Saturday, September 5, 2026

National News

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരുടെയും പൗരത്വം തട്ടിയെടുക്കാന്‍ വേണ്ടിയുള്ളതല്ല CAA. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് പൗരത്വം...

ലോക്‌സഭ തെരഞ്ഞെടുപ്പ്; കഴിഞ്ഞ തവണത്തേക്കാള്‍ 7.2 കോടി വോട്ടര്‍മാര്‍ കൂടുതല്‍, പുതിയ കണക്കുകള്‍ പുറത്ത്

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. രാജ്യത്ത് ആകെ ഇതുവരെയായി 96.88 കോടി വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാള്‍ 7.2 കോടി...

ഡീപ് ഫേക്ക് വീഡിയോകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം; തടയാന്‍ നിയമം കൊണ്ടുവരും

ഡീപ് ഫേക്ക് വീഡിയോകളും സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പ്രചരണവും സമൂഹത്തിന് ആപത്താണെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഇവയ്‌ക്കെതിരെ കര്‍ശനവും അടിയന്തിരവുമായ നടപടി സ്വീകരിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കാന്‍...

പുതിയ ചുവടുവയ്പ്പിനൊരുങ്ങി ആര്‍ബിഐയുടെ ഇ-റുപ്പി സംവിധാനം; ലക്ഷ്യം ഓഫ്‌ലൈന്‍ ഇടപാടുകള്‍

ഡിജിറ്റല്‍ കറന്‍സിയായ ഇ-റുപ്പി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്റര്‍നെറ്റ് ലഭ്യത കുറവായ സ്ഥലങ്ങളിലും ഉപയോഗിക്കാനാകുന്ന വിധത്തില്‍ സൗകര്യം സജ്ജമാക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ആര്‍ബിഐ വ്യക്തമാക്കി. ഓഫ്ലൈന്‍ മുഖേന ഇ-റുപ്പി...

വളര്‍ത്തുമൃഗങ്ങള്‍ക്കുവേണ്ടിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രിയുമായി രത്തന്‍ ടാറ്റ

വളര്‍ത്തുമൃഗങ്ങള്‍ക്കുവേണ്ടിയുള്ള ആശുപത്രിയുമായി ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമരിറ്റസ് രത്തന്‍ ടാറ്റ. മുംബൈ മഹാലക്ഷ്മിയില്‍ 2.2 ഏക്കറില്‍ 165 കോടി രൂപ ചെലവില്‍ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ വെറ്റിനറി ആശുപത്രിയായ ടാറ്റ ട്രസ്റ്റ്...

പശ്ചിമ ബംഗാളിലെ ജയിലുകളില്‍ വനിതാ തടവുകാര്‍ തടവിലിരിക്കെ ഗര്‍ഭിണികളാകുന്നുവെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

പശ്ചിമ ബംഗാളിലെ ജയിലുകളില്‍ വനിതാ തടവുകാര്‍ തടവിലിരിക്കെ ഗര്‍ഭിണികളാകുന്നുവെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ഇത്തരത്തില്‍ ജനിച്ചിട്ടുണ്ടെന്നും ഇതിനാല്‍ സ്ത്രീ തടവുകാരുടെ ജയിലിനുള്ളില്‍ ജീവനക്കാരുടെ പ്രവേശനം ഉടന്‍ നിരോധിക്കണമെന്നും അമിക്കസ്...

വ്യവസ്ഥകള്‍ പാലിക്കാന്‍ പേടിഎമ്മിന് മതിയായ സമയം നല്‍കിയിട്ടുണ്ട്: ആര്‍ബിഐ

വ്യവസ്ഥകള്‍ പാലിക്കാന്‍ പേടിഎമ്മിന് മതിയായ സമയം നല്‍കിയിട്ടുണ്ടെന്ന് പണവായ്പാ നയ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വ്യവസ്ഥകള്‍ പാലിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നതിലാണ് ആര്‍ബിഐയുടെ ശ്രദ്ധയെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. മുന്നറിയിപ്പ്...

ടോള്‍ ബൂത്തുകള്‍ക്ക് പകരം ഉപഗ്രഹ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയപാതകളിലെ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കി, പകരം സംവിധാനമൊരുക്കുമെന്ന് കേന്ദ്ര റോഡ് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വാഹനങ്ങളില്‍ നിന്നു തന്നെ ടോള്‍ പിരിക്കുന്ന സംവിധാനം നിലവില്‍ വരും....

