Thursday, September 3, 2026

National News

വാഹനാപകടം; നഷ്ടപരിഹാരം വേഗത്തിലാക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം

മോട്ടോര്‍ വാഹന അപകടങ്ങളിലെ നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കുന്നതിന് പുതിയ മാര്‍ഗരേഖയുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. അപകടങ്ങളുടെ വിശദമായ അന്വേഷണം, അപകടത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട്, വിവിധ കക്ഷികള്‍ക്കുള്ള സമയക്രമം എന്നിവ സംബന്ധിച്ച വിജ്ഞാപനമാണ്...

സുരക്ഷാകവചമായി ഇന്ത്യന്‍ ത്രിവര്‍ണ പതാക; പാക്കിസ്ഥാന്‍, തുര്‍ക്കി വിദ്യാര്‍ഥികളും അതിര്‍ത്തി കടന്നത് ഇന്ത്യന്‍ പതാകയേന്തി

ഇന്ത്യക്കാര്‍ക്കു പുറമേ പാക്കിസ്ഥാന്‍, തുര്‍ക്കി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സുരക്ഷിതമായി അതിര്‍ത്തി കടക്കുന്നതിന് യുക്രൈനില്‍ ഇന്ത്യന്‍ ദേശീയ പതാക ഉപയോഗിക്കുന്നുണ്ടെന്ന് റുമാനിയയിലെത്തിച്ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. യുക്രൈനിലെ ഒഡേസയില്‍ നിന്ന് റുമാനിയയിലെത്തിയ വിദ്യാര്‍ത്ഥികളാണ്...

വിദേശത്ത് മെഡിസിന്‍ പഠിക്കുന്ന 90 ശതമാനം പേരും ഇന്ത്യയില്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെടുന്നുവെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

വിദേശത്ത് മെഡിസിന്‍ പഠിക്കുന്ന 90 ശതമാനം ഇന്ത്യക്കാരും ഇന്ത്യയില്‍ യോഗ്യതാ പരീക്ഷ എഴുതി വിജയിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. വിദേശത്ത് മെഡിക്കല്‍ ബിരുദം നേടുന്നവര്‍ ഇന്ത്യയില്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്നതിന് ഫോറിന്‍...

ജൂണിയര്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവസരം വിട്ടുനല്‍കി; ഭക്ഷണത്തിനായി ക്യൂവില്‍ നില്‍ക്കവേ മരണം തേടിയെത്തി; നാടിന് നൊമ്പരമായി നവീന്‍

യുക്രൈനിലെ കാര്‍ക്കീവില്‍ കര്‍ണാടക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര്‍ (22) കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി ക്യൂവില്‍ നില്‍ക്കുമ്പോഴെന്ന് റിപ്പോര്‍ട്ട്. ഭക്ഷണത്തിനും പണത്തിനുമായി ബങ്കറില്‍ നിന്നും പുറത്തു പോകുന്നതിനു മുമ്പ് നവീന്‍ പിതാവ്...

ഇന്ത്യയില്‍ വായുമലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങള്‍ കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ 2.5 മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്

ഇന്ത്യയില്‍ വായുമലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങള്‍ കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ 2.5 മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് റിപ്പോര്‍ട്ടിലാണ് പുതിയ വിവരം. 2019ല്‍ വായുമലിനീകരണം മൂലം മരിക്കുന്നവരുടെ നാലില്‍ ഒന്ന്...

യുക്രൈന് ഇന്ത്യയുടെ കൈത്താങ്ങ്! മരുന്നും അവശ്യവസ്തുക്കളും അയച്ചു നല്‍കും

യുക്രൈന് മരുന്നുള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. യുക്രൈന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ഇന്ത്യ യുക്രൈനെ സഹായിക്കുമെന്ന് വിദേശകാര്യ...

വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചു; സിലിണ്ടര്‍ വില 2000 കടന്നു

രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസയാണ് വര്‍ധിച്ചത്. 2009 രൂപയാണ് കൊച്ചിയില്‍ സിലിണ്ടറിന്റെ വില. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍...

