Monday, September 7, 2026

Featured

യുക്രെയ്ന്‍ യുദ്ധം: യുദ്ധത്തിന്റെ നിഴലില്‍ നിന്ന് അതിജീവനത്തിന്റെ വെളിച്ചത്തിലേക്ക് കീവ് നഗരം

ജനുവരിയില്‍ കൈവ് നഗരം തീര്‍ത്തും ശാന്തമായിരുന്നു. ആ സമയത്ത് യുദ്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളെ ആളുകള്‍ 'മണ്ടത്തരം' എന്നാണ് വിശേഷിപ്പിച്ചത്. ആര്‍ക്കും ആകുലതകളില്ലായിരുന്നു. എല്ലാവരും തീര്‍ത്തും സാധാരണ ജീവിതം നയിച്ചുപോന്നു. എന്നാല്‍ അഞ്ച് ആഴ്ചയ്ക്കുള്ളില്‍ എല്ലാം മാറി....

‘കൊല്ലാനും കൊല്ലപ്പെടാനുമായി ഇനിയും യുക്രെയ്‌നിലേക്ക് പോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’! യുക്രെയ്‌നില്‍ യുദ്ധം ചെയ്യാന്‍ വിസമ്മതിച്ച് റഷ്യന്‍ സൈനികര്‍

റഷ്യന്‍ മനുഷ്യാവകാശ അഭിഭാഷകരും ആക്ടിവിസ്റ്റുകളും പറയുന്നതനുസരിച്ച്, യുക്രൈന്‍ അധിനിവേശത്തിന്റെ തുടക്കത്തില്‍ മുന്‍നിരയില്‍ വച്ചുണ്ടായ അനുഭവങ്ങള്‍ കാരണം ചില റഷ്യന്‍ സൈനികര്‍ യുക്രെയ്‌നിലെ യുദ്ധത്തിലേയ്ക്ക് വീണ്ടും മടങ്ങാന്‍ വിസമ്മതിക്കുകയാണ്. ഇത്തരത്തില്‍ അഭിപ്രായപ്പെട്ട ഒരു റഷ്യന്‍...

ഉത്തരകൊറിയയിലെ കോവിഡ് പൊട്ടിപ്പുറപ്പെടലും നിഗൂഢതകളും

ഉത്തരകൊറിയയിലെ ആദ്യത്തെ കോവിഡ് കേസ് പ്രഖ്യാപിച്ചിട്ട് മൂന്നാഴ്ചയായി. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും വിശദാംശങ്ങള്‍ നിഗൂഢതയായി തുടരുന്നു. ഉത്തരകൊറിയയില്‍ താമസിക്കുന്നവരുമായി ബന്ധപ്പെട്ടും പൊതുവായി ലഭ്യമായ ഉറവിടങ്ങള്‍ ഉപയോഗിച്ചും ബിബിസി ഏതാനും വിവരങ്ങള്‍...

യുക്രെയ്ന്‍ യുദ്ധം: കെര്‍സണില്‍ നിന്ന് ഉയര്‍ന്നുവരുന്ന പീഡന കഥകള്‍

റഷ്യന്‍ സൈന്യത്താല്‍ പീഡിപ്പിക്കപ്പെട്ട കെര്‍സണിലെ താമസക്കാരുടെ പ്രതിനിധിയാണ് ഒലക്‌സാണ്ടര്‍. കെര്‍സണ്‍ മേഖലയിലെ ഒരു ചെറിയ ഗ്രാമമായ ബിലോസെര്‍ക്കയിലാണ് ഒലക്‌സാണ്ടര്‍ ഗസ് താമസിച്ചിരുന്നത്. ഗ്രാമത്തിന്റെ പ്രതിനിധികളില്‍ ഒരാളായിരുന്നു അദ്ദേഹം. ചെറുപ്പത്തില്‍ അദ്ദേഹം സൈന്യത്തില്‍ നിര്‍ബന്ധിത...

കൗമാരക്കാരനായ യുക്രേനിയന്‍ വിദ്യാര്‍ത്ഥി ഒരു മുന്‍നിര സൈനികനായി മാറിയപ്പോള്‍

യുക്രേനിയക്കാരനായ മാക്സിം ലുറ്റ്സിക്ക് എന്ന 19 വയസ്സുകാരന് ഇപ്പോള്‍ പ്രായവും ഗൗരവവും കൂടുതല്‍ ഉള്ളതായി തോന്നും. കാരണം അവനിപ്പോള്‍ തമാശകള്‍ കുറവാണ്, ചിരി കുറവാണ്, കാര്യഗൗരവം കൂടുതലുമാണ്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയതിനുശേഷമുള്ള...

