Thursday, September 3, 2026

International News

കൊളംബിയ ഭൂകമ്പം: രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലേക്ക്; പുനരധിവാസ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യം

പടിഞ്ഞാറൻ കൊളംബിയയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ, രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും അവശ്യവസ്തുക്കൾ എത്തിക്കുന്നതിനും രാജ്യം തയ്യാറെടുക്കുന്നു. ഭൂകമ്പത്തിൽ കുറഞ്ഞത് 289 പേർ കൊല്ലപ്പെടുകയും...

ക്യൂബൻ ജനസംഖ്യയുടെ 94 ശതമാനവും അതിദരിദ്രരെന്ന് റിപ്പോർട്ട്

ക്യൂബയിലെ 94% ജനങ്ങളും അതിദരിദ്ര അവസ്ഥയിലാണ് ജീവിക്കുന്നത്. പത്തിൽ എട്ടുപേർ വീതം ദിവസത്തിൽ ഏതെങ്കിലും ഒരുനേരത്തെ ഭക്ഷണം ഒഴിവാക്കാൻ നിർബന്ധിതരാകുന്നു, കൂടാതെ, 95% ആളുകളും സർക്കാരിന്റെ സാമ്പത്തിക-സാമൂഹിക നയങ്ങളെ എതിർക്കുന്നു. ഓഗസ്റ്റ് 13...

ഇന്തോനേഷ്യയിലെ ഭൂകമ്പബാധിതർക്ക് പ്രാർഥനയും ആശ്വാസവുമറിയിച്ച് ലെയോ മാർപാപ്പ

ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് പ്രാർഥനയും ആശ്വാസവുമറിയിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ദുരന്തബാധിതർക്ക് സഹായങ്ങളെത്തിക്കുന്ന രക്ഷാപ്രവർത്തകർക്കും പ്രാദേശിക അധികാരികൾക്കും മാർപാപ്പ പിന്തുണ വാഗ്ദാനം ചെയ്തു. ആഗസ്റ്റ് 15 ന്, 7.7 തീവ്രത...

ഫിഫ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കെവിൻ ലമൂർ പടിയിറങ്ങി; പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമായുള്ള തർക്കത്തിനു പിന്നാലെ നടപടി

ലോകകപ്പ് ടൂർണമെന്റ് ബിസിനസിലെ ഓഹരികൾ വിൽക്കാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ പദ്ധതിയെ പരസ്യമായി വിമർശിച്ച ചീഫ് ഓപ്പറേറ്റിങ് ഓഫീസർ (COO) കെവിൻ ലമൂർ സ്ഥാനത്തു നിന്ന് പടിയിറങ്ങിയതായി ഫിഫ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കെവിൻ...

ട്രംപിന്റെ നയതന്ത്ര നീക്കത്തിന് മറുപടിയുമായി കിം ജോങ് ഉൻ; ഉത്തര കൊറിയയുമായുള്ള ബന്ധം പുനരുജ്ജീവിപ്പിക്കാൻ ശ്രമം

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ തന്റെ നയതന്ത്ര നീക്കങ്ങളോട് പ്രതികരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടതിനു പിന്നാലെ...

ഇറാൻ പുതിയ സൈനികനീക്കത്തിനൊരുങ്ങുന്നു: വെടിനിർത്തൽ നീട്ടാൻ തയ്യാറല്ലെന്ന് യുഎസ്

യുഎസുമായുള്ള സമാധാനചർച്ചകൾ സ്തംഭിച്ച സാഹചര്യത്തിൽ, രാജ്യം പൂർണ്ണമായും ആക്രമണാത്മക സൈനിക നിലപാടിലേക്ക് മാറുമെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം, താൽക്കാലിക വെടിനിർത്തൽ കരാർ നീട്ടുന്നില്ലെന്ന് വാഷിംഗ്ടൺ പറഞ്ഞു. അമേരിക്കയുമായുള്ള നയതന്ത്രചർച്ചകൾ പരാജയപ്പെട്ടാൽ, ഹോർമുസ്...

ഒമാനെതിരെ ട്രംപിന്റെ ബോംബ് ഭീഷണി: ഹോർമുസ് കടലിടുക്ക് കരാറിലെ തർക്കം മുറുകുന്നു

ഇറാനുമായുള്ള ചർച്ചകൾക്ക് ഒമാൻ തടസ്സം നിന്നാൽ രാജ്യത്തെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഫോക്സ് ന്യൂസിനു നൽകിയ ഫോൺ അഭിമുഖത്തിലാണ് ട്രംപിന്റെ വിവാദ പരാമർശം. ആഗോള എണ്ണവ്യാപാരത്തിന്റെ വലിയൊരു ഭാഗം...

തെക്കൻ ദക്ഷിണ കൊറിയയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒരു മരണം; മൂന്നുപേർക്ക് പരിക്കേറ്റു

തെക്കൻ ദക്ഷിണ കൊറിയയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്ത മഴയെ തുടർന്ന് ജിയോജെ നഗരത്തിലെ ഒരു ഫ്ലാറ്റിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണാണ് വലിയ അപകടമുണ്ടായത്. ഫ്ലാറ്റിന്റെ...

