതയിൽ ഭൂമിയിലേക്ക് വീണ്ടും പ്രവേശിക്കാൻ കഴിയുമെന്നതിനാലും പലപ്പോഴും തീപിടിച്ച അവശിഷ്ടങ്ങൾ മൂലവും ഇത് സംഭവിക്കാമെന്നതിനാലും അവ വലിയ പ്രശ്‌നം സൃഷ്ടിക്കുന്നു. അതിനാൽ, അത്തരം സംഭവങ്ങൾ കരയിൽ നിന്നോ, ആളുകളിൽ നിന്നോ വളരെ അകലെയാണ് സംഭവിക്കുന്നത് എന്നത് നിർണ്ണായകമാണ്.

വളരെ വിദൂരമാണെങ്കിലും, പോയിന്റ് നെമോയിൽ ഒരു ബഹിരാകാശ പേടകം ഡീകമ്മീഷൻ ചെയ്യുമ്പോൾ ഈ വിവരം ന്യൂസിലാൻഡിലെയും ചിലിയൻ അധികൃതരെയും അറിയിക്കണം. 2031 ന്റെ തുടക്കത്തിൽ പോയിന്റ് നെമോയിലെ 109 മീറ്റർ (356 അടി) ഉയരമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം ഡീകമ്മീഷൻ ചെയ്യുമെന്ന് നാസ പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News