Thursday, September 3, 2026

International News

ഭീകരവാദത്തെ പിന്തുണച്ചെന്നാരോപിച്ച് പാരീസിനു സമീപമുള്ള പള്ളി അടച്ചുപൂട്ടി ഫ്രഞ്ച് സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും വിദ്വേഷവും വർഗീയതയും പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ച് പാരീസിനു സമീപമുള്ള പ്രമുഖ മുസ്ലിം പള്ളി ആറു മാസത്തേക്ക് അടച്ചുപൂട്ടാൻ ഫ്രഞ്ച് അധികൃതർ ഉത്തരവിട്ടു. ജൂലൈ 27-നാണ് പള്ളി പൂട്ടിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. രാജ്യത്ത്...

എൽ നിനോ പ്രതിഭാസം രൂക്ഷമാകുന്നു: കോടിക്കണക്കിന് ആളുകൾ പട്ടിണിയിലാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്

ലോകത്ത് ശക്തിപ്രാപിക്കുന്ന എൽ നിനോ പ്രതിഭാസം കാരണം അടുത്ത വർഷത്തോടെ 49 മില്യണോളം ആളുകൾ കൂടി കടുത്ത പട്ടിണിയിലാകാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. പസഫിക് സമുദ്രത്തിലെ താപനില ക്രമാതീതമായി ഉയരുന്നതാണ് ലോകമെമ്പാടുമുള്ള...

കോംഗോയിൽ എബോള ഭീതി: അഞ്ച് പേരുടെ മരണത്തെ തുടർന്ന് യാത്രക്കാരുമായി കപ്പൽ ക്വാറന്റൈനിൽ

കോംഗോ നദിയിൽ സഞ്ചരിച്ച ഒരു ചരക്ക് കപ്പലിലെ മുഴുവൻ യാത്രക്കാരെയും എബോള, കോളറ പരിശോധനയ്ക്ക് വിധേയമാക്കി. ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'യിങ്ഫെങ് 2' (Yingfeng 2) എന്ന കപ്പലാണ് തലസ്ഥാനമായ കിൻഷാസയ്ക്ക് സമീപം...

റഷ്യൻ മിസൈൽ ആക്രമണത്തിൽ യുക്രൈനിൽ 21 മരണം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വേണമെന്ന് സെലെൻസ്കി

ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുക്രൈനിൽ റഷ്യ നടത്തിയ ശക്തമായ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. ജീവൻ രക്ഷിക്കാൻ കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ അത്യാവശ്യമാണെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. കീവിലും...

യെമനിൽ ഹൂതി ആക്രമണം; 30 സർക്കാർ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മധ്യ യെമനിലെ സൈനിക ക്യാമ്പുകൾക്ക് നേരെ ഹൂതി വിമതർ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കുറഞ്ഞത് 30 യെമൻ സർക്കാർ സൈനികരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മാരിബ് (Marib), ഹദ്രാമൗത്ത് (Hadramawt) പ്രവിശ്യകളിലെ വിവിധ...

യുഎസിൽ ജനനവകാശ പൗരത്വം പരിമിതപ്പെടുത്താൻ വീണ്ടും ശ്രമവുമായി ഡൊണാൾഡ് ട്രംപ്

യുഎസിൽ ജന്മനാ ലഭിക്കുന്ന പൗരത്വം വെട്ടിച്ചുരുക്കാൻ ലക്ഷ്യമിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും പുതിയ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ചു. സുപ്രീം കോടതി അദ്ദേഹത്തിന്റെ മുൻ ശ്രമങ്ങൾ തള്ളിക്കളഞ്ഞ് ആഴ്ചകൾ പിന്നിടുമ്പോഴാണ് ട്രംപിന്റെ പുതിയ...

കുട്ടികളുടെ സുരക്ഷാ വീഴ്ച: മെറ്റയ്ക്ക് റെക്കോർഡ് പിഴ; ആകെ തുക 942 ദശലക്ഷം ഡോളർ കടന്നു

കുട്ടികളുടെ സുരക്ഷാ വീഴ്ചകളില്‍ സോഷ്യൽ മീഡിയ ഭീമനായ മെറ്റയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പിഴ. കുട്ടികൾക്ക് നേരിടുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ മുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന കേസിൽ അമേരിക്കയിലെ ന്യൂ മെക്സിക്കോ ജഡ്ജി മെറ്റയോട്...

സൂര്യന്റെ ഏറ്റവും തെളിമയുള്ള ചിത്രങ്ങൾ പുറത്തുവിട്ട് ശാസ്ത്രജ്ഞർ

ലോകത്തിലെ ഏറ്റവും ശക്തമായ ടെലിസ്കോപ്പ് ഉപയോഗിച്ച് സൂര്യന്റെ ഉപരിതലത്തിലെ ഇതുവരെ കാണാത്തത്ര തെളിമയുള്ള പുതിയ ചിത്രങ്ങൾ ശാസ്ത്രജ്ഞർ പുറത്തുവിട്ടു. ഹവായ്യിലെ നിരീക്ഷണ കേന്ദ്രത്തിൽ നിന്നാണ് സൂര്യനിലെ ശക്തമായ കാന്തിക പ്രകമ്പനങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങളും...

