Sunday, November 24, 2024

‘ആനകൾ എന്നെ കൊല്ലുമെന്ന് ഞാൻ ഭയപ്പെടുന്നു’: കാട്ടാനകളെ പേടിച്ചു കെനിയയിലെ കർഷകർ

ആനകൾ എന്നെ വേദനിപ്പിക്കുകയോ മുറിവേൽപ്പിക്കുകയോ കൊല്ലുകയോ ചെയ്താൽ, എന്റെ കുടുംബം കഷ്ടപ്പെടും. അവ വളരെ അപകടകാരികളാണ്. അവയെ പേടിപ്പിച്ചു ഓടിക്കാൻ കഴിയുന്നില്ല” ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും പേറി കൃഷിയിടത്തിലേക്ക് ഇറങ്ങിയ മോക്കി എന്ന അമ്മയുടെ വാക്കുകൾ ഇടറുകയാണ്. കെനിയൻ ഗ്രാമമായ ഞോറോ മാട്ടയിൽ കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ആളുകളുടെ പ്രതിനിധിയാണ് മൂന്നു കുട്ടികളുടെ അമ്മയായ മോണിക്ക മുത്തികെ മോക്കി. പതിവായി കാട്ടാനകളുടെ ആക്രമണത്തിൽ വിളകൾക്ക് ഒപ്പം ജീവിക്കുന്നതിനുള്ള പ്രതീക്ഷകൾ കൂടിയാണ് ഇവർക്ക് നഷ്ടപ്പെടുന്നത്.

48 കാരിയും അവിവാഹിതയും ആയ മോക്കി ജീവിതം മുന്നോട്ട് നീക്കുന്നത് മരച്ചീനി, ചോളം, വാഴ, കരിമ്പ്, മാങ്ങ എന്നിവ കൃഷി ചെയ്താണ്. കെനിയ റെഡ് ക്രോസ് സൊസൈറ്റിയുടെ സഹായത്തോടെ അവതരിപ്പിച്ച പുതിയ കൃഷി രീതികൾ അവലംബിച്ചതിന് ശേഷം അവളുടെ വിളവെടുപ്പ് വർദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. പതിയെ സ്വപ്‌നങ്ങൾ കാണുവാൻ തുടങ്ങി അവളുടെ കുടുംബം. എന്നാൽ ആ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടാണ് കാട്ടാനകളുടെ ശല്യം കടന്നുവന്നത്.

വിളകൾ വർദ്ധിച്ചതിന് അടുത്ത മാസങ്ങളിൽ, അവളുടെ വിലയേറിയ വിളകൾ പതിവായി ആനകൾ നശിപ്പിച്ചു. ഏകദേശം 15,000 സസ്തനികൾ വസിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഗെയിം സാങ്ച്വറികളിൽ ഒന്നായ സാവോ ദേശീയ ഉദ്യാനത്തിൽ നിന്ന് ആനകൾ എല്ലാ ദിവസവും തന്റെ കൃഷിയിടത്തിൽ വരാറുണ്ടെന്ന് മിസ് മോക്കി പറയുന്നു. പാർക്കിലെ വേലികൾ ആട്ടിടയന്മാർ മുറിക്കുകയും അവയിലൂടെ ആനകൾ പുറത്തേയ്ക്കു എത്തുകയുമാണ് എന്ന് ഈ കർഷക ചൂണ്ടിക്കാണിക്കുന്നു.

വർഷങ്ങളായി മഴയില്ലാത്തതിനാൽ ഇടയന്മാർ തങ്ങളുടെ കന്നുകാലികളെ പോറ്റാൻ നെട്ടോട്ടമോടുകയാണ്. കൂടാതെ ആനകൾ ഉപജീവനം തേടി കൂടുതൽ മനുഷ്യവാസ മേഖലയിലേയ്ക്ക് ഇറങ്ങാനും തുടങ്ങിയിരിക്കുന്നു. കെനിയയുടെ വർദ്ധിച്ചുവരുന്ന കാലാവസ്ഥാ പ്രതിസന്ധിയും വരൾച്ചയുമാണ് മൃഗങ്ങളുടെ പുതിയ പെരുമാറ്റരീതികൾക്കു കാരണമാകുന്നത്. ഇത് വന്യജീവികളുടെ ആക്രമണങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നു.

“ആനയുടെ വിളനശീകരണം ഏറെ വേദനാജനകമാണ്. അവ വളരെ ശക്തിയുള്ള മൃഗങ്ങൾ ആണ്. പലപ്പോഴും സന്ധ്യാ സമയത്ത് ഒറ്റക്കോ കൂട്ടമായോ കുഞ്ഞുങ്ങളുമായോ ആനക്കൂട്ടം എത്തുന്നു. ചോളം, വാഴ, മരച്ചീനി എന്നിവ തിന്നു തീർക്കുന്നു” മോക്കി വേദനയോടെ പറഞ്ഞു. നിലവിൽ, അവൾ അഞ്ച് മുതൽ ആറ് വരെ 90 കിലോഗ്രാം ചാക്ക് ചോളം വിളവെടുക്കണം, അവൾ അടുത്തുള്ള പട്ടണമായ ടവെറ്റയിലെ പ്രാദേശിക മാർക്കറ്റിൽ 6,500 കെനിയൻ ഷില്ലിംഗിന് ($ 48; £ 38) വിൽക്കും. വിളകളില്ലാതെ, മോക്കിക്ക് തന്റെ കുടുംബത്തെ പോറ്റാനോ 10 വയസ്സുള്ള മകളുടെ സ്കൂൾ ഫീസ് അടയ്ക്കാനോ കഴിയില്ല.

ഈ പ്രദേശങ്ങളിൽ സ്‌കൂളുകളിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി കർഷകർ അവരുടെ വിളകൾ ആണ് നൽകുന്നത്. അവ പാകമാകുമ്പോൾ സ്‌കൂളുകളിൽ നിന്ന് തന്നെ വിളവെടുക്കുകയും കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി നൽകുകയും ചെയ്യും. എന്നാൽ ആനകൾ കാടിറങ്ങിയതോടെ ഈ വിളകൾ മുഴുവൻ തിന്നു തീർക്കുകയാണ്.

മോക്കിയെപ്പോലെ ആയിരക്കണക്കിന് ആളുകളെ ആനശല്യം രൂക്ഷമായി ബാധിക്കുന്നുണ്ട്. രാത്രിയിലാണ് പലപ്പോഴും ആനക്കൂട്ടം ഇറങ്ങുന്നത്. ഈ സമയം തങ്ങളുടെ വീടുകൾ തകർത്താലോ എന്ന് ഭയന്ന് തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഉറക്കമൊഴിഞ്ഞു കാത്തിരിക്കുകയാണ് പല മാതാപിതാക്കളും. ഉറക്കമില്ലാത്ത രാത്രികളും മാനസികമായ വിഷമങ്ങളും പകൽ സമയത്തെ അധ്വാനവും എല്ലാം അവരുടെ മാനസിക ആരോഗ്യം കൂടെ മോശമാക്കുകയാണ്.

Latest News