ഒന്നാം ക്ലാസില്‍ ചേരാന്‍ ആറ് വയസ്സ് തികയണം; ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള നിര്‍ദേശം

പുതിയ അധ്യയന വര്‍ഷം മുതല്‍ ആറു വയസ്സ് തികയാത്ത കുട്ടികള്‍ക്ക് ഒന്നാം ക്ലാസില്‍ പ്രവേശനം അനുവദിക്കില്ല. ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണ് പുതിയ തീരുമാനം. ഇതുപ്രകാരമുള്ള തയാറെടുപ്പ് തുടങ്ങുകയാണ് കേരളവും. 2020 ലെ ദേശീയ...

നിര്‍ണായക ഇടപെടല്‍; രക്ഷാദൗത്യത്തിന് മേല്‍നോട്ടം വഹിക്കാന്‍ യുക്രൈയ്ന്‍ അതിര്‍ത്തികളിലേക്ക് കേന്ദ്രമന്ത്രിമാര്‍ എത്തുന്നു

യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. രക്ഷാദൗത്യം വിലയിരുത്താനും മേല്‍നോട്ടം വഹിക്കാനുമായി നാല് മന്ത്രിമാര്‍ യുക്രൈന്‍ അതിര്‍ത്തികളിലേക്ക് നേരിട്ടിറങ്ങുമെന്നും പ്രധാനമന്ത്രി അറിയിച്ചു. യുക്രൈനില്‍ കുടുങ്ങിയ...

ഗംഗാ ദൗത്യം; യുക്രൈനില്‍ നിന്നുള്ള അഞ്ചാമത്തെ വിമാനം ഇന്ത്യയിലെത്തി

യുക്രൈനില്‍ നിന്നുള്ള അഞ്ചാമത്തെ വിമാനം ഡല്‍ഹിയിലെത്തി. 249 യാത്രക്കാരുമായി റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നെത്തിയ വിമാനമാണ് ഡല്‍ഹിയിലിറങ്ങിയത്. ഇതോടെ യുദ്ധഭൂമിയായി മാറിയ യുക്രൈനില്‍ നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1157 ആയി. ഇവരില്‍ 97 പേര്‍...

കൂടുതല്‍ ഇളവുകള്‍; ഡല്‍ഹിയില്‍ സ്വകാര്യ കാറുകളില്‍ തിങ്കളാഴ്ച മുതല്‍ മാസ്‌ക് വേണ്ട

ഡല്‍ഹിയില്‍ സ്വകാര്യ കാറുകളില്‍ തിങ്കളാഴ്ച മുതല്‍ മാസ്‌ക് വേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ്. ഇന്നലെ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിയമം തുടരും. പൊതുസ്ഥലങ്ങളില്‍...

ഡല്‍ഹിയില്‍ കനത്ത മഴ; കൗതുകമുണര്‍ത്തി ആലിപ്പഴ വര്‍ഷവും

വെള്ളിയാഴ്ച രാത്രി രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. പലയിടത്തും കനത്ത രീതിയില്‍ മഞ്ഞുവീഴ്ചയും ആലിപ്പഴ വര്‍ഷവും ഉണ്ടായി. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 12.5 ആണ്....

ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും; പതാകയും പാസ്‌പോര്‍ട്ടും പണവും കൈയ്യില്‍ കരുതാന്‍ നിര്‍ദേശം; യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ വിമാനങ്ങള്‍ പുറപ്പെട്ടു

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതുമായി...

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട മല്യ, നീരവ് മോദി, ചോക്‌സി എന്നിവര്‍ പണം തിരികെ നല്‍കിയെന്ന് കേന്ദ്രം

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായികള്‍ പണം തിരികെ നല്‍കിയെന്ന് കേന്ദ്രം. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി...

2030 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് മുകേഷ് അംബാനി

2030 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. അടുത്ത 10 മുതല്‍ 20 വരെ വര്‍ഷത്തിനുള്ളില്‍ 30 കമ്പനികളെങ്കിലും റിലയന്‍സ് പോലെ...

Popular

spot_imgspot_img