Wednesday, September 2, 2026

Kerala News

മധ്യവേനലവധി കഴിഞ്ഞ് കുരുന്നുകള്‍ സ്‌കൂളിലേക്ക്; മാസ്‌ക് നിര്‍ബന്ധം

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് പ്രവേശനോത്സവം. മധ്യവേനലവധിക്കുശേഷം സ്‌കൂളുകളിലെത്തുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരത്തെ കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍...

തൃക്കാക്കരയില്‍ വിധിയെഴുത്ത്; ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ്

തൃക്കാക്കരയില്‍ ആദ്യമണിക്കൂറില്‍ 8.09 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇതുവരെ 15,833 പേര്‍ വോട്ട് ചെയ്തു. 9.10 ശതമാനം പുരുഷന്മാരും 7.05 ശതമാനം വോട്ട് രേഖപ്പെടുത്തി. 1,96,805 വോട്ടര്‍മാരാണ് ആകെയുള്ളത്. വ്യാപക കള്ളവോട്ടിന് സാധ്യതയുണ്ടെന്ന യുഡിഎഫ്...

പുതിയ അധ്യയന വര്‍ഷം; ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യം

ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യം. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ യാത്രയ്ക്ക് അര്‍ഹതയുണ്ടാവുക. അന്നേ ദിവസം രാവിലെ...

പോപ്പുലര്‍ ഫ്രണ്ട് ജാഥയിലെ മുദ്രാവാക്യം വിളി; രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

പോപ്പുലര്‍ ഫ്രണ്ട് ജനമഹാസഭ റാലിക്കിടെ വര്‍ഗീയ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി.എ നവാസ്, ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍...

വിസ്മയ കേസ്: തുല്യതയെ കുറിച്ച് ബോധവത്കരിക്കണം, ചിലര്‍ സ്ത്രീകളെ ഇപ്പോഴും അകറ്റി നിര്‍ത്തുന്നു: ഗവര്‍ണര്‍

വിസ്മയ കേസില്‍ പ്രതിക്ക് ശിക്ഷ ലഭിച്ചു എന്നതല്ല പ്രധാനപ്പെട്ട കാര്യമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത്തരമൊരു സാഹചര്യം ഉണ്ടായത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. കേരളീയ സമൂഹത്തില്‍ തുല്യതയെ കുറിച്ചുള്ള ബോധവത്കരണം ഏറ്റവും പ്രധാനമാണ്....

പോപ്പുലര്‍ ഫ്രണ്ട് റാലിയ്ക്കിടെ ആലപ്പുഴയില്‍ കുട്ടിയുടെ പ്രകോപന മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കൗമാരക്കാരനായ കുട്ടി പ്രകോപനപരമായി മുദ്രവാക്യം വിളിച്ചതില്‍ അന്വേഷണം ആരംഭിച്ചു. കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയായിരുന്നു കുട്ടിയുടെ പ്രകോപനപരമായ മുദ്രവാക്യം ഉയര്‍ന്നത്. സംഭവത്തില്‍ പോലീസ്...

വിസ്മയ കേസ്: വിധി ഒരു വ്യക്തിക്കെതിരെയല്ല മറിച്ച് സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍

വിസ്മയ കേസിലെ വിധി ഒരു വ്യക്തിക്കെതിരെയല്ല മറിച്ച് സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍. കേസില്‍ ഡിജിറ്റല്‍ രേഖകളാണ് കോടതി പരിശോധിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് വാദിക്കും, പബ്ലിക്ക് പ്രോസിക്യൂട്ടര്‍...

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ പുതിയ നീക്കം; മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവിടാനുള്ള തുക മൂന്നിരട്ടിയാക്കി

സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ തദ്ദേശ സ്ഥാപനങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവഴിക്കാവുന്ന തുക കുത്തനെ ഉയര്‍ത്തി സര്‍ക്കാര്‍. 25,000 രൂപയില്‍ നിന്ന് ഈ തുക 75,000 രൂപയായാണ് വര്‍ധിപ്പിച്ചത്. സര്‍ക്കാരിന്റെ...

