Wednesday, September 2, 2026

Politics

ലോക്സഭാ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരെ കൂടി ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക തയാറാക്കിയിരിക്കുന്നതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍...

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; 15 വര്‍ഷം കൂടുമ്പോള്‍ വേണ്ടിവരുന്നത് 10,000 കോടി രൂപയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' നടപ്പാക്കുകയാണെങ്കില്‍ 15 വര്‍ഷം കൂടുമ്പോള്‍ പുതിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാന്‍ 10,000 കോടി രൂപ വേണ്ടിവരുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്തുകയാണെങ്കില്‍ ഒരു സെറ്റ്...

15 സംസ്ഥാനങ്ങള്‍, 66 ദിവസത്തെ യാത്ര; രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് ആരംഭിക്കും. 66 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. ഇന്ത്യയുടെ കിഴക്കു മുതല്‍...

ഇന്‍ഡ്യാ മുന്നണി അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ തിരഞ്ഞെടുത്തു

ഇന്‍ഡ്യാ മുന്നണി അധ്യക്ഷനായി മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. അധ്യക്ഷ സ്ഥാനത്തേക്കായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആയിരുന്നു സാധ്യതയുണ്ടായിരുന്ന മറ്റൊരു പേര്. എന്നാല്‍ കോണ്‍ഗ്രസ് മുന്നണിയെ നയിക്കട്ടെയെന്ന...

ഫ്രാന്‍സിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ രാജി വച്ചു

ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ രാജിവെച്ചു. ഫ്രാന്‍സിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിത പ്രധാനമന്ത്രിയായിരുന്നു എലിസബത്ത് ബോണ്‍. രാജിക്കത്ത് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ചു. പുതിയ പ്രധാനമന്ത്രിയെ നിയമിക്കുന്നതു വരെ ബോണ്‍ ചുമതലയില്‍ തുടരുമെന്ന്...

രണ്ടാം തവണയും വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കാന്‍ തീരുമാനിച്ച് രാഹുല്‍ ഗാന്ധി

രണ്ടാം തവണയും വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കാന്‍ തീരുമാനിച്ച് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ നിലപാട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കും. തീരുമാനം യുപിയില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഡജഇഇ...

ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍; നാലാം തവണയും അവാമി ലീഗിന്റെ ആധിപത്യം

ബംഗ്ലാദേശില്‍ തുടര്‍ച്ചയായ നാലാം തവണയും അവാമി ലീഗിന്റെ ആധിപത്യം. ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേറി. തുടര്‍ച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന അധികാരത്തിലെത്തുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223...

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം: ചീഫ് ജസ്റ്റിസ് പുറത്ത്; ബില്‍ ലോക്‌സഭ പാസാക്കി

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും സുതാര്യതയും ഉറപ്പുവരുത്താനുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് മറികടക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. തെരഞ്ഞെടുപ്പ് കമീഷന്‍ അംഗങ്ങളുടെ നിയമനം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന ബില്ലാണ് ലോക്‌സഭയില്‍...

ജയിലില്‍നിന്ന് എഐ വഴി തെരഞ്ഞെടുപ്പ് പ്രചാരണവുമായി ഇമ്രാന്‍ ഖാന്‍

രഹസ്യരേഖകള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട കേസില്‍ തടവില്‍ കഴിയവേയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യാപൃതനായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) നേതാവുമായ ഇമ്രാന്‍ ഖാന്‍. നിര്‍മിത ബുദ്ധി ഉപയോഗിച്ചാണ് പ്രചാരണം. വോയ്സ്...

ഡൊണേറ്റ് ഫോര്‍ ദേശ്; ധനശേഖരണത്തിനായുള്ള കോണ്‍ഗ്രസ് കാമ്പയിന്‍ ആരംഭിച്ചു

പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ജനങ്ങളില്‍നിന്നു ധനശേഖരണത്തിനായുള്ള കോണ്‍ഗ്രസ് കാമ്പയിന്‍ 'ഡൊണേറ്റ് ഫോര്‍ ദേശ് 'ആരംഭിച്ചു. കോണ്‍ഗ്രസിന്റെ 138-ാം വാര്‍ഷികവുമായി ബന്ധപ്പെട്ടാണു കാമ്പയിന്‍ നടക്കുന്നത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍...

വനിതാ സംവരണ ബില്‍ 2024ലെ സെന്‍സസിനു ശേഷം നടപ്പാക്കും: നിര്‍മല സീതാരാമന്‍

2024 ലെ സെന്‍സസിന് ശേഷം വനിതാ സംവരണ ബില്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രാഷ്ട്രനിര്‍മ്മാണത്തില്‍ സ്ത്രീകളുടെ പങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വാസം മൂലമാണ്...

ആം ആദ്മിപാര്‍ട്ടിക്ക് കേരളത്തിലാദ്യമായി തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ്; അഭിനന്ദനവുമായി അരവിന്ദ് കേജരിവാള്‍

ആം ആദ്മിപാര്‍ട്ടിക്ക് കേരളത്തിലാദ്യമായി തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബീനാ കുര്യന്‍ അട്ടമിറി വിജയം നേടിയത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ്...

കത്തോലിക്ക കോൺഗ്രസ്സ് അതിജീവനയാത്രയ്ക്ക് ചെറുപുഴയിൽ ആവേശ്വോജ്വലമായ സ്വീകരണം

അതിജീവനത്തിന്റെ ശക്തമായ ആഹ്വാനം നൽകിക്കൊണ്ട് കത്തോലിക്ക കോൺഗ്രസ്സ് അതിജീവനയാത്രയ്ക്ക് ചെറുപുഴയിൽ നൽകിയ സ്വീകരണസമ്മേളനം തലശ്ശേരി അതിരൂപത ചാൻസലർ റവ. ഡോ. ബിജു മുട്ടത്തുകുന്നേൽ ഉദ്ഘാടനം ചെയ്തു. രൂക്ഷമായ വന്യമൃഗശല്യംമൂലം കർഷകർക്ക് തങ്ങളുടെ മണ്ണിൽ...

കത്തോലിക്ക കോൺഗ്രസ് അതിജീവന യാത്രക്ക് ഇരിട്ടിയിൽ തുടക്കമായി

ഇരിട്ടി / തലശ്ശേരി: വന്യമൃഗ ആക്രമണംമൂലം ജനങ്ങൾ കൊല്ലപ്പെടുന്നതിന് സർക്കാരും വനംവകുപ്പും മാത്രമാണ് ഉത്തരവാദികളെന്ന് ആർച്ചുബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി. ദുരിതത്തിലായിരിക്കുന്ന മലയോരകർഷകരുടെ ജീവിതങ്ങൾക്ക് പ്രത്യാശപകരുന്നതാവട്ടെ കത്തോലിക്ക കോൺഗ്രസ്സിന്റെ അതിജീവനയാത്ര എന്നും മാർ...

ലോകസഭാംഗത്വം റദ്ദാക്കിയ സംഭവം: മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്

ലോകസഭാംഗത്വം റദ്ദാക്കിയ സംഭവത്തില്‍ തൃണമൂൽ കോൺഗ്രസ്സ് നേതാവ് മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്. തന്നെ പുറത്താക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് മൊയ്ത്ര കോടതിയെ സമീപിച്ചത്. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന് ആരോപിച്ചായിരുന്നു...

Popular

spot_imgspot_img