‘അതെ എന്നാല്‍ മാത്രം അതെ’ ; ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് സഹായകമാകുന്ന നിയമനിര്‍മ്മാണത്തിന് സ്‌പെയിനിലെ കോണ്‍ഗ്രസ് അംഗീകാരം

ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് അവരുടെ ആക്രമണകാരികളെ പ്രോസിക്യൂട്ട് ചെയ്യുന്നത് എളുപ്പമാക്കാന്‍ സഹായകമാകുന്ന നിയമനിര്‍മ്മാണത്തിന് സ്‌പെയിനിലെ കോണ്‍ഗ്രസ് അംഗീകാരം നല്‍കി. കണ്‍സന്റ് അഥവാ സമ്മതത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് പുതിയ നിയമം. ആറ് വര്‍ഷം മുമ്പ് നടന്ന...

പുടിന്റെ യുദ്ധത്തില്‍ നിന്ന് മക്കളെ രക്ഷിക്കാന്‍ റഷ്യന്‍ അമ്മമാരുടെ പോരാട്ടം

കഴിഞ്ഞ ശൈത്യകാലത്ത് മറീനയുടെ രണ്ട് ആണ്‍മക്കള്‍ റഷ്യന്‍ സൈന്യത്തിലേക്ക് ചേരാന്‍ നിര്‍ബന്ധിതരായപ്പോള്‍, തന്റെ മക്കള്‍ ഒരു വര്‍ഷത്തെ സൈനിക സേവനം ചെയ്യണമെന്ന ആശയത്തെ അവര്‍ സ്വാഗതം ചെയ്തു. കാരണം അവര്‍ അത് ചെയ്യേണ്ടതാണെന്ന്...

യുക്രെയ്ന്‍ യുദ്ധം: ‘ഇത് ഒരു തുടക്കം മാത്രമാണ്, ഇനിയും പലതും വരാനിരിക്കുന്നു’

റഷ്യന്‍ അധിനിവേശത്തിന് ശേഷമുള്ള നിരാശാജനകമായ ആഴ്ചകള്‍ക്ക് ശേഷം യുക്രേനിയന്‍ സൈന്യം എപ്പോഴത്തേക്കാളും കൂടുതല്‍ സമ്മര്‍ദ്ദത്തിലാണ്. ഇത് ഡോണ്‍ബാസ് മേഖലയുടെ വടക്കന്‍ ഭാഗത്തുള്ള ലുഹാന്‍സ്‌കില്‍ പോരാട്ടം തോറ്റതിനാലാകാം. എങ്കിലും യുക്രേനിയക്കാര്‍, പതിവുപോലെ, കഠിനമായ നിശ്ചയദാര്‍ഢ്യത്തോടെ...

യുക്രെയ്ന്‍ യുദ്ധം: മെലിറ്റോപോള്‍ നിവാസികളുടെ അതിശയകരമായ ചെറുത്തുനില്‍പ്പ്

ഫെബ്രുവരിയില്‍ തെക്കന്‍ യുക്രേനിയന്‍ നഗരമായ മെലിറ്റോപോളില്‍ എത്തിയപ്പോള്‍ റഷ്യന്‍ സൈന്യം അവിടുത്തെ നിവാസികളില്‍ നിന്ന് കടുത്ത പ്രതിരോധമാണ് നേരിട്ടത്. യുഎസ് ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് വാര്‍ അനുസരിച്ച്, മാര്‍ച്ച്...

യുദ്ധക്കുറ്റത്തിന് റഷ്യന്‍ സൈനികന്‍, ഷിഷിമാരിന് ജീവപര്യന്തം തടവ്; സൈനികന്റെ അവസ്ഥയില്‍ ഖേദമുണ്ടെങ്കിലും ക്ഷമിക്കാന്‍ കഴിയില്ലെന്ന് ഇരയുടെ ഭാര്യ

യുദ്ധത്തിനിടെ ഒരു സാധാരണക്കാരനെ കൊലപ്പെടുത്തിയതിന് യുക്രെയ്‌നിലെ കോടതി റഷ്യന്‍ ടാങ്ക് കമാന്‍ഡറെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു. റഷ്യന്‍ അധിനിവേശത്തിനു ശേഷമുള്ള ആദ്യ യുദ്ധക്കുറ്റ വിചാരണയിലാണ് റഷ്യന്‍ സൈനികനായ സര്‍ജന്റ് വാഡിം ഷിഷിമാരിനെ കോടതി...

