Thursday, September 3, 2026

Environment

വിസ്മയമൊരുക്കാൻ ഇന്ന് ആകാശത്ത് ‘രക്തചന്ദ്രൻ’ (Blood Moon)

ഇന്ന് ആകാശം മറ്റൊരു അപൂർവ വിസ്മയത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇന്ത്യയിലുടനീളമുള്ള നക്ഷത്രനിരീക്ഷകർ കാത്തിരുന്ന ഒരു ആകാശവിരുന്നാണ് ഇന്ന്. ആകാശത്തെ മാറ്റിമറിക്കാൻ പോകുന്ന അപൂർവ പൂർണ്ണ ചന്ദ്രഗ്രഹണം ഇന്നാണ് സംഭവിക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള ലോകത്തിന്റെ വിവിധ...

ചൂടിൽ വെന്തുരുകി ലോകം; 2025 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മൂന്നാമത്തെ വർഷം

ലോകം നേരിടുന്ന കടുത്ത ചൂടിന് വരുംവർഷങ്ങളിലും കുറവുണ്ടാകില്ലെന്ന് കാലാവസ്ഥാ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. 2025 നെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മൂന്നാമത്തെ വർഷമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 11 വർഷങ്ങളാണ് ലോകം ഇതുവരെ കണ്ടതിൽവച്ച്...

ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ കെടുതികളിൽ കൂടുതൽ ദുരിതമനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ കെടുതികൾ ഏറ്റവുമധികം അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണെന്ന് പുതിയ പഠനഫലങ്ങൾ. അതേസമയം, വീടിനുള്ളിലെ മലിനീകരണമാണ് സ്ത്രീകൾക്ക് വലിയ വെല്ലുവിളിയാകുന്നത്. വിറക്, കൽക്കരി തുടങ്ങിയവ ഉപയോഗിച്ചുള്ള പാചകരീതികളാണ് ഇതിൽ പ്രധാനം. ഇത്തരത്തിൽ...

ചെങ്കോട്ടയെ കറുപ്പാക്കി ഡൽഹിയിലെ വിഷവായു

അതിരൂക്ഷമായ വായൂമലിനീകരണം ഇന്ത്യയുടെ തലസ്ഥാന നഗരത്തിലെ ഏറ്റവും പ്രശസ്തമായ മുഗൾ കാലഘട്ടത്തിലെ സ്മാരകങ്ങളിലൊന്നായ ചെങ്കോട്ടയെ കറുപ്പുനിറമാക്കിയതായി പഠനം. വായൂമലിനീകരണം ചെങ്കോട്ടയുടെ ചുമരുകളിൽ 'കറുത്ത പുറംതോട്' രൂപപ്പെടുന്നതിലേക്കു നയിച്ചതായാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ...

സ്‌പെയിനിൽ റിപ്പോർട്ട് ചെയ്തത് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലം

കാലാവസ്ഥാ വ്യതിയാനം ഗുരുതരമായി ബാധിക്കപ്പെട്ട് തെക്കൻ യൂറോപ്യൻ രാജ്യമായ സ്‌പെയിൻ. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ചൂടേറിയ വേനൽക്കാലമാണ് ഇതെന്നാണ് റിപ്പോർട്ട്. ജൂൺ ഒന്നിനും ഓഗസ്റ്റ് 31 നുമിടയിൽ രാജ്യത്തെ ശരാശരി താപനില 24.2 ഡിഗ്രി...

സെപ്റ്റംബര്‍ 16; ലോക ഓസോൺ ദിനം: ചരിത്രം

ഓസോൺ പാളിയുടെ സംരക്ഷണത്തിനായുള്ള ദിനമായാണ് സെപ്റ്റംബര്‍ 16 എല്ലാ വര്‍ഷവും ആചരിക്കുന്നത്. ഭൂമിയെ സംരക്ഷിക്കുന്നതിൽ ഓസോൺ പാളി വഹിക്കുന്ന നിർണ്ണായക പങ്കിന്റെ ഓർമ്മപ്പെടുത്തലാണ് ലോക ഓസോൺ ദിനം. ഓസോൺ പാളിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ...

മരങ്ങൾക്കും പക്ഷികൾക്കും മനുഷ്യർക്കുമായൊരു വീട് എന്ന ആശയത്തിന് ഇന്ന് പത്തു വർഷം

മിലാനിലെ സ്റ്റെഫാനോ ബോയേരിയുടെ 'ബോസ്കോ വെർട്ടിക്കേൽ' ഒരു റെസിഡൻഷ്യൽ കോംപ്ലക്സ് എന്നതിനൊപ്പം ജൈവവൈവിധ്യത്തിന്റെയും പ്രതീകമായിട്ട് പത്തുവർഷം തികയുകയാണ്. നാടുകടത്തപ്പെട്ട വനത്തെ ന​ഗരത്തിലേക്കു തിരികെ കൊണ്ടുവന്ന് 'നഗര-ജൈവവൈവിധ്യ വനം' ഒന്നായിനിൽക്കുകയാണ്. തൊണ്ണൂറിലധികം ഇനം സസ്യങ്ങളും...

കരുതാം നമ്മുടെ ഭൂമിയും നമ്മുടെ മണ്ണും പ്ലാസ്റ്റിക്കാകാതിരിക്കാൻ

നാം ജീവിക്കുന്ന ഭൂമിയും നാം ശ്വസിക്കുന്ന വായുവും മലിനമാകാതെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. ഈ ചിന്ത വരുന്ന തലമുറകളിലേക്കും പകർന്നുനൽകാനാണ് നമ്മുടെ വിദ്യാലയങ്ങളിലടക്കം പരിസ്ഥിതി ദിനാഘോഷം നടത്തുന്നത്. അത്തരത്തിലൊരു അവബോധം ചെറുപ്പത്തിൽതന്നെ ലഭിക്കേണ്ടത്...

ഉരുകുന്ന മഞ്ഞുപാളികൾ മൂലം തീരപ്രദേശങ്ങൾ അഭിമുഖീരിക്കാൻ പോകുന്നത് വലിയ പ്രശ്നങ്ങളെന്ന് ഗവേഷണ റിപ്പോർട്ട്

ലോകത്തിലെ മഞ്ഞുപാളികൾ ഉരുകിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് നിരവധി പ്രശ്നങ്ങൾക്കു കാരണമാകുമെന്ന് ഗവേഷണ റിപ്പോർട്ട്. ഇതിലൂടെ സമുദ്രനിരപ്പ് തീരപ്രദേശങ്ങളെക്കാൾ അധികം ഉയരുന്നതിനു കാരണമാകുന്നു എന്ന് പുതിയ ഗവേഷണങ്ങൾ പറയുന്നു. ഗ്രീൻലാൻഡിലെയും അന്റാർട്ടിക്ക് ഹിമപാളികളുടെയും...

Popular

spot_imgspot_img