Friday, April 18, 2025

Sports

ഭീകരവാദം അവസാനിപ്പിക്കുന്നതുവരെ ഇന്ത്യ- പാക്ക് ക്രിക്കറ്റ് മത്സരം ഇല്ല: കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ

അതിർത്തി കടന്നുള്ള ഭീകരവാദവും ഇന്ത്യയിലേക്കുളള നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കുന്നതുവരെ പാകിസ്താനുമായി ഉഭയകക്ഷി ക്രിക്കറ്റ് മത്സരങ്ങളൊന്നും ഇന്ത്യ കളിക്കില്ല. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. അനന്ത്നാ​ഗ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ​കായിക മന്ത്രിയുടെ...

റോണാൾഡോയെ ബെഞ്ചിലിരുത്തിയ പരിശീലകൻ സാന്റോസിനെ പോളണ്ടും പുറത്താക്കി

ഖത്തർ ലോകകപ്പിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണാൾഡോയെ ബെഞ്ചിലിരുത്തിയ പരിശീലകൻ ഫെർണാണ്ടോ സാന്റോസിനെ പോളണ്ടും പുറത്താക്കാന്‍ ഒരുങ്ങുന്നു. യൂറോ കപ്പ് ക്വാളിഫയർ റൗണ്ടിലെ പോളണ്ട് ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് നടപടി. ചുമതലയേറ്റെടുത്ത്...

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായി സ്റ്റിമാക് ഉണ്ടാകില്ല

ഏഷ്യൻ ​ഗെയിംസിലെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ഇ​ഗോർ സ്റ്റിമാക് ഉണ്ടാകില്ല. പകരം അണ്ടർ 23 ടീം പരിശീലകനായ ക്ലിഫോർഡ് മിറാണ്ട ടീമിനൊപ്പം ചേരും. സെപ്റ്റംബർ 19ന് ചെെനയുമായാണ് ഏഷ്യൻ ​ഗെയിംസിലെ ഇന്ത്യയുടെ...

പെലെയുടെ റെക്കോര്‍ഡ് തിരുത്തി ബ്രസീലിയന്‍ താരം നെയ്മര്‍

അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍വേട്ടയില്‍ പുതുചരിത്രമെഴുതി ബ്രസീലിയന്‍താരം നെയ്മര്‍ ജൂനിയര്‍. ബ്രസീലിനായി ഏറ്റവുമധികം ഗോള്‍ നേടിയ പെലെയുടെ റെക്കോര്‍ഡ് മറികടന്നാണ് നെയ്മര്‍ റെക്കോര്‍ഡ് തിരുത്തിയത്. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ബൊളീവിയയ്ക്കെതിരെ ഇരട്ടഗോള്‍ നേടിയതോടെയാണ് ഈ നേട്ടം. ശനിയാഴ്ച...

ഐ.എസ്.എൽ പത്താം സീസൺ 21 മുതൽ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പത്താം സീസൺ മത്സരങ്ങളുടെ ഷെഡ്യൂള്‍ പുറത്തിറക്കി. കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സെപ്റ്റംബര്‍ 21 -നാണ് ഉദ്ഘാടനമത്സരം. ലീഗില്‍ ഇതുവരെ ഏറ്റവുമധികം ടീമുകള്‍ അണിനിരക്കുന്നു എന്ന പ്രത്യേകതയും ഈ...

ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ഒക്ടോബർ - നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. അജിത്ത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഏകദിന ലോകകപ്പ് മത്സരത്തിൽ രോഹിത്...

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് കന്നിസ്വര്‍ണം: അഭിമാനമായി നീരജ് ചോപ്ര

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 88.17 മീറ്റർ എറിഞ്ഞ് സ്വർണം നേടിയാണ് താരം രാജ്യത്തിന്റെ അഭിമാനമായത്. ഇതോടെ ആഗോള അത്ലറ്റിക്സ് മീറ്റില്‍ സ്വര്‍ണമെഡല്‍ നേടുന്ന...

ഹാങ്ചൗ ഏഷ്യന്‍ ഗെയിംസ്: 634 അത്‌ലറ്റുകളടങ്ങിയ സംഘത്തെ ഇന്ത്യ അയക്കും

ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ അത്‌ലറ്റുകളെ അയക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്‍കി. 634 അത്‌ലറ്റുകളടങ്ങിയ റെക്കോഡ് സംഘത്തെയാണ് ഈ വര്‍ഷം ഇന്ത്യ അയക്കുന്നത്. സെപ്റ്റംബര്‍ 23-നാണ് ഹാങ്ചൗ ഏഷ്യന്‍...

