പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും രാഷ്ട്രീയ സ്ഥാനനിര്‍ണ്ണയത്തിലും മാധ്യമങ്ങളുടെ പങ്ക് പൊതുസമൂഹത്തെ വളരെയേറെ സ്വാധീനിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സ്വാധീനമുള്ളതുമായ രാജ്യങ്ങളിലൊന്നാണ് യുണൈറ്റഡ് കിംഗ്ഡം. എന്നിട്ടും ഇസ്രായേല്‍ വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന മാധ്യമ സ്ഥാപനങ്ങളുടെ ആസ്ഥാനമാണ് യുകെ എന്നത് ഖേദകരമാണ്.
1936-ല്‍ സൃഷ്ടിക്കപ്പെട്ട ഗാര്‍ഡിയന്‍ ദിനപത്രം സ്‌കോട്ട് ട്രസ്റ്റിന്റെ (ലിമിറ്റഡ്) ഉടമസ്ഥതയിലാണെങ്കിലും, ഇസ്രയേലിനെ മോശമായി ചിത്രീകരിക്കുക എന്നതാണ് ഇപ്പോള്‍ അതിന്റെ ലക്ഷ്യം. ഇതോടെ പത്രത്തിന്റെ ലക്ഷ്യം ധാര്‍മ്മികമായി തകര്‍ന്നെന്ന് മാത്രമല്ല, വിശ്വസനീയമല്ലാത്ത പത്രപ്രവര്‍ത്തനത്തിന്റെ ഉദാഹരണമായി ‘ഗാര്‍ഡിയന്‍’ മാറുകയും ചെയ്തു. കാരണം, ഗാര്‍ഡിയന്‍ പത്രപ്രവര്‍ത്തകരുടെ ലേഖനങ്ങള്‍ വിഷം ചീറ്റുകയും സത്യത്തോടുള്ള കടുത്ത അവഗണന പ്രകടിപ്പിക്കുകയും ചെയ്യുന്നു, യഹൂദവിരുദ്ധ വിദ്വേഷം വിതറാനും അവര്‍ താത്പര്യപ്പെടുന്നു.
വര്‍ഷങ്ങളായി, ഈ പ്രസിദ്ധീകരണം ഇംഗ്ലണ്ടിലെ ഇസ്രായേല്‍ വിരുദ്ധ ബോധത്തെയും യഹൂദവിരുദ്ധ ബോധത്തെയും സ്വാധീനിച്ചിട്ടുണ്ട്. നാസി പ്രചാരണത്തെ അനുസ്മരിപ്പിക്കുന്ന ഇസ്രായേല്‍ വിരുദ്ധ കാര്‍ട്ടൂണുകള്‍ അച്ചടിക്കാനും അവര്‍ ശ്രദ്ധപുലര്‍ത്തുന്നു. കൂടാതെ ജെറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാണെന്ന് നിഷേധിച്ചുകൊണ്ട് ടെല്‍ അവീവിനെ തലസ്ഥാനമായി ചിത്രീകരിക്കുകയും ചെയ്യുന്നു.
ഒക്ടോബര്‍ 7-ന് ഗാസയില്‍ ഹമാസിനെതിരായ യുദ്ധം ആരംഭിച്ച് ആറ് മാസത്തിന് ശേഷം, ദി ഗാര്‍ഡിയന്‍, ഇസ്രായേല്‍ രാഷ്ട്രം അതിന്റെ അവസാനത്തിലേക്ക് അടുക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചു. പിന്നാലെ മുന്‍ ഗാര്‍ഡിയന്‍ കോളമിസ്റ്റും അസോസിയേറ്റ് എഡിറ്ററുമായ സ്യൂമാസ് മില്‍നെ, ഇസ്രായേലിന് നേരെ റോക്കറ്റ് വിക്ഷേപിക്കാനുള്ള ഹമാസിന്റെ അവകാശത്തെ പിന്തുണച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമില്ലെന്നും ലേഖനത്തില്‍ അദ്ദേഹം അവകാശപ്പെട്ടു.
ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍ ഉള്‍പ്പെടെ 2011 ല്‍ ഇസ്രായേലില്‍ തടവിലാക്കപ്പെട്ട 1,027 പലസ്തീന്‍ ഭീകരരെ ഇസ്രായേല്‍ മോചിപ്പിച്ചതിന് കാരണം ജൂത വംശീയതയാണെന്ന് ദി ഗാര്‍ഡിയന്‍ വീക്കിലിയുടെ എഡിറ്റര്‍ ഡെബോറ ഓര്‍ അവകാശപ്പെട്ടു. ഇസ്രായേല്‍ വിരുദ്ധത സൃഷ്ടിക്കുന്നതില്‍ മിടുക്കിയാണ്, ഗാര്‍ഡിയന്റെ എഡിറ്റര്‍-ഇന്‍-ചീഫ്, കാതറിന്‍ വിനറും.
ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ നാലുപേരുടെ മോചനം അടുത്തിടെ ഇസ്രായേല്‍ ആഘോഷിച്ചപ്പോള്‍, പലസ്തീനികളായ 200 പേരുടെ ആസൂത്രിതമല്ലാത്ത മരണങ്ങളില്‍ വിലപിക്കുകയായിരുന്നു ദി ഗാര്‍ഡിയന്‍. ഇപ്പോഴും തുരങ്കങ്ങളിലും വീടുകളിലും പാര്‍പ്പിച്ചിരിക്കുന്ന 100-ലധികം ബന്ദികളെ മോചിപ്പിക്കാന്‍ ഐ.ഡി.എഫ്, തീവ്രവാദ രാജ്യത്തേക്ക് നടത്തിയ ധീരമായ റെയ്ഡിന്റെ ആസൂത്രിതമല്ലാത്ത ഫലമായിരുന്നു ആ മരണങ്ങളെന്നത് ഈ മാധ്യമം മറച്ചുവയ്ക്കുന്നു.
ദി ഗാര്‍ഡിയനു പുറമേ, ബിബിസിയും യഹൂദവിരുദ്ധത ഇളക്കിവിടുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നു. തീവ്രവാദികളെ ഉത്തേജിപ്പിക്കുകയും തീവ്രവാദത്തിന് കുടചൂടുകയും ചെയ്യുന്ന തരത്തിലുള്ള ലേഖനങ്ങളും റിപ്പോര്‍ട്ടുകളുമാണ് ബിബിസിയും പുറത്തുവിടുന്നത്. പക്ഷപാതപരമായ കവറേജ് കൈകാര്യം ചെയ്യുന്നതില്‍ അവരും പരാജയപ്പെട്ടു. ബ്രിട്ടീഷ് ജൂതന്മാര്‍ക്കെതിരായ ഭീഷണികളുടെയും ആക്രമണങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ അവര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതും. ഗാസയിലെ അല്‍-അഹ്ലി ഹോസ്പിറ്റല്‍ ബോംബാക്രമണത്തെക്കുറിച്ചുള്ള ബിബിസിയുടെ തെറ്റായ റിപ്പോര്‍ട്ടിംഗ് ആഗോളതലത്തില്‍ യഹൂദവിരുദ്ധതയുടെ വര്‍ദ്ധനവിനും കാരണമായി.
യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ മതമായ മുസ്ലിം സമൂഹത്തിലെ തീവ്രവാദികളുടെ അക്രമത്തിനെതിരെ രംഗത്തെത്തിയാല്‍ തങ്ങളുടെ രാഷ്ട്രീയ പദവിയെ കുറിച്ച് പല യുകെ രാഷ്ട്രീയക്കാരും ഭയപ്പെടുന്നു. 2021-ലെ ഒരു സെന്‍സസില്‍, ഏകദേശം 3.8 ദശലക്ഷം യുകെ നിവാസികള്‍ മുസ്ലീങ്ങളാണെന്ന് തിരിച്ചറിഞ്ഞു. യുകെയിലെ 20 മണ്ഡലങ്ങളിലെ വോട്ടര്‍മാരില്‍ 30 ശതമാനത്തിലധികം മുസ്ലീങ്ങളാണ്. അതുകൊണ്ടു തന്നെ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഒരു മാറ്റം കൊണ്ടുവരാനും തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാനും മുസ്ലീം വോട്ടുകള്‍ക്ക് കഴിയും.
ഇക്കാരണത്താല്‍ ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിന് അവര്‍ തയാറാകുന്നു. ഗാസ യുദ്ധത്തില്‍ പങ്കെടുത്ത ഇസ്രായേല്‍ രാഷ്ട്രീയക്കാര്‍ക്ക് യുകെയില്‍ പ്രവേശിക്കുന്നതിന് വിലക്ക്, പലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരം, സ്‌കൂളുകളില്‍ മുസ്ലീം പ്രാര്‍ത്ഥന, ലേബര്‍ പാര്‍ട്ടിക്ക് നല്‍കിയ എല്ലാ ജൂത സംഭാവനകളും തിരികെ നല്‍കുക തുടങ്ങി പലതും അവര്‍ ചെയ്യുന്നു. ഇക്കാരണങ്ങളാല്‍ തന്നെ ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് കൂട്ടക്കൊല നടത്തിയെന്ന് യുകെയിലെ നാലില്‍ ഒരാള്‍ മാത്രമാണ് വിശ്വസിക്കുന്നത്.