യുക്രെയ്ന്‍ യുദ്ധം: സഹജീവികളെ രക്ഷിക്കാന്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തുന്ന ഡ്രൈവര്‍മാര്‍

കെര്‍സണില്‍ നിന്നും കിഴക്കന്‍ യുക്രെയ്നിലെ മറ്റ് റഷ്യന്‍ നിയന്ത്രിത പ്രദേശങ്ങളില്‍ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കാന്‍ മുന്‍നിര ക്രോസ് ചെയ്യുന്ന നിരവധി വോളണ്ടിയര്‍ ഡ്രൈവര്‍മാരില്‍ ഒരാളാണ് അലക്‌സാണ്ടര്‍. യുദ്ധത്തിന് മുമ്പ് അഭിഭാഷകനായി ജോലി ചെയ്തിരുന്ന...

യുദ്ധവിരുദ്ധ പ്രതിഷേധം പെയിന്റിംഗിലൂടെ ലോകത്തെ അറിയിച്ച് ഒരു റഷ്യക്കാരന്റെ ഒറ്റയാള്‍ പോരാട്ടം

മോസ്‌കോയില്‍ നിന്ന് എട്ട് മണിക്കൂര്‍ വടക്കോട്ട് സഞ്ചരിച്ചാല്‍, റസ്‌കോ-വൈസോത്സ്‌കോയ് എന്ന ഒരു ചെറിയ പട്ടണത്തിലെത്തും. രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നു തരിപ്പണമായ ഒരു പള്ളിയും ഒരു ഫാമും അല്ലാതെ കാര്യമായൊന്നും ഇവിടെ കാണാനില്ല. എന്നാല്‍...

റഷ്യന്‍ ആക്രമണത്തില്‍ കുടുംബത്തിലെ ആറു പേരെ നഷ്ടപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥന്‍

കിയെവിനടുത്തുള്ള യുക്രേനിയന്‍ പട്ടണമായ ബോറോഡിയങ്കയിലായിരുന്നു 26കാരനായ പോലീസുകാരന്‍, ഇവാന്‍ സിമോറോസിന്റെ വീട്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ജീവിച്ചിരുന്ന ആ വീടിന്റെ അവസ്ഥ ഇപ്പോള്‍ പരിതാപകരമാണ്. വീടിനോട് സാമ്യമുള്ള ഒന്നും അവശേഷിച്ചിട്ടില്ലാത്തതിനാല്‍ അതിനുണ്ടായ നാശനഷ്ടങ്ങള്‍...

അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്കായുള്ള രഹസ്യ സ്‌കൂളുകള്‍

അഫ്ഗാനിസ്ഥാനില്‍ ചുരുക്കം ചില പ്രവിശ്യകളിലൊഴികെ മറ്റെല്ലായിടത്തും ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളുകള്‍ അടച്ചിടാന്‍ താലിബാന്‍ ഉത്തരവിട്ടിരിക്കുകയാണ്. ഇക്കാരണത്താല്‍ തന്നെ രാജ്യത്ത്, പലയിടത്തും താലിബാനെതിരെയുള്ള ചെറുതും എന്നാല്‍ ശക്തവുമായ ധിക്കാര നടപടിയുടെ ഭാഗമായി 'രഹസ്യ സ്‌കൂളുകള്‍'...

മാസങ്ങളോളം നീണ്ട ആസൂത്രണം, ഓണ്‍ലൈന്‍ ഡയറിയില്‍ പദ്ധതിയുടെ വിശദീകരണം! കറുത്ത വര്‍ഗക്കാരെ കൂട്ടക്കൊല ചെയ്ത പതിനെട്ടുകാരനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു

ബഫല്ലോ സൂപ്പര്‍മാര്‍ക്കറ്റില്‍ 10 കറുത്ത വര്‍ഗക്കാരെ കൂട്ടക്കൊല ചെയ്ത വെള്ളക്കാരനെക്കുറിച്ചുള്ള കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇയാള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിരുന്ന കുറിപ്പുകളില്‍ നിന്നാണ് ഇതിനു മുമ്പും ഇതേ ആക്രമണം നടത്താന്‍...

Popular

spot_imgspot_img