Tuesday, March 4, 2025

യു എസ് സൈന്യം ഇല്ലാതെ യുക്രൈനിൽനിന്നും റഷ്യയെ പിന്തിരിപ്പിക്കാന്‍ യൂറോപ്പിനാകുമോ?

യുക്രൈനിൽ യു എസ് നല്‍കുന്ന സുരക്ഷയെക്കുറിച്ച് യു കെ പ്രധാനമന്ത്രിയുമായുള്ള വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ഉയരവെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞത് “ബ്രിട്ടന് അവിശ്വസനീയമായ സൈനികരും സൈന്യവും ഉണ്ട്” എന്നായിരുന്നു. അവര്‍ക്ക് സ്വയം പരിപാലിക്കാന്‍ കഴിയുമെന്നും ട്രംപ് എടുത്തുപറയുകയുണ്ടായി. അതിന്റെ അർഥം സ്വന്തം ജനറല്‍മാരെക്കാള്‍ ബ്രിട്ടനിലെ സായുധസേനയുടെ കഴിവില്‍ ട്രംപിന് വിശ്വാസമുണ്ടെന്നു തന്നെയാണ്. എന്നാലും യു കെ സൈന്യത്തിന് റഷ്യയെ നേരിടാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ട്രംപ് ഉത്തരമൊന്നും പറഞ്ഞില്ല.

ബ്രിട്ടന്റെ സായുധസേനയുടെ കരുത്തിനെക്കുറിച്ച് എല്ലാവരും പറയുമ്പോഴും, ബ്രിട്ടീഷ് സായുധസേനയുടെ എണ്ണം വെട്ടിക്കുറച്ച് 70,000 ആക്കിയത് പുറത്ത് ചര്‍ച്ച ചെയ്യപ്പെടുന്നില്ല. റഷ്യയുടെ സൈനിക ചിലവ് യൂറോപ്പിന്റെ മൊത്തം പ്രതിരോധ ചിലവിനെക്കാള്‍ കൂടുതലാണെന്നാണ് ഇന്റര്‍നാഷ്ണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്ട്രാറ്റര്‍ജിക്ക് സ്റ്റഡീസ് പറയുന്നത്. യുക്രൈന്‍ മണ്ണിലേക്ക് വെടിനിർത്തലിനായി അമേരിക്കന്‍ സൈനികരെ വ്യനിസിക്കുന്ന കാര്യത്തില്‍ ആലോചനപോലും ഇല്ലെന്ന് ട്രംപ് ഉദ്ദേശിക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ യൂറോപ്പിന് സ്വന്തമായി 100 – 2,00,000 അന്താരാഷ്ട്ര സൈനികരെ നല്‍കാന്‍ കഴിയില്ല എന്നതാണ് യാഥാർഥ്യം. വീണ്ടുമൊരു ആക്രമണത്തില്‍നിന്നും റഷ്യയെ പിന്തിരിപ്പിക്കാന്‍ അത്രയുമെങ്കിലും സൈനികരെ ആവശ്യമാണുതാനും. എന്നാല്‍ യൂറോപ്യൻ ഒഫീഷ്യല്‍സ് ചിന്തിക്കുന്നത് 30,000 പേരെ മാത്രമേ അവർക്കു നല്കാൻ സാധിക്കൂ എന്നാണ്. യുക്രൈന്റെ വ്യോമാതിര്‍ത്തിയും ഷിപ്പിംഗ് പാതകളും നിരീക്ഷിക്കാന്‍ യൂറോപ്യന്‍ ജെറ്റുകള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കും സാധിക്കുമെന്ന് അവര്‍ കരുതുന്നു.

എന്നാല്‍ ഒഫീഷ്യല്‍സ് വിശ്വസിക്കുന്നത് കമാന്റ് ആന്‍ഡ് കണ്‍ട്രോള്‍ എലമെന്റ് ഉള്ള ഏതൊരു യൂറോപ്യന്‍ സേനയ്ക്കും മേല്‍നോട്ടം നല്‍കാന്‍ യു എസിനു കഴിയുമെന്നാണ്. പോളണ്ടിലെയും റൊമാനിയയിലെയും എയര്‍ബേസുകളില്‍ നിന്നും നേരിട്ട് പ്രതികരിക്കാന്‍ കഴിവുള്ള യുദ്ധവിമാനങ്ങളെങ്കിലും നല്‍കുമെന്നാണ് അവർ ഇപ്പോഴും വിചാരിക്കുന്നത്. എന്നാൽ, യു എസ് സൈനികപിന്തുണയുടെ ഒരു ഉറപ്പും ഇപ്പോഴില്ല എന്നതാണ് സത്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News