Monday, November 25, 2024

സോളാർ വൈദ്യുതിയിലേയ്ക്ക് തിരിയുന്ന ഇന്ത്യയിലെ ഗ്രാമീണ വൈദ്യശാസ്ത്ര രംഗം

ദക്ഷിണേന്ത്യയിലെ ഒരു പുരാതന പട്ടണമാണ് റായ്ച്ചൂർ. കടുത്ത വേനലിൽ ഉരുകിയൊലിക്കുമ്പോഴും ആ ചൂടിനെ ഒരു സാധ്യതയാക്കി മാറ്റുകയാണ് ഈ പട്ടണത്തിലെ ഗവണ്മെന്റ് ആശുപത്രികൾ. സോളാർ പാനലുകൾ സ്ഥാപിച്ചു കൊണ്ടാണ് അവർ അത്യുഷ്ണത്തെ നേരിടുന്നത്.

ഗവണ്മെന്റ് ആശുപത്രികളിൽ ചൂട് കൂടുകയും ജലലഭ്യത കുറയുകയും ചെയ്തതോടെ പവർകട്ടുകൾ പതിവായി. കറന്റ് എപ്പോൾ പോകുമെന്നോ എപ്പോൾ വരുമെന്നോ