പാചകം ഒരു കലയാണ്. നന്നായി ആസ്വദിച്ചു പാചകം ചെയ്യാൻ ഇഷ്ടമുള്ളവർ ധാരാളമുണ്ടാകും. എന്നാൽ പാചകം ചെയ്യാൻ ഇഷ്ടമുള്ളവർക്കുപോലും ജോലിത്തിരക്കിനിടയിൽ ചിലപ്പോൾ പാചകം ബുദ്ധിമുട്ടേറിയ ഒന്നായി മാറാറുണ്ട്. അതിനാൽതന്നെ പാചകത്തിലെ ആത്മീയതയുടെ അംശങ്ങളെ നാം പലപ്പോഴും വിസ്മരിക്കുകയാണ് പതിവ്.
നന്ദി പറയാം
ഭക്ഷണം കഴിക്കുന്നതിനുമുൻപ് നാം ദൈവത്തോട് നന്ദി പറയാറുണ്ട്. എന്നാൽ പാചകം ചെയ്യുന്നതിനുമുമ്പ് എപ്പോഴെങ്കിലും നന്ദി പ്രകടിപ്പിച്ചിട്ടുണ്ടോ?
നാം ഭക്ഷണം തയ്യാറാക്കാൻ തുടങ്ങുമ്പോൾ മണ്ണ്, മഴ, വെയിൽ, തൊഴിലാളികൾ, വിളവ് എന്നിവയിൽ നിന്നുള്ള സമ്മാനമായ പച്ചക്കറികൾപോലെ പാചകം ചെയ്യാനുള്ള ചേരുവകൾ നമുക്കു ലഭ്യമായതിലും അതുപോലെ, എല്ലാത്തരത്തിലുമുള്ള പാത്രങ്ങളും വസ്തുക്കളുമുള്ള ഒരു നല്ല അടുക്കള ഉണ്ടായതിനും നാം നന്ദിയുള്ളവരായിരിക്കണം. ഭക്ഷണം പാകം ചെയ്യാൻ നമുക്ക് രണ്ട് കൈകളുള്ളതിന് നന്ദി പറയുക. നാം രണ്ടു കാലിൽ നിൽക്കുന്നു. വൈദ്യുതിയും വെള്ളവുമുണ്ട്. ഇതിനെക്കാൾ മെച്ചമായ എന്തെങ്കിലും നമുക്കു ലഭിക്കുമോ? നമുക്കുള്ള എല്ലാത്തിനും നന്ദി പ്രകടിപ്പിക്കുക. അത് നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കുംവേണ്ടി ഭക്ഷണം പാകം ചെയ്യുന്നു എന്നുള്ള ഒരു അനുഭവം സാധ്യമാക്കുന്നു.
ചേരുവകളിലേക്കു നോക്കുക
നാം കഴിക്കുന്ന ഭക്ഷണം നമുക്കു ചുറ്റുമുള്ള ലോകവുമായി ഏറ്റവും ആഴത്തിലുള്ള രീതിയിൽ നമ്മെ ബന്ധിപ്പിക്കുന്നു. നാം കഴിക്കുന്നവയെല്ലാം കോശങ്ങളാൽ നിർമ്മിതമാണ്. അത് നമ്മുടെ ശരീരത്തോടു ചേരുന്ന വലിയൊരു പ്രക്രിയയാണ് നടക്കാൻ പോകുന്നത്. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ഭാവിയെത്തന്നെ നിർണ്ണയിക്കുന്നു. അതുകൊണ്ടുതന്നെ നാം കഴിക്കുന്ന ഭക്ഷണം, അത് ഉണ്ടാക്കിയതുപോലെ ഏറ്റവും മികച്ച രീതിയിൽ പാകം ചെയ്യേണ്ടതുമുണ്ട്.
പാചകം ചെയ്യുന്നതിനുമുമ്പും, പാചകം ചെയ്യുമ്പോഴും ശേഷവും രുചിച്ചുനോക്കുന്നു. അസംസ്കൃതമായവയിൽ നിന്നു വേവിച്ചതും മൃദുവായതും രുചികരവുമായവയിലേക്ക് കൂടുതൽ ചേർന്നുനിൽക്കാൻ ശ്രമിക്കുക. പാചകം ചെയ്യുമ്പോൾ പൂർണ്ണമായും അവിടെ സന്നിഹിതനായിരിക്കുക. ഇതിനർഥം നാം അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, സമ്മർദം കുറയുന്നു, പാചകം കൂടുതൽ ആസ്വദിക്കുന്നു എന്നാണ്. എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ഭക്ഷണം തയ്യാറാക്കുക എന്ന സുപ്രധാന പ്രവർത്തനം ഞാൻ ചെയ്യുമ്പോൾ മൈൻഡ്‌ഫുൾനെസ് പഠിക്കാനും നമുക്കു സാധിക്കുന്നു.
ഭക്ഷണം പങ്കിടുന്നത് സ്നേഹം പങ്കിടലാണ്
ഭക്ഷണം സ്നേഹമാണ്. ഇത് പാകം ചെയ്യുമ്പോൾ, നമ്മുടെ പ്രിയപ്പെട്ടവരോടൊപ്പം ഒരുമിച്ചു കഴിക്കാനും ശ്രദ്ധിക്കണം. ഇത് അവരുടെ വയറു നിറയ്ക്കാനും വിശപ്പടക്കാനും മാത്രമല്ല, അവരുടെയും നമ്മുടെയും ശരീരത്തെയും പോഷിപ്പിക്കാൻ സഹായിക്കുന്ന, ശ്രദ്ധയും സമയവും പ്രയത്നവും ഉത്കണ്ഠയും സർഗാത്മകതയും ഉപയോഗിച്ച് നിങ്ങൾ തയ്യാറാക്കിയ ഭക്ഷണമാണ്.