Wednesday, September 2, 2026

Kerala News

ഒമ്പത് സർവകലാശാലയിലെയും വൈസ് ചാന്‍സലര്‍മാർ രാജി വയ്ക്കണം: ഗവർണർ

തിരുവനന്തപുരം. കേരളത്തിലെ ഒമ്പത് സർവകലാശാലാ വൈസ് ചാൻസലർമാർ ഇന്നു രാവിലെ 11.30 നു മുൻപ് രാജി വയ്ക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവ് നൽകി. യുജിസി ചട്ടം പാലിക്കാതെയാണ് ഇവരെ നിയമിച്ചതെന്നും...

കുതിച്ചുയർന്ന് സ്വർണ്ണം- വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണ്ണം- വെള്ളി നിരക്കുകൾ കുത്തനെ ഉയർന്നു. ആഭ്യന്തര വിപണിയിൽ തുടർച്ചയായി വില കുറഞ്ഞതിന് ശേഷമാണ് ഇന്ന് വില കുതിച്ചുയർന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണ്ണ വിലയിൽ പവന് 240 രൂപയാണ് കുറഞ്ഞത്. എന്നാൽ...

വിസി നിയമനം; അഞ്ചു സർവകലാശാലകളെ സുപ്രീം കോടതി വിധി ബാധിക്കും

സാങ്കേതിക സർവകലാശാലയിലെ വി.സി. നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് കോരളത്തിലെ അഞ്ചു സർവകലാശാലക്ക് നേരിട്ട് ബാധിക്കും. പാനൽ തയ്യാറാക്കുന്നതിനുപകരം ഒറ്റപ്പേരു നിർദേശിച്ചതാണ് സാങ്കേതിക സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് കാരണമായത്. സുപ്രീംകോടതി ഇതു റദ്ദാക്കിയതോടെ, കണ്ണൂർ,...

ഇനിയും 1500 കോടി കടമെടുക്കാനൊരുങ്ങി കേരളം

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം 1500 കോടിരൂപകൂടി കടമെടുക്കാനൊരുങ്ങുന്നു. കേന്ദ്രം അനുവദിച്ച പരിധിക്കുള്ളിലാണിത്. ഇതോടെ ഈ സാമ്പത്തികവർഷം ഇതുവരെ പൊതുവിപണിയിൽനിന്നുള്ള കടം 11,436 കോടിരൂപയാവും. വായ്പപ്പരിധി വെട്ടിക്കുറച്ചതിനാൽ ഡിസംബർവരെ 17,936 കോടിരൂപ കടമെടുക്കാനാണ് കേരളത്തിന്...

ദയാബായി നിരാഹാരം അവസാനിപ്പിച്ചു; പോരാട്ടം തുടരും

എൻഡോസൾഫാൻ ദുരിതബാധിതരുടെ കാര്യത്തിൽ മന്ത്രിമാർ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾക്ക് വ്യക്തത വരുത്തിയതോടെ ദയാബായി നിരാഹാരസമരം അവസാനിപ്പിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലും പിന്നീട് ആശുപത്രിയിലും തുടർന്ന സമരം 18–ാം ദിവസം അവസാനിപ്പിച്ച് സമരവേദിയിൽ തിരിച്ചെത്തി. തുടർന്ന്...

രൂപമാറ്റം വരുത്തിയ എല്ലാ വാഹനങ്ങളെയും നിയമ വരുതിയിൽ കൊണ്ടുവരാൻ ഒരുങ്ങി മോട്ടോർവാഹന വകുപ്പ്

5000-ൽനിന്ന് 10,000 ആക്കി ഉയർത്തിയ പിഴ രൂപമാറ്റം വരുത്തിയ എല്ലാ വാഹനങ്ങൾക്കും ബാധകമാണെന്ന് വ്യക്തമാക്കി മോട്ടോർവാഹന വകുപ്പ്. വാഹനങ്ങളിൽ വരുത്തുന്ന ഓരോ മാറ്റവും വ്യത്യസ്ത കേസുകളായി പരിഗണിച്ച് ഓരോന്നിനും 10,000 രൂപ വീതം...

വിഴിഞ്ഞം സമരം: പോരാട്ടം കടുപ്പിക്കാൻ ലത്തീൻ അതിരൂപത

വിഴിഞ്ഞം തുറമുഖനിർമ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തിവരുന്ന പ്രക്ഷോഭ പരിപാടികൾ ശക്തിപ്പെടുത്താൻ തീരുമാനം. സമരത്തിൻറെ 63-ാം ദിനമായ ഇന്ന് കടുത്ത സമര രീതികളുമായി മുന്നോട്ട് പോകുകയാണ് മത്സ്യത്തൊഴിലാളികൾ. ലത്തീൻ അതിരൂപതയുടെ കീഴിലുള്ള ആറ് ഫെറോനകളുടെ നേതൃത്വത്തിലാണ്...

