മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈന്യത്തിന് നേരെ ഇറാൻ നിരവധി ബാലസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി യു.എസ് സൈന്യം അറിയിച്ചു. പെട്ടെന്നുള്ള ഒരു ആക്രമണ ശ്രമമാണ് ഇറാൻ നടത്തിയതെന്നും എന്നാൽ മിസൈലുകൾ മുഴുവൻ വിജയകരമായി തടഞ്ഞതായും യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഈ ആക്രമണത്തോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിന്നിരുന്ന ചെറിയൊരു സമാധാനാന്തരീക്ഷമാണ് തകർന്നത്.
ഇറാൻ പിന്തുണയോടെയുള്ള ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായി യു.എസും സൗദി അറേബ്യയും ചേർന്ന് ഇറാഖിലെ ഇറാൻ അനുകൂല തീവ്രവാദ കേന്ദ്രങ്ങളിൽ തിരിച്ചടി നടത്തിയതായും സെൻട്രൽ കമാൻഡ് അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയതെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ലക്ഷ്യസ്ഥാനങ്ങൾ എവിടെയെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എല്ലാ മിസൈലുകളും വിജയകരമായി തടഞ്ഞതായി യു.എസ് അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ സംഘർഷങ്ങൾ ഉടലെടുത്തിരിക്കുന്നത്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ചകളിലെ പ്രധാന തടസ്സം.