ഐഎഎസ് കോച്ചിങ്ങിന് 50 ശതമാനം മുസ്ലിം സംവരണം; ഫീസിനും ഇളവ്; സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്

സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന സിവില്‍ സര്‍വീസ് അക്കാദമിയില്‍ 50 ശതമാനം സീറ്റുകളും മുസ്ലിങ്ങള്‍ക്ക് നീക്കിവച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. അഡ്വ. അരുണ്‍ റോയി നല്കിയ ഹര്‍ജി ഫയലില്‍...

ചരിത്രനേട്ടത്തോടെ അധികാരത്തിലേറിയിട്ട് ഒരുവര്‍ഷം; രണ്ടാം പിണറായി സര്‍ക്കാരിന് ഇന്ന് ഒന്നാം പിറന്നാള്‍

തുടര്‍ഭരണം എന്ന ചരിത്രനേട്ടത്തോടെ അധികാരത്തിലേറിയ, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന് ഇന്ന് ഒന്നാം പിറന്നാള്‍. സില്‍വര്‍ലൈനിലൂടെ വികസന വിപ്ലവം സ്വപ്നം കണ്ട് മുന്നോട്ടുപോകുന്ന സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി...

സര്‍ക്കാരിനു നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; ഭരണ പരിഷ്‌കാര കമ്മീഷന്‍ ശുപാര്‍ശകള്‍ അംഗീകരിച്ചു

കെടുകാര്യസ്ഥത മൂലം സര്‍ക്കാരിന് നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കാനും നഷ്ടം അവരില്‍ നിന്ന് ഈടാക്കാനുമുള്ള ഭരണപരിഷ്‌കാര കമ്മീഷന്റെ റിപ്പോര്‍ട്ടിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. ഇവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടിക്ക് വിജിലന്‍സിന്...

ലോ ഫ്ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റാന്‍ തീരുമാനം; കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയില്‍ പുതിയ പരീക്ഷണവുമായി ഗതാഗത വകുപ്പ്

കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയില്‍ പുതിയ പരീക്ഷണവുമായി ഗതാഗത വകുപ്പ്. കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റാനാണ് തീരുമാനം. തിരുവനന്തപുരം മണക്കാട് ഗവണ്‍മെന്റ് ടിടിഐലാണ് ലോ ഫ്ളോര്‍ ബസുകളില്‍ ക്ലാസ്മുറികളൊരുക്കുക....

നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ ഉത്തരവും ചില സംശയങ്ങളും!

മദ്രസാധ്യാപകരുടെ ക്ഷേമനിധിയുടെ സഞ്ചിതനിധിക്കായി പത്തു കോടി രൂപ 2010-ല്‍ വി.എസ്. അച്ചുതാനന്ദന്‍ സര്‍ക്കാരും, പലിശരഹിത നിക്ഷേപത്തിനുള്ള ഇന്‍സെന്റീവായി മൂന്നു കോടി എഴുപത്തഞ്ചു ലക്ഷത്തിലേറെ രൂപ 2015-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും, ഓഫീസ് ക്രമീകരണങ്ങള്‍ക്കായി...

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കനടപടികള്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കുന്ന അച്ചടക്കനടപടികള്‍ റദ്ദാക്കാനോ പരിഷ്‌കരിക്കാനോ എംജി സര്‍വകലാശാലയിലെ, വിദ്യാര്‍ഥികളുടെ പരാതി പരിഗണിക്കുന്ന ബോര്‍ഡ് ഓഫ് അഡ്ജുഡിക്കേഷന് അധികാരമില്ലെന്നു ഹൈക്കോടതി. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് മാനേജരടക്കം...

വേനല്‍ച്ചൂട് അതികഠിനം; എട്ട് ജില്ലകളില്‍ താപനില 35 കടന്നു

സംസ്ഥാനത്തും ചൂട് കനക്കുന്നു. എട്ട് ജില്ലകളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ കേരളവും വെന്തുരുകുന്ന നിലയിലാണ്. അതേസമയം ഉത്തരേന്ത്യക്ക് സമാനമായ ഉഷ്ണതരംഗത്തിലേക്ക് സംസ്ഥാനം ഇത്തവണ വീഴില്ലെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. അന്തരീക്ഷ ഈര്‍പ്പം...

Popular

spot_imgspot_img