സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസിന്റെ സമയപരിധി കുറച്ചു. എട്ടാഴ്ചക്ക് ശേഷം ഇനി രണ്ടാം ഡോസ് വാക്‌സിനെടുക്കാം.
ആദ്യം ഡോസിന് ശേഷം 12 ആഴ്ചക്ക് ശേഷമാണ് നിലവില്‍ രണ്ടാം ഡോസ് വാക്‌സിന് എടുക്കാനാവുക. പുതിയ തീരുമാനം അനുസരിച്ച് 8 മുതല്‍ 16 ആഴ്ചക്കുള്ളില്‍ രണ്ടാം ഡോസ് വാക്‌സിനെടുക്കാം.
നേരത്തെ ഇത് 12 മുതല്‍ 16 വരെയായിരുന്നു. വാക്സിനേഷനുള്ള സാങ്കേതിക ഉപദേശക സമിതിയുടേതാണ് നിര്‍ദേശം. എന്നാല്‍ ഭാരത് ബയോടെക്കിന്റെ കൊവാക്സീന്റെ ഡോസുകള്‍ തമ്മിലെ ഇടവേളയില്‍ മാറ്റമില്ല.