Wednesday, July 8, 2026

കേരളത്തിൽ നാല് ജില്ലകളിൽ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി

സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശനി’ പദ്ധതി വഴിയുള്ള കെഎസ്ആർടിസി സ്ത്രീ സൗജന്യയാത്ര മൂലം വലിയ സാമ്പത്തിക നഷ്ടത്തിലായെന്ന് ചൂണ്ടിക്കാട്ടി തെക്കൻ കേരളത്തിലെ നാല് ജില്ലകളിൽ സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് തുടങ്ങി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബസുകൾ പൂർണ്ണമായി സർവീസ് നിർത്തിവച്ച് പ്രതിഷേധിക്കുന്നത്.

സ്ത്രീ സൗജന്യയാത്രാ പദ്ധതി മൂലം ദിനംപ്രതിയുണ്ടാകുന്ന കനത്ത വരുമാന നഷ്ടത്തിന് സർക്കാർ പ്രത്യേക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും. യാത്രാസൗജന്യ പദ്ധതിയിൽ സ്വകാര്യ ബസുകളെ കൂടി പങ്കാളികളാക്കുകയോ അല്ലെങ്കിൽ നഷ്ടം നികത്താൻ നടപടിയെടുക്കുകയോ വേണമെന്നും, നിലവിലുള്ള സ്വകാര്യ ബസുകൾ കിലോമീറ്ററിന് 55 രൂപ നിരക്കിൽ വാടകയ്‌ക്കെടുത്ത് സർവീസ് നടത്താൻ സർക്കാർ തയ്യാറാകണം എന്നുമാണ് ബസ് ഓപ്പറേറ്റേഴ്സിന്റെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News