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരായ ഹർജി തിങ്കളാഴ്ച്ച പരിഗണിക്കും

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്ത് നൽകിയ ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും. എസ്.എ ബോബ്ഡെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ നൽകിയ ഹർജികളാണ് ചീഫ്...

കെ.എസ്.ആർ.ടി.സി. ബസുകളിലെ പരസ്യം നിയമവിരുദ്ധം എന്ന് ഹൈക്കോടതി

കെ.എസ്.ആർ.ടി.സി. ബസുകളിൽ പരസ്യം പതിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ ഏകീകൃത കളർ കോഡ് പാലിക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും കോടതി നിർദേശിച്ചു. ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം കൊണ്ടുവരാൻ കൂടുതൽ സമയം...

റാബീസ് വാക്സിന്റെ നിലവാരം ശരിവച്ച് കേന്ദ്ര ഡ്രക്‌സ് ലാബ്

പരിശോധനയ്ക്കു അയച്ച പേവിഷ പ്രതിരോധ വാക്സിനുകൾ നിലവാരമുള്ളതാണെന്നു കേന്ദ്ര ഡ്രക്‌സ് ലാബ് റിപ്പോർട്ട്. ആരോഗ്യ മന്ത്രി വീണ ജോർജ്ജാണ് ഈ വിവരം പുറത്തുവിട്ടത്. ഇമ്യൂണോഗ്ലോബുലിൻ ഗുണനിലവാരമുള്ളതാണെന്ന് നേരത്തേ സർട്ടിഫൈ ചെയ്തിരുന്നു. സംസ്ഥാനത്തു നൽകുന്ന ആന്റി...

എഡിജിപി വിജയ് സാക്കറെ ദേശീയ അന്വേഷണ എജൻസിയിലേയ്ക്ക്: നിയമനം ഐജിയായി

കേരളാ പോലീസിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ കേന്ദ്ര സർവീസിലേയ്ക്ക്. ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയിലേക്കാണ് സാക്കറെയുടെ നിയമനം. ഇത് സംബന്ധിച്ച കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിന്...

ദുർമന്ത്രവാദത്തിനെതിരെ നിയമ നിർമ്മാണത്തിനൊരുങ്ങി കേരള സർക്കാർ

ദുർമന്ത്രവാദത്തിനെതിരെ ശക്തമായ നിയമ നിർമ്മാണത്തിന് ഒരുങ്ങി കേരള സർക്കാർ. ഈ വിഷയത്തിൽ ചർച്ചകൾ നടത്താൻ സംസ്ഥാനത്തെ ആഭ്യന്തര നിയമ വകുപ്പുകൾ ഇന്ന് യോഗം ചേരും. അടുത്ത നിയമസഭാ സമ്മേളനത്തിൽ ദുർമന്ത്രവാദത്തിനെതിരെ ഉള്ള ബില്ലുകൾ...

അഞ്ച് വർഷത്തിനിടെ നടന്ന തിരോധാന കേസുകളിൽ പുനഃരന്വേഷണവുമായി പോലീസ്

ഇലന്തൂരിലെ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിലെ തിരോധാനക്കേസുകളിൽ പുനഃരന്വേഷണം നടത്തുവാൻ ഒരുങ്ങി കേരള പോലീസ്. പത്തനംതിട്ട ജില്ലയിൽ അഞ്ചുവർഷത്തിനിടെ 12 സ്ത്രീകളെയാണ് കാണാതായത്. ഇതിൽ മൂന്നു കേസുകൾ ആറൻമുള പോലീസ് സ്റ്റേഷൻ...

തൃശൂരിൽ പന്നിപ്പനി: സ്ഥിരീകരണവുമായി ഭോപാൽ വൈറോളജി ലാബ്

തൃശൂരിലെ സ്വകാര്യ ഫാമിൽ പന്നിപ്പനി സ്ഥിരീകരിച്ചു. തൃശൂർ ചേർപ്പ് ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യകതിയുടെ ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് പരിശോധന നടത്തിയിരുന്നു. തുടർന്ന് ഭോപാലിലെ വൈറോളജി ലാബിൽ...

ഇലന്തൂരിലെ നരബലി: കേരളത്തിന്റെ പോക്ക് എവിടേയ്‌ക്കെന്നു ഹൈക്കോടതി

പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന നരബലിയിൽ നടുക്കം രേഖപ്പെടുത്തി കേരള ഹൈക്കോടതി. സംസ്ഥാനം എവിടേക്കാണ് പോകുന്നതെന്നും ആധുനികതയ്ക്ക് പിറകേയുള്ള പാച്ചിലിൽ കേരളത്തിന് ദിശാബോധം നഷ്ടപ്പെട്ടു എന്നും ജനങ്ങൾ വിചിത്രമായാണ് പെരുമാറുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ചുള്ള...

Popular

spot_imgspot_img