ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾ നടത്തുന്ന റേഡിയോ നിലയങ്ങൾ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും വഴിതെളിച്ചുകൊണ്ടിരിക്കുകയാണ്. വിവേചനത്തിനെതിരെ പോരാടാനും സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ പുറംലോകത്തെ അറിയിക്കാനും ആരും സംസാരിക്കാൻ മടിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനും...
ഒരുകാലത്ത് റമദാൻ മാസത്തെ പുത്തൻ വസ്ത്രങ്ങളും വർണ്ണാഭമായ വിളക്കുകളുമായി വരവേറ്റിരുന്ന സുഡാനിലെ കുട്ടികൾ ഇന്ന് പട്ടിണിയുടെയും കടുത്ത ഷെല്ലാക്രമണങ്ങളുടെയും നടുവിലാണ്. "എന്റെ മക്കൾ ഓരോ വർഷവും റമദാൻ വിളക്കുകൾക്കായി കാത്തിരിക്കുമായിരുന്നു. എന്നാൽ, ഈ...
ലോകം പലയിടങ്ങളിലെയും യുദ്ധങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമ്പോഴും, സുഡാനിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയൊരു മാനുഷികദുരന്തം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെപോകുന്നു. 2023 ഏപ്രിലിൽ തുടങ്ങിയ ഈ ആഭ്യന്തരയുദ്ധം ഒരു രാജ്യത്തെ മുഴുവൻ തകർത്തെറിഞ്ഞിരിക്കുകയാണ്. ഈ ദുരന്തവാർത്തകൾ പുറംലോകത്തെ അറിയിക്കാൻ...
ഇന്ത്യ മുഴുവൻ ഇന്ന് സംസാരം അടുക്കളയിലെ പാചകവാതകത്തെക്കുറിച്ചാണ്. മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യങ്ങൾ കൂടുതലായും ബാധിച്ചിരിക്കുന്നത് ഓരോ കുടുംബത്തിന്റെയും അടുക്കളയിലാണ്. പാചകവാതക ക്ഷാമം അത്രത്തോളമാണ് ഓരോ കുടുംബത്തെയും ബാധിച്ചിരിക്കുന്നത്. എന്നാൽ അൽപം ബുദ്ധിപരമായി ചിന്തിച്ചാൽ,...
ഒരു പ്ലാസ്റ്റിക് ബാഗിനുള്ളിൽ പൊതിഞ്ഞുവച്ച പ്ലക്കാർഡുകളും മുഖം പൂർണ്ണമായും മറയ്ക്കുന്ന ഹിജാബും മാസ്കും ധരിച്ചാണ് സാബേര (യഥാർഥ പേരല്ല) തന്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത്. ഇതൊരു സാധാരണ യാത്രയല്ല, മറിച്ച് തന്റെ അസ്തിത്വത്തിനു...
ലോകം ലിംഗസമത്വത്തെക്കുറിച്ച് വാചാലമാകുമ്പോഴും ആഗോള രാഷ്ട്രീയത്തിന്റെ തലപ്പത്ത് സ്ത്രീകൾക്ക് ഇപ്പോഴും അർഹമായ ഇടം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. റിപ്പോർട്ട് പ്രകാരം, ലോകത്തെ ഏഴിലൊന്ന് രാജ്യങ്ങളിൽ മാത്രമാണ് നിലവിൽ സ്ത്രീനേതൃത്വമുള്ളത്. അതായത്...
"മക്കൾ വീണ്ടും പുസ്തകങ്ങളും നോട്ടുബുക്കുകളും കയ്യിലെടുത്തപ്പോൾ എനിക്കുണ്ടായ സന്തോഷം വിവരിക്കാനാവില്ല. അതിനായി എന്ത് ത്യാഗത്തിനും ഞാൻ തയ്യാറാണ്, പക്ഷെ" -താലിബാന്റെ ഭീതിയുടെ നിഴലിൽ മകളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്ന ഒരു അച്ഛന്റെ വാക്കുകളാണിത്. അഫ്ഗാനിസ്ഥാനിൽ...
റഷ്യൻ യുദ്ധമുഖത്തെ നരകയാതനകളിൽ നിന്ന് രക്ഷപ്പെട്ട് ദക്ഷിണാഫ്രിക്കയിലെ ഡർബൻ തുറമുഖ നഗരത്തിൽ വിമാനമിറങ്ങിയ സിഫോ ദ്ലാമിനി (യഥാർത്ഥ പേരല്ല) എന്ന 32-കാരന്റെ വാക്കുകൾ ലോകത്തെ നടുക്കുന്നതായിരുന്നു. കൈയ്യിൽ ഒരു സഞ്ചി പോലുമില്ലാതെ, ഇട്ട...
