വീട്ടില്‍ നിന്ന് മാറി നിന്നുകൊണ്ട് ജീവന്‍ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് 15 മിനിറ്റ് മാത്രമേ ഉള്ളൂവെങ്കില്‍, എന്തെല്ലാം കൈയ്യില്‍ എടുക്കും? ലിസിചാന്‍സ്‌കിന്റെ പ്രാന്തപ്രദേശത്തുള്ള തന്റെ വീട്ടില്‍ സന്നദ്ധപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ കത്യയെ എന്ന സ്ത്രീ അഭിമുഖീകരിച്ച പ്രതിസന്ധി അതായിരുന്നു.
”യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് അവസാന നിമിഷം വരെ ഞങ്ങള്‍ വിശ്വസിച്ചിരുന്നു,” അവള്‍ പറഞ്ഞു. ഒരു റഷ്യന്‍ ഷെല്‍ അവളുടെ ഗാര്‍ഡനില്‍ പതിച്ചതോടെയാണ് കത്യയെ വീട്ടില്‍ നിന്ന് മാറാന്‍ തീരുമാനിച്ചത്. കാരണം യുദ്ധം അവളുടെ വാതില്‍പ്പടിയില്‍ എത്തിയതായി മനസിലാക്കി. മാത്രവുമല്ല, ലിസിചാന്‍സ്‌ക് നഗരം ശൂന്യമാണ്. വെള്ളമോ വൈദ്യുതിയോ മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കുകളോ ഇല്ല.
അങ്ങനെ രക്ഷാപ്രവര്‍ത്തകരുടെ സഹായത്തോടെ, 12 വയസ്സുള്ള മകന്‍ യാരോസ്ലാവിനും ഭര്‍ത്താവ് ആര്‍ട്ടിയോമിനുമൊപ്പം കത്യയെ വീട്ടില്‍ നിന്ന് മാറി. ഒന്‍പത് വര്‍ഷമായി ഈ വീട്ടിലാണ് കത്യയ താമസിക്കുന്നത്. വീട്ടില്‍ വിലപ്പെട്ടതും പ്രിയപ്പെട്ടതുമായ എത്രയോ സാധനങ്ങളുണ്ട്. പക്ഷേ അവസാനം, ഈ പ്രതിസന്ധിഘട്ടത്തില്‍, പാസ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന രേഖകള്‍ അടങ്ങിയ ഒരു പ്ലാസ്റ്റിക് ഫോള്‍ഡര്‍ മാത്രമാണ് അവള്‍ കൈയ്യില്‍ എടുത്തത്.
ബോഡി കവചവും ഹെല്‍മെറ്റും ധരിച്ച സന്നദ്ധപ്രവര്‍ത്തകര്‍ കുടുംബത്തെ ഒരു സെമി കവചിത വാനിലാണ് കൊണ്ടുപോയത്. നിരവധി കുടുംബങ്ങളെ അവര്‍ ഇത്തരത്തില്‍ വീടുകളില്‍ നിന്ന് രക്ഷപെടാന്‍ സഹായിച്ചു. പോകുന്ന വഴിയിലുടനീളം ബോംബ് ഗര്‍ത്തങ്ങള്‍ അവര്‍ കണ്ടു. ലിസിചാന്‍സ്‌കില്‍ നിന്ന് എളുപ്പത്തില്‍ പുറത്തുകടക്കാനാവില്ല എന്നവര്‍ മനസിലാക്കി.
രക്ഷാപ്രവര്‍ത്തകനായി മാറിയ യുക്രേനിയന്‍ ഛായാഗ്രാഹകനാണ് യാരെംചുക്ക്. റഷ്യ ആക്രമിച്ചപ്പോള്‍, അദ്ദേഹവും ചില സുഹൃത്തുക്കളും ചേര്‍ന്ന് ബേസ് യുഎ എന്ന പേരില്‍ ഒരു സഹായ സംഘടന സ്ഥാപിച്ചു. കഴിഞ്ഞ രണ്ട് മാസമായി, മുന്‍നിര പ്രദേശങ്ങളില്‍ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാന്‍ അവര്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തുകയാണ്.
ലിസിചാന്‍സ്‌കിലേക്കുള്ള വഴിയില്‍ അവര്‍ക്ക് ഒരു ആചാരമുണ്ട്. ഏറ്റവും അപകടസാധ്യതയുള്ള യാത്രയ്ക്ക് മുമ്പ്, അവര്‍ തങ്ങളുടെ ജാക്കറ്റുകള്‍ ധരിച്ച് പ്രാര്‍ത്ഥിക്കാന്‍ വൃത്താകൃതിയില്‍ നില്‍ക്കും. ‘ഞമ്മളില്‍ ചിലര്‍ വിശ്വാസികളാണ്, മറ്റുള്ളവര്‍ അല്ല, എന്നാല്‍ ഞങ്ങള്‍ അകത്തേക്ക് പോകുന്നതിന് മുമ്പ് ഞങ്ങള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നു’. യാരെംചുക്ക് പറയുന്നു.
7,000-നും 8,000-നും ഇടയില്‍ ആളുകള്‍ ഇപ്പോഴും ലിസിചാന്‍സ്‌കില്‍ അപകടാവസ്ഥയിലും ദാരിദ്രത്തിലും അവശേഷിക്കുന്നുണ്ടെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നു. ആന്റണ്‍ യാരെംചുകിന്റെ അഭിപ്രായത്തില്‍ പലരും ഭയത്താല്‍ അവിടെ തന്നെ കുടുങ്ങിയിരിക്കുന്നു. ‘അവര്‍ക്ക് അറിയാവുന്ന ഒരേയൊരു സ്ഥലം ഇതാണ്. അവര്‍ ഒരിക്കലും നഗരത്തിന് പുറത്ത് പോയിട്ടില്ല. അവര്‍ ജീവിതകാലം മുഴുവന്‍ ഇവിടെ താമസിച്ചു. വീടുവിട്ട് പോകാന്‍ അവര്‍ക്ക് താതാപര്യമില്ല’. യാരംചുക്ക് പറഞ്ഞു.