Wednesday, July 29, 2026

ജപ്പാനിൽ ശക്തമായ ഭൂചലനം: രണ്ട് മരണം, നൂറിലധികം പേർക്ക് പരിക്ക്

ജപ്പാനിലെ തെക്കൻ പ്രവിശ്യയായ കുമാമോട്ടോയിൽ (Kumamoto) ഉണ്ടായ ശക്തമായ ഭൂചലനത്തിൽ കുറഞ്ഞത് രണ്ട് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൂചലനത്തെ തുടർന്ന് ഒരു ഷോപ്പിംഗ് മാളിന്റെ ഭാഗം തകർന്നു വീഴുകയും നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയും ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച വൈകിട്ട് ക്യൂഷു (Kyushu) ദ്വീപിലുണ്ടായ ഭൂചലനത്തിന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 7.1 തീവ്രത രേഖപ്പെടുത്തി. യു.എസ്.ജിയോളജിക്കൽ സർവേ (USGS) ഇത് 6.8 തീവ്രതയുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ജപ്പാന്റെ ‘ഷിൻഡോ’ (Shindo) അളവുകോലിൽ പരമാവധി തീവ്രതയായ 7 ആണ് ഇത് രേഖപ്പെടുത്തിയത്.

കുമാമോട്ടോയിലെ അയോൺ മാൾ (Aeon Mall Kumamoto) ഷോപ്പിംഗ് സെന്ററിന്റെ  ഒരു ഭാഗം തകർന്നു വീണു. ഇവിടെ നടത്തിയ രാത്രിയിലെ രക്ഷാപ്രവർത്തനത്തിൽ എട്ടു പേരെ പുറത്തെടുത്തു. ഇതിൽ രണ്ട് യുവതികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരാൾ അതീവ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുണ്ട്. ഭൂചലനത്തിന് പിന്നാലെ ഷോപ്പിംഗ് മാളിൽ ഒരു സ്ഫോടനം ഉണ്ടായതായി ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. ഗ്യാസ് ചോർച്ചയാകാം കാര്യമെന്ന് സംശയിക്കുന്നുണ്ടെങ്കിലും യഥാർത്ഥ കാരണം വ്യക്തമല്ല.

ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു. റോഡുകളും പാലങ്ങളും തകർന്നു. നിപ്പോൺ പേപ്പർ ഇൻഡസ്ട്രീസ് ഫാക്ടറിയുടെ ചിമ്മിനി തകർന്ന് ചിലരെ കാണാതായിട്ടുണ്ട്. കൂടാതെ ഹൈസ്പീഡ് ട്രെയിനുകളിലുണ്ടായിരുന്ന ചില യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. സുരക്ഷ മുൻനിർത്തി ഏകദേശം 300,000 ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കാൻ ദുരന്ത നിവാരണ ഏജൻസി നിർദ്ദേശം നൽകി. തുടർച്ചയായ തുടർചലനങ്ങളും മണ്ണിടിച്ചിൽ സാധ്യതയും ഉണ്ടാകമെന്നും മുന്നറിയിപ്പിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News