ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ കലാപകാരികള്‍ നടത്തുന്ന നരയാട്ടിനെക്കുറിച്ച് വിവരിച്ച് ഹിന്ദു യുവാവ്. ധാക്ക സ്വദേശിയായ അവിരൂപ് സര്‍ക്കാര്‍ ആണ് ഭീകരത ബിബിസി ന്യൂസിലൂടെ വിവരിച്ചത്. കുടുംബാംഗങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ധാക്കയില്‍ നിന്നും 100 കിലോ മീറ്റര്‍ മാറിയുള്ള നെത്രോക്കോണയിലാണ് അവിരൂപിന്റെ കുടുംബ വീട് ഉള്ളത്. പിതാവിന്റെ സഹോദരങ്ങളും അവരുടെ മക്കളും ഈ പ്രദേശത്താണ് താമസിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. ഇവരുടെ വീടുകളില്‍ ഉള്‍പ്പെടെ കലാപകാരികള്‍ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തി. ഭയന്ന് വിറച്ച് വിധവയായ അര്‍ദ്ധ സഹോദരി ഫോണ്‍ ചെയ്തുവെന്നും അവിരൂപ് വ്യക്തമാക്കുന്നു.
കരഞ്ഞുകൊണ്ടായിരുന്നു അവള്‍ തന്നോട് സംസാരിച്ചത്. അവളുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന കലാപകാരികള്‍ വീട് മുഴുവന്‍ നശിപ്പിക്കുകയും ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു. വീടിന്റെ വാതിലുകളും മറ്റ് ഫര്‍ണീച്ചറുകളും അക്രമികള്‍ അടിച്ച് തകര്‍ത്തു. ഉപയോഗിക്കാന്‍ പറ്റാത്ത തരത്തിലാക്കി. വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും അക്രമികള്‍ കൊള്ളയടിച്ചു.
ഇവരുടെ സമീപത്തായി മുസ്ലീം വീടുകള്‍ ധാരാളം ഉണ്ടായിരുന്നു. എന്നാല്‍ അവിടെയൊന്നും ഇവര്‍ കയറിയില്ല. അവാമി ലീഗുകാര്‍ക്കെതിരെ ഭീഷണി മുഴക്കിയ ശേഷമായിരുന്നു അവര്‍ അവിടെ നിന്നും പോയതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഹിന്ദുക്കളെ ലക്ഷ്യമിടാന്‍ ഇവര്‍ക്ക് എളുപ്പമാണ്. അവാമി ലീഗ് കാര്‍ക്ക് അധികാരം നഷ്ടമായ വേളകളിലും ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ നിയമവും ഉത്തരവും ഒന്നും ഇല്ല. ഹിന്ദുക്കള്‍ വീണ്ടും വീണ്ടും ആക്രമിക്കപ്പെടുകയാണെന്നും അവിരൂപ് വ്യക്തമാക്കി.
ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷം ബംഗ്ലാദേശിലെ നിരവധി ഹിന്ദു ക്ഷേത്രങ്ങളും വ്യാപാര സ്ഥാപനങ്ങളും ക്ഷേത്രങ്ങളും അക്രമികള്‍ തകര്‍ത്തു. കൊള്ളയും കൊള്ളിവയ്പ്പും തുടരുകയാണ്. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള 200-300 വീടുകളും ബിസിനസുകളും സ്ഥാപനങ്ങളും തകര്‍ത്തു. 15-20 ഓളം ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെടുകയും 40-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ പ്രസ്ഥാവനയില്‍ പറഞ്ഞു.
ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ഉടന്‍ കലാപം തുടങ്ങി. ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് ഹിന്ദുക്കളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും, ക്ഷേത്രങ്ങളും അക്രമികള്‍ ലക്ഷ്യമിടുകയും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്യുകയാണെന്ന് ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റാണ ദാസ്ഗുപ്ത പറഞ്ഞു.
ബംഗ്‌ളാദേശില്‍ ഇപ്പോഴും വലിയൊരു വിഭാഗം പരമ്പരാഗതമായി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ പിന്തുണയ്ക്കുന്നു. ഇന്ത്യയുമായുള്ള ഷെയ്ഖ് ഹസീനയുടെ ശക്തമായ ബന്ധവും ഇസ്‌ളാമിക തീവ്രവാദികള്‍ക്ക് ഹിന്ദുക്കള്‍ക്കെതിരായ നിലപാടിനു കാരണം ആകുന്നു. ഷെയ്ക്ക് ഹസീനയ്ക്ക് ഇന്ത്യ അഭയം നല്കിയതിനെതിരെ തീവ്ര ജമാത്തുകാര്‍ പ്രതിഷേധിച്ചിട്ടുണ്ട്. ഇന്ത്യക്കെതിര്‍റ്റെ പ്രസ്ഥാവനകളും ഉണ്ട്. സര്‍ക്കാര്‍ താഴെ വീഴുകയും പുതിയ ഭരണകൂടം ഇനിയും ചുമതലയേല്‍ക്കാതിരിക്കുകയും ചെയ്തതോടെ, പോലീസ് സ്റ്റേഷനുകള്‍, ജയിലുകള്‍, ഹിന്ദു നേതാക്കളുടെ വീടുകള്‍, ഹിന്ദു സ്ഥാപനങ്ങള്‍ എന്നിവ ലക്ഷ്യമാക്കി ജനക്കൂട്ടം തടിച്ചുകൂടുകയാണ്. ജയിലുകള്‍ ബലമായി തുറന്ന് കുറ്റവാളികളേയും ഭീകരന്മാരേയും പുറത്ത് വിട്ടു.
മതവും രാഷ്ട്രീയവും പരിഗണിക്കാതെ, വിവേചനപരമായ അക്രമങ്ങളില്‍ നിന്ന് എല്ലാ ബംഗ്ലാദേശികളെയും സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ്, കൂടാതെ ഏതെങ്കിലും പ്രത്യേക സമുദായത്തെ ഉപദ്രവിക്കുകയോ ഭിന്നിപ്പിക്കുകയോ പ്രതികാരം ചെയ്യുകയോ ചെയ്യരുത്. മുസ്ലീങ്ങള്‍, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍, വിശ്വാസികള്‍, നിരീശ്വരവാദികള്‍ – നമ്മുടെ ജനാധിപത്യ പാതയില്‍ ആരും ഉപേക്ഷിക്കപ്പെടുകയോ മുന്‍വിധി കാണിക്കുകയോ ചെയ്യില്ല. ഒരുമിച്ച്, ഞങ്ങള്‍ എല്ലാവരും അഭിമാനത്തോടെ ബംഗ്ലാദേശികളാണ് എന്നും ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടി നേതാക്കള്‍ പ്രസ്ഥാവന ഇറക്കി. തീവ്രവാദികളേ ശമിപ്പിക്കാന്‍ പരമാവധി നീക്കങ്ങള്‍ നടത്തുകയാണിപ്പോള്‍.