‘ഒരു ദയയുള്ള പ്രവർത്തി ചെയ്യുക, അതുവഴി ഒരാളെ പുഞ്ചിരിക്കാൻ സഹായിക്കൂ’! എന്ന ആശയവുമായി ആണ് ഒക്ടോബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ലോകം പുഞ്ചിരി ദിനമായി ആചരിക്കുന്നത്. ഈ വർഷം 2023 ഒക്ടോബർ ആറിനാണ് പുഞ്ചിരി ദിനം ആചരിക്കുന്നത്. ചിരിക്കുന്നതിനു ചിലവില്ലല്ലോ. അതിനാൽ ചിരിച്ചാൽ എന്തെന്ന് ചോദിച്ചാൽ, പലവിധ സാഹചര്യങ്ങളാൽ ചിരിക്കാൻ മറന്നവരുടെയും കൂടെയാണ് ഈ ലോകം. പ്രതിസന്ധികളിലും പ്രശ്നങ്ങളിലും ഉഴലുമ്പോഴും ഒരു പുഞ്ചിരിയിലൂടെ ലോകം മാറ്റുവാൻ കഴിയും എന്ന ഓർമ്മപ്പെടുത്തലുമായി ആണ് ഓരോ പുഞ്ചിരിദിനവും കടന്നു പോകുന്നത്. അതിനാൽ ലോക പുഞ്ചിരിദിനത്തിൻറെ ചരിത്രം, പ്രത്യേകതകൾ, ലക്ഷ്യം എന്നിവ പരിശോധിക്കാം.
ചരിത്രം
ഐക്കണിക് മഞ്ഞ സ്‌മൈലി ഇമേജിന്റെ സൃഷ്ടാവായ ആർക്കിസ്റ്റ് ഹാർവി ബോൾ എന്ന കലാകാരനാണ് ഈ സന്തോഷകരമായ ദിനം സൃഷ്ടിച്ചത്. മസാച്യുസെറ്റ്‌സിലെ വോർസെസ്റ്ററിൽ നിന്നുള്ള കലാകാരനായിരുന്നു ഹാർവി ബാൾ. 1963ൽ ഹർവി സ്‌മൈലി ഫേയ്സ് സൃഷ്ടിച്ചതിനെ തുടർന്നാണ് പുഞ്ചിരി ദിനം ആഘോഷിച്ച് തുടങ്ങിയത്. ലോകത്തെ ആദ്യ പുഞ്ചിരി ദിനം 1999 നാണ് ആഘോഷിച്ചത്. എന്നാൽ പിന്നീട് വെറും 45 ഡോളർ പ്രതിഫലം വാങ്ങി ഒരു ഇൻഷുറൻസ് കമ്പനിക്ക് ഈ ചിത്രം അദ്ദേഹം വിറ്റു. ഒരു പുഞ്ചിരി കൊണ്ട് ലോകത്തെ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് ഹാർവിയുടെ തത്വം. ‘ഹാർവി ബാൾ വേൾഡ് സ്മൈൽ ഫൗണ്ടേഷൻ’ എന്ന ഒരു സംഘടന അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി രൂപീകരിക്കപ്പെട്ടിട്ടുണ്ട്.
ചിരിക്കുന്നതിൻറെ ചില ഗുണങ്ങൾ
പുഞ്ചിരിക്കുന്നത് ഒരാളുടെ ആരോഗ്യത്തെ ഗുണകരമായി ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. നോബൽ പുരസ്കാരം നേടിയ മദർ തെരേസ പുഞ്ചിരിയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. ”സമാധാനം ഒരു പുഞ്ചിരിയിൽ തുടങ്ങുന്നു”. അതേ ചിരി സമാധാനം നൽകുന്നതാണ്. ചിരി എന്നാൽ സമാധാനമാണ്. മനസുതുറന്നൊന്ന് ചിരിക്കാൻ കഴിഞ്ഞാൽ ജീവിതത്തിലെ എത്ര സമ്മർദ്ദമേറിയ നിമിഷത്തെയും അതിജീവിക്കാനാകും. ചിരിയുടെ ചില ഗുണങ്ങൾ പരിചയപ്പെടാം.
1, സ്‌ട്രെസ് കുറയ്ക്കാൻ ചിരി വളരെയേറെ സഹായിക്കും
2, ഹൃദയത്തിന്റെ ഉള്ളിൽ നിന്നുള്ള ചിരി മനുഷ്യന്റെ ആയുസ് കൂട്ടും. കാരണം നമ്മൾ ഉള്ളിൽ നിന്ന് സന്തോഷം അനുഭവിച്ച് ചിരിക്കുമ്പോൾ ശരീരത്തിൽ ചില രാസവ്യതിയാനങ്ങൾ സംഭവിക്കും. ഇത് ആയുസ് കൂടുന്നതിനു സഹായിക്കും
3, രക്തസമ്മർദ്ദം കുറക്കാൻ പുഞ്ചിരി സഹായകരമാണ്.
4, ഒരു നല്ല പുഞ്ചിരി നിങ്ങളെ ഉന്മേഷവാനും കൂടുതൽ ആകർഷവാനുമാക്കി തീർക്കും.
5, ജീവിതത്തിൽ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ പതിവായി പുഞ്ചിരിക്കുന്ന ആളുകൾക്ക് കഴിയും.
6, വിഷാദം, സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സഹായിക്കുന്ന ഏറ്റവും മികച്ച പോംവഴിയാണ് പുഞ്ചിരി.
7 . ഹൃദയത്തിന്റെ ആരോഗ്യത്തിനും ചിരി നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഹൃദയാഘാതം വരാനുള്ള സാധ്യത ചിരി കുറയ്ക്കും.
8 . ചിരിക്കുമ്പോൾ മസ്തിഷക കോശങ്ങളിലേക്ക് കൂടുതൽ ഓക്‌സിജൻ എത്തുന്നു. ഇത് കോശങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ഇതുവഴി ഓർമശക്തി വർദ്ധിക്കുകയും ചെയ്യും.