ദക്ഷിണ ലബനനിൽ ഏറ്റുമുട്ടൽ: രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

ദക്ഷിണ ലബനനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഇസ്രായേൽ ഇസ്രായേൽ പ്രതിരോധ സേനാം​ഗങ്ങൾ (IDF) കൊല്ലപ്പെടുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോക്ദിം സ്വദേശിയായ മേജർ...

ഒക്ടോബർ 7 ആക്രമണത്തിൽ പങ്കെടുത്ത എല്ലാവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് ഐ.ഡി.എഫ് മേധാവി എയാൽ സമിർ

ഗാസ മുനമ്പിൽ സൈനിക വിലയിരുത്തൽ നടത്തുന്നതിനിടയിൽ, ഒക്ടോബർ 7-ലെ കൂട്ടക്കൊലയിൽ പങ്കെടുത്ത ഓരോ വ്യക്തിയെയും നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നത് വരെ വിശ്രമിക്കില്ലെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സസ് (IDF) ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലഫ്റ്റനന്റ്...

ഹിസ്ബുള്ള വെടിനിർത്തൽ കരാർ ലംഘിച്ചതിന് മറുപടിയായി തെക്കൻ ലെബനനിൽ ആക്രമണങ്ങൾ നടത്തി ഐഡിഎഫ്

ഹിസ്ബുള്ള വെടിനിർത്തൽ കരാർ ലംഘിച്ചതായി ആരോപിച്ച് ദക്ഷിണ ലബനനിൽ ഇസ്രായേൽ പ്രതിരോധ സേന (IDF) ശക്തമായ വ്യോമാക്രമണം ആരംഭിച്ചു. ജൂണിനു ശേഷം ആദ്യമായി ഇസ്രായേൽ സൈന്യം ഈ മേഖലയിലെ ജനങ്ങൾക്ക് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ്...

നൈജീരിയയിൽ വൻ സുരക്ഷാ ഓപ്പറേഷൻ: തട്ടിക്കൊണ്ടുപോയവരെ മോചിപ്പിച്ചു

നൈജീരിയയിൽ വിവിധ ആക്രമണങ്ങളിൽ തട്ടിക്കൊണ്ടുപോയ 300-ലധികം ആളുകളെ സുരക്ഷാ സേനയുടെ രഹസ്യനീക്കത്തിലൂടെ മോചിപ്പിച്ചതായി സർക്കാർ അറിയിച്ചു. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ഒരൊറ്റദിവസത്തെ കൂട്ടമോചനമാണിത്. നൈഗർ, ക്വാര (Kwara) സംസ്ഥാനങ്ങളിൽ നിന്നായി...

നാസി സൈനിക രഹസ്യങ്ങൾ ചോർത്തിയ ബ്രിട്ടീഷ് മാളിക പുതിയ മ്യൂസിയമായി തുറന്നു

രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ഉദ്യോഗസ്ഥരെ രഹസ്യമായി നിരീക്ഷിക്കാൻ ബ്രിട്ടൻ ഉപയോഗിച്ചിരുന്ന ചരിത്രപ്രസിദ്ധമായ 'ട്രെന്റ് പാർക്ക്' (Trent Park) മാളിക ഇപ്പോൾ 'ട്രെന്റ് പാർക്ക് ഹൗസ് ഓഫ് സീക്രട്ട്സ്' (Trent Park House of...

ജർമ്മൻ വിമാനത്താവളത്തിൽ സ്ഫോടകവസ്തുക്കളുമായി ഡ്രോൺ കണ്ടെത്തി: ഇത് പുതിയൊരു ഭീഷണിയെന്ന് ആഭ്യന്തര മന്ത്രി

ജർമ്മനിയിലെ ലൈപ്സിഗ് വിമാനത്താവളത്തിൽ (Leipzig airport) സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ കണ്ടെത്തിയ സംഭവം രാജ്യത്തിന് പുതിയൊരു സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്ന് ജർമ്മൻ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് മുന്നറിയിപ്പ് നൽകി. പ്രധാന ചരക്കുനീക്ക-സൈനിക കേന്ദ്രമായ...

തന്റെ പാർട്ടിക്കെതിരെയുള്ള വിലക്ക് നീക്കണമെന്ന് ഷെയ്ഖ് ഹസീന; ഡിസംബറിൽ നാട്ടിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപനം

ബംഗ്ലാദേശിൽ തന്റെ അവാമി ലീഗ് പാർട്ടിക്കെതിരെയുള്ള നിരോധനം പിൻവലിക്കണമെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടു. ഡൽഹിയിൽ നടന്ന സൗത്ത് ഏഷ്യൻ ഫോറിൻ കറസ്പോണ്ടൻ്റ്സ് ക്ലബ്ബിന്റെ മാധ്യമ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ. എതിരാളിയായ...

Popular

spot_imgspot_img