ഇന്ത്യൻ ​ഗുസ്തി ഫെഡറേഷന് സസ്പെന്‍ഷന്‍

തിരഞ്ഞെടുപ്പ് നടത്താന്‍ വൈകുന്നതില്‍ ഇന്ത്യൻ ​ഗുസ്തി ഫെഡറേഷനെതിരെ കടുത്ത നടപടി സ്വീകരിച്ച് ലോക ​ഗുസ്തി ഫെഡറേഷൻ. ഡബ്ല്യു.എഫ്‌.ഐയെ സസ്പെന്‍ഡ് ചെയ്തതായി ലോക ​ഗുസ്തി ഫെഡറേഷൻ അറിയിച്ചു. ഇതോടെ സസ്പെൻഷൻ മാറുന്നതുവരെ ഇന്ത്യൻ താരങ്ങൾക്ക്...

ചെസ്സ് ചാമ്പ്യനെ ടൈ ബ്രേക്കറിലൂടെ കണ്ടെത്തും

ഫിഡെ ചെസ്സ് ലോകകപ്പ് ഫൈനൽ വിജയി ആരെന്ന് ഇന്നറിയാം. ഇന്ത്യൻ കൗമാരതാരം ആർ. പ്രഗ്നാനന്ദയും ലോക ഒന്നാംനമ്പർ താരം മാഗ്നസ് കാൾസണും തങ്ങളുടെ ആദ്യ രണ്ട് ക്ലാസിക്കൽ ഗെയിമുകളിലും സമനില വാങ്ങിയതോടെയാണ് ചാമ്പ്യനെ...

സിംബാബ്‌വെ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

സിംബാബ്‌വെ ക്രിക്കറ്റ് മുൻതാരവും ടീം നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയില്‍ കഴിയവെ 49-ാം വയസ്സിലാണ് സ്ട്രീക്കിന്റെ അന്ത്യം. സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവർണ്ണകാലഘട്ടത്തിലെ താരം കൂടിയാണ് സ്ട്രീക്ക്. 1990-കളിലും 2000-ങ്ങളിലും സിംബാബ്‌വെ...

ചെസ്സ് ലോകകപ്പ് കലാശപ്പോര്  ഇന്ന്: ഇന്ത്യയുടെ ആര്‍. പ്രഗ്നാനന്ദ, മാഗ്നസ് കാൾസണെ നേരിടും

ചെസ്സ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ആര്‍. പ്രഗ്നാനന്ദ ലോക ഒന്നാംനമ്പര്‍ താരമായ മാഗ്നസ് കാൾസണുമായി ഏറ്റുമുട്ടും. ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 4.30-നാണ് കലാശപ്പോര്. സെമിയില്‍ ലോക രണ്ടാംനമ്പര്‍ താരം ഫാബിയാനോ കരുവാനെയെ...

ലോകകപ്പ് കന്നിക്കിരീടം ലക്ഷ്യമിട്ട് സ്‌പെയിനും ഇംഗ്ലണ്ടും: ഫൈനല്‍ മത്സരം ഞായറാഴ്ച

വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ സ്‌പെയിനും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഫൈനലില്‍ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്. ഞായറാഴ്ച വൈകുന്നേരം ഇന്ത്യന്‍ സമയം 3.30നാണ് ഫൈനല്‍ അങ്കം. ലോകകപ്പ് ചരിത്രത്തില്‍ സ്‌പെയിനും ഇംഗ്ലണ്ടും ഇതാദ്യമായാണ്...

എകദിന ലോകകപ്പ്: 18 അംഗ ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു, പാറ്റ് കമ്മിൻസ് നായകനാകും

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിനായുള്ള 18 അംഗ ടീമിനെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു; ലോകകപ്പ് മത്സരത്തില്‍ പാറ്റ് കമ്മിൻസ് ഓസിസിനെ നയിക്കുമെന്നും പ്രഖ്യാപനമുണ്ട്. ലോകകപ്പിനു മുമ്പായി അന്തിമ ഇലവനെ പ്രഖ്യാപിക്കുമെന്നും...

ഇന്ത്യ – പാക്കിസ്താൻ ഏകദിന ലോകകപ്പ് മത്സരം നേരത്തെ നടത്താന്‍ ധാരണയായി

നവരാത്രിയോടനുബന്ധിച്ച് ഇന്ത്യ - പാക്കിസ്താൻ ഏകദിന ലോകകപ്പ് മത്സരം ഒരു ദിവസം നേരത്തെ നടത്തും. മത്സരതീയതി മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാക്കിസ്താനും ഐസിസിയും തമ്മിൽ ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. നവംബർ 19 നാണ്...

Popular

spot_imgspot_img