Wednesday, September 2, 2026

Education

കുടിയേറ്റത്തിന് ബുദ്ധിമുട്ടേറും; വിസാ നിയമങ്ങള്‍ പുതുക്കി ഓസ്ട്രേലിയ

വിദ്യാഭ്യാസ വിസയ്ക്കായി ഓസ്ട്രേലിയയെ സമീപിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി പുതിയ വിസാ നിയമങ്ങള്‍. മാര്‍ച്ച് 23 മുതല്‍ വിസാ നിയമങ്ങള്‍ കടുപ്പിക്കുകയാണ്. ഭാഷപ്രാവിണ്യ വ്യവസ്ഥ, അക്കൗണ്ടില്‍ കാണിക്കേണ്ട തുക, ജെനുവിന്‍ സ്റ്റുഡന്റ് പ്രസ്താവന തുടങ്ങി...

കോളേജുകളില്‍ ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കും; തീരുമാനിച്ച് കാലിക്കറ്റ് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ്

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലുള്ള എല്ലാ കോളേജുകളിലും ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കാന്‍ എല്ലാ കോളേജുകള്‍ക്കും നിര്‍ദേശം നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു. വൈസ് ചാന്‍സലര്‍...

ഡല്‍ഹിയില്‍ 18 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍

ഡല്‍ഹിയില്‍ 18 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന ഈ പദ്ധതിയുടെ പേര് മുഖ്യമന്ത്രി മഹിളാ സമ്മാന്‍...

എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസമന്ത്രി

എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 4,27,105 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതുന്നത്. കേരളത്തിന് പുറമെ ലക്ഷദ്വീപിലും ഗള്‍ഫിലുമായി 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി...

ദേശീയ ശാസ്ത്ര ദിനം; ചരിത്രവും പ്രാധാന്യവും

ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞനായ സി വി രാമന്റെ (സര്‍ ചന്ദ്രശേഖര വെങ്കിട രാമന്‍) ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ അനുസ്മരിക്കാന്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 28 ന് ഇന്ത്യ ദേശീയ ശാസ്ത്ര ദിനം (National Science Day)...

ഗുജറാത്തിലെ 341 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റ ക്ലാസ് മുറിയില്‍

ഗുജറാത്തിലെ 341 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റ ക്ലാസ് മുറിയില്‍. വിദ്യാഭ്യാസ വകുപ്പില്‍ 1,400-ലധികം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. കോണ്‍ഗ്രസ് എംഎല്‍എയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍...

ഒന്നാം ക്ലാസ് പ്രവേശനത്തിന് കുറഞ്ഞ പ്രായപരിധി 6 വയസാക്കണം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം

പുതിയ അധ്യയനവര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 6 വയസ്സാക്കണമെന്നു നിര്‍ദേശിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇത് കര്‍ശനമായി പാലിക്കണമെന്ന് കത്തില്‍ നിര്‍ദേശിക്കുന്നു. പ്രവേശന മാര്‍ഗരേഖ...

പരീക്ഷകള്‍ നടത്താന്‍ പണമില്ല; സ്‌കൂളുകളുടെ ദൈനംദിന ചെലവുകള്‍ക്കുള്ള ഫണ്ട് ഉപയോഗിക്കാന്‍ നിര്‍ദേശം

സംസ്ഥാനത്ത് എസ്എസ്എല്‍സി-പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ നടത്താന്‍ പണമില്ല. ബദല്‍ മാര്‍ഗം തേടി വിദ്യാഭ്യാസവകുപ്പ്. പണമില്ലാത്ത സാഹചര്യത്തില്‍ സ്‌കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. എസ്എസ്എല്‍സി ഐടി പരീക്ഷ, ഹയര്‍സെക്കന്‍ഡറി...

ഇന്ന് ലോകമാതൃഭാഷാ ദിനം; അറിയാം ഈ ദിനത്തിന്റെ പ്രത്യേകത

മനുഷ്യന് പെറ്റമ്മയെപ്പോലെ തന്നെയാണ് സ്വന്തം മാതൃഭാഷയും. മുലപ്പാലിനൊപ്പം ശരീരത്തില്‍ അലിയുന്ന ജീവന്റെ തുടിപ്പ്. ലോകത്തിനാകെ ഒരു മാതൃഭാഷയില്ല. എന്നാല്‍ ഫെബ്രുവരി 21 നമ്മള്‍ ആഘോഷിക്കുന്നത് ലോകമാതൃഭാഷാ ദിനമായിട്ടാണ്. ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളും അവരുടെ...

ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കുടിയേറുന്നവരില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെന്ന് റിപ്പോര്‍ട്ട്

ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കുടിയേറുന്നവരില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെന്ന് റിപ്പോര്‍ട്ട്. സ്‌കോളര്‍ഷിപ്പുകളും മറ്റ് ഫണ്ടിങ്ങ് അവസരങ്ങളും ഉപയോഗിച്ച് അമേരിക്ക, യുകെ, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവരില്‍ സ്ത്രീകളാണ്...

സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കി രാജസ്ഥാന്‍

സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കി ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍. നാളെ മുതല്‍ സൂര്യനമസ്‌കാരം പ്രാബല്യത്തിലാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. വിവാദ ഉത്തരവിനെതിരെ പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. ഫെബ്രുവരി 15 മുതല്‍ രാജസ്ഥാനിലെ...

പബ്ലിക് എക്‌സാമിനേഷന്‍സ് ബില്‍ ലോക്‌സഭ പാസാക്കി; പരീക്ഷാക്രമക്കേടിന് 10 വര്‍ഷം വരെ തടവും ഒരു കോടി പിഴയും

പൊതുമത്സര പരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുന്നതിനുള്ള പബ്ലിക് എക്‌സാമിനേഷന്‍ (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ബില്‍ ലോക്‌സഭ പാസാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് കുറഞ്ഞത് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ നല്‍കുന്ന...

ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനം; എതിര്‍പ്പുമായി എസ്എഫ്‌ഐ

ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ എതിര്‍പ്പുമായി എസ്എഫ്‌ഐ. വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ വലിയ ആശങ്കകള്‍ ഉണ്ട്. വിഷയത്തിലെ ആശങ്ക സര്‍ക്കാരിനെ അറിയിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ...

മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ നിയമ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍

ചോദ്യപേപ്പര്‍ ചോര്‍ച്ചയടക്കം മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ നിയമ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍. ക്രമക്കേടുകള്‍ക്ക് കര്‍ശനശിക്ഷകള്‍ വ്യവസ്ഥചെയ്യുന്ന ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് ബില്‍ അവതരിപ്പിക്കുക. ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയാല്‍ പത്തുവര്‍ഷം...

ഇനിമുതല്‍ പത്താം ക്ലാസില്‍ രണ്ട് ഇന്ത്യന്‍ ഭാഷകള്‍ അടക്കം മൂന്ന് ഭാഷകള്‍ പഠിക്കണം; അക്കാദമിക ഘടനയില്‍ പുതിയ പരിഷ്‌കാരങ്ങളുമായി സിബിഎസ്ഇ

അക്കാദമിക ഘടനയില്‍ പുതിയ പരിഷ്‌കരണങ്ങള്‍ വരുത്തി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സിബിഎസ്ഇ). സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി തലത്തിലാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്. പുതിയ മാറ്റങ്ങളുടെ ഭാഗമായി ഇനിമുതല്‍ പത്താം ക്ലാസില്‍...

Popular

spot_imgspot_img