ഒരുകാലത്ത് പ്രകൃതി കനിഞ്ഞുനൽകിയ പച്ചപ്പിനും കുളിർമയ്ക്കും പേരുകേട്ട സ്ഥലമായിരുന്നു നൈജീരിയയിലെ ഇബാദാൻ നഗരം. എന്നാൽ കാലങ്ങൾ കടന്നുപോയപ്പോൾ വീടുകളുടെയും കടകളുടെയും റോഡുകളുടെയും നിർമ്മാണത്തിനായി അവിടത്തെ മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റപ്പെട്ടു. അതിന്റെ ഫലമായി ഇന്ന്...
ജീവിതത്തിൽ പ്രതിസന്ധികൾ ഒന്നിനുപുറകെ ഒന്നായി വന്നപ്പോഴും തളരാതെ നിന്ന ഒരു മനുഷ്യനാണ് എത്യോപ്യക്കാരനായ അസ്മെറാവു. എട്ടു മക്കളുടെ പിതാവായ ഇദ്ദേഹം തന്റെ കാഴ്ച നഷ്ടപ്പെട്ടപ്പോഴും മക്കളുടെ വിദ്യാഭ്യാസം മുടങ്ങരുത് എന്ന ഉറച്ച തീരുമാനത്തിലായിരുന്നു....
സിംബാബ്‌വെയിലെ തലസ്ഥാനമായ ഹരാരെയിലെയും പരിസരപ്രദേശങ്ങളിലെയും മാലിന്യനിക്ഷേപകേന്ദ്രങ്ങൾ ഇന്ന് നൂറുകണക്കിന് കുട്ടികളുടെ തൊഴിലിടങ്ങളാണ്. വെൽഡിങ് ജോലിക്കാർ കടകൾ അടയ്ക്കാൻ തുടങ്ങുമ്പോഴാണ് ഇവിടെയുള്ള കുട്ടികൾ അവരുടെ അന്നത്തിനായുള്ള 'അന്വേഷണം' ആരംഭിക്കുന്നത്. മറ്റുള്ളവർക്ക് വേസ്റ്റ് എന്ന് തോന്നുന്ന...
സുഡാനീസ് സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള യുദ്ധത്തിന്റെ സംഘർഷത്തിൽ നിന്ന് ഓടിരക്ഷപെട്ട 35 വയസ്സുള്ള സുഡാനിലെ ഒരു വിധവയായ സ്ത്രീ 'എ. എ.' (യഥാർഥ പേരല്ല) തന്റെ അഭിലാഷങ്ങളെപ്പറ്റി സംസാരിച്ചുതുടങ്ങുന്നതും അവസാനിപ്പിക്കുന്നതും...
2024 ഏപ്രിലിൽ ആരംഭിച്ച, സുഡാൻ സൈന്യവും (SAF) റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (RSF) തമ്മിലുള്ള യുദ്ധം രാജ്യത്തെ കുട്ടികളെ വലിയൊരു മാനുഷിക ദുരന്തത്തിലേക്കാണ് നയിക്കുന്നത്. സുഡാനിൽ അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച, പോഷകാഹാരക്കുറവ്, വ്യാപകമായ...
യുക്രൈനിലെ യുദ്ധത്തെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ അഭയം തേടിയ ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ വലിയൊരു ആശങ്കയിലാണ്. അവർക്ക് അവിടെ താമസിക്കാനും ജോലിചെയ്യാനും അനുവാദം നൽകുന്ന നിലവിലെ നിയമത്തിന്റെ കാലാവധി അടുത്ത വർഷം അവസാനിക്കും. ഇതിനുശേഷം...
റഷ്യൻ അധിനിവേശത്തിന്റെ തുടക്കത്തിൽത്തന്നെ രാജ്യത്തെ സംരക്ഷിക്കാൻ സൈന്യത്തിൽ ചേർന്ന വ്യക്തിയാണ് ഒലെക്സി. യുദ്ധക്കളത്തിൽ വച്ച് റഷ്യൻ സൈന്യത്തിന്റെ പിടിയിലായ അദ്ദേഹം പിന്നീട് നേരിട്ടത് മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന ക്രൂരതകളായിരുന്നു. എന്നാൽ, തന്റെ കുഞ്ഞുമകളെ ഒരിക്കൽക്കൂടി...