ഹുക്ക ഉല്‍പന്നങ്ങളുടെ വില്‍പ്പനയും ഉപഭോഗവും നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍

ഹുക്ക ഉല്‍പന്നങ്ങളുടെ വില്‍പ്പനയും ഉപഭോഗവും നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍. ഹുക്ക ഉല്‍പന്നങ്ങളുടെയും ഷീഷയുടെയും വില്‍പന, വാങ്ങല്‍, പ്രചാരണം, വിപണനം, ഉപഭോഗം എന്നിവ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്നും ഉത്തരവില്‍. നിരോധനം...

ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവില്‍ കോഡ് അവതരിപ്പിക്കാന്‍ രാജസ്ഥാനും ഉത്തര്‍പ്രദേശും

ഏക സിവില്‍ കോഡ് (യുസിസി) ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ചൊവ്വാഴ്ച അവതരിപ്പിച്ചു. ബില്‍ പാസായാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും....

നൈജീരിയന്‍ ക്രിസ്ത്യന്‍ സ്‌കൂളില്‍നിന്നു തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികളെ മോചിപ്പിച്ചു; ഡ്രൈവര്‍ കൊല്ലപ്പെട്ടു

സ്‌കൂളില്‍നിന്നും മടങ്ങവെ തട്ടിക്കൊണ്ടുപോകപ്പെട്ട, നൈജീരിയയിലെ എമുരിലെ 'അപ്പോസ്‌തോലിക് ഫെയ്ത്ത് ചര്‍ച്ച് പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി സ്‌കൂളിലെ' ആറു കുട്ടികളെയും രണ്ട് അധ്യാപകരെയും മോചിപ്പിച്ചു. ജനുവരി 29-ന് സ്‌കൂള്‍ ബസില്‍ വീട്ടിലേക്കു മടങ്ങവെയാണ് കുട്ടികളെയും...

കേന്ദ്രത്തിന് എതിരായ കേരളത്തിന്റെ ഡല്‍ഹി പ്രതിഷേധം ഇന്ന്

കേന്ദ്രത്തിന് എതിരായ കേരളത്തിന്റെ ഡല്‍ഹി പ്രതിഷേധം ഇന്ന്. 11 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കും. ഇന്‍ഡ്യ സഖ്യത്തിലെ നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകും. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് അവസാനമായി...

പബ്ലിക് എക്‌സാമിനേഷന്‍സ് ബില്‍ ലോക്‌സഭ പാസാക്കി; പരീക്ഷാക്രമക്കേടിന് 10 വര്‍ഷം വരെ തടവും ഒരു കോടി പിഴയും

പൊതുമത്സര പരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുന്നതിനുള്ള പബ്ലിക് എക്‌സാമിനേഷന്‍ (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ബില്‍ ലോക്‌സഭ പാസാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് കുറഞ്ഞത് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ നല്‍കുന്ന...

ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി: മണിപ്പൂരില്‍ 10 കിലോമീറ്റര്‍ നീളത്തില്‍ വേലി കെട്ടുമെന്ന് അമിത് ഷാ

1643 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യമ്യാന്‍മര്‍ അതിര്‍ത്തിയില്‍ വേലികെട്ടുമെന്നും തൊട്ടടുത്തായി പട്രോളിങ് ട്രാക് നിര്‍മിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രഖ്യാപനം. മണിപ്പുരില്‍ കുക്കി-മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള കലാപം തുടരുന്നതിനിടെയാണു പ്രഖ്യാപനം....

‘മുന്നോക്കമെത്തിയ ഉപജാതികളെ സംവരണത്തില്‍ നിന്നും ഒഴിവാക്കാം’; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

പിന്നാക്ക വിഭാഗത്തില്‍പെട്ട സാമൂഹികമായി മുന്നാക്കാമെത്തിയ ഉപജാതികളെ സംവരണത്തില്‍ നിന്നും ഒഴിവാക്കാമെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി ഭരണഘടന ബഞ്ച്. ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രം നാഥാണ് വാദത്തിനിടെ നീരീക്ഷണം നടത്തിയത്. സമൂഹ പശ്ചാത്തലത്തില്‍...

Popular

spot_imgspot_img