കോംഗോയിൽ എബോള ഭീതി ശക്തമാകുന്നു: മരണസംഖ്യ 2300 കടന്നു

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പടർന്നുപിടിക്കുന്ന എബോള രോഗബാധ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറുന്നു. ഇതുവരെ 2,325 ആളുകളാണ് രോഗം ബാധിച്ച് മരണപ്പെട്ടതെന്ന് പ്രാദേശിക ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, രോഗബാധിതരുടെ...

യുക്രൈനിലെ ഇന്ത്യൻ ശതകോടീശ്വരന്റെ ഉരുക്ക് പ്ലാന്റിനു നേരെ റഷ്യയുടെ മിസൈൽ ആക്രമണം

യുക്രൈൻ, റഷ്യയ്ക്കു നേരെ ഇരുനൂറിലധികം ഡ്രോണുകൾ തൊടുത്തുവിട്ടതിനു പിന്നാലെ, ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ ലക്ഷ്മി മിത്തലിന്റെ ഉടമസ്ഥതയിലുള്ള 'ആർസെലർ മിത്തൽ' (Arcelor Mittal) സ്റ്റീൽ പ്ലാന്റിനു നേരെ റഷ്യൻ മിസൈലാക്രമണം. യുക്രൈനിലെ ഏറ്റവും...

ഓസ്‌ട്രേലിയയിൽ തോക്കുകൾ തിരികെവാങ്ങുന്നതിനുള്ള പദ്ധതി നവംബറിൽ ആരംഭിക്കും: പ്രധാനമന്ത്രി ആന്റണി അൽബനീസി

സിഡ്നിയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പ്പ് പരമ്പരയുടെ പശ്ചാത്തലത്തിൽ, രാജ്യത്ത് തോക്കുകൾ തിരികെവാങ്ങുന്നതിനുള്ള പദ്ധതി നവംബർ രണ്ടിന് ആരംഭിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസി പ്രഖ്യാപിച്ചു. കഴിഞ്ഞ ഡിസംബറിൽ സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്കാ...

ഇറ്റലിയിൽ അപൂർവ ചിത്രങ്ങൾ കവർന്നു: സുരക്ഷാവീഴ്ചയിൽ അന്വേഷണം

ഇറ്റലിയിലെ സിസിലിയിലുള്ള പ്രശസ്തമായ മ്യൂസിയത്തിൽ നിന്ന് വിലമതിക്കാനാവാത്ത നാല് അപൂർവ ചിത്രങ്ങൾ മോഷണം പോയി. 15-ാം നൂറ്റാണ്ടിലെ പ്രമുഖ ചിത്രകാരൻ അന്റോണെല്ലോ ദ മെസീന വരച്ച ചരിത്രപ്രസിദ്ധമായ ചിത്രങ്ങളാണ് ശനിയാഴ്ച രാത്രി കവർച്ച...

ജെറുസലേം ടെമ്പിൾ മൗണ്ടിൽ ആദ്യമായി പ്രാർഥനാ പുസ്തകങ്ങളുമായി എത്തി ജൂത വിശ്വാസികൾ

ജെറുസലേമിലെ തർക്കവിഷയമായ ടെമ്പിൾ മൗണ്ടിൽ (ഹറം അൽ-ഷെരീഫ്) ജൂത വിശ്വാസികൾക്ക് പ്രാർഥന പുസ്തകങ്ങൾ (സിദ്ദൂറിം) ഉപയോഗിക്കാൻ അനുമതി ലഭിച്ചതായി റിപ്പോർട്ട്. മുസ്ലീങ്ങൾ അല്ലാത്തവരുടെ പ്രാർഥന നിരോധിക്കുന്ന പരമ്പരാഗത 'സ്റ്റാറ്റസ് കോ' (യഥാസ്ഥിതി) കരാറിന്മേലുള്ള...

യെമനിൽ ഹൂതി ആക്രമണം ശക്തമാകുന്നു: നിരവധി പേർ കൊല്ലപ്പെട്ടു

യെമനിലെ അൽ-മഖാ, മാരിബ് എന്നീ നഗരങ്ങൾക്കു നേരെ ഹൂതി വിമതർ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനവാസമേഖലകൾക്കും നഗരത്തിലെ പ്രധാന റോഡുകൾക്കും നേരെയാണ് രാത്രിയിൽ വലിയ...

നൈജറിൽ തട്ടിക്കൊണ്ടുപോകപ്പെട്ട അമേരിക്കൻ മിഷനറിയെ മോചിപ്പിച്ചതായി അറിയിച്ച് ക്രിസ്ത്യൻ സംഘടന

നൈജറിൽ എട്ടു മാസത്തിലേറെയായി തടവിലായിരുന്ന അമേരിക്കൻ മിഷനറിയെ മോചിപ്പിച്ചതായി അദ്ദേഹം പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര ക്രിസ്ത്യൻ സംഘടന അറിയിച്ചു. കഴിഞ്ഞ വർഷം, നൈജറിന്റെ തലസ്ഥാനമായ നിയാമേയിലെ വീടിന് മുന്നിൽ വച്ച് തട്ടിക്കൊണ്ടുപോകപ്പെട്ട കെവിൻ റൈഡ്ഔട്ട്...

Popular

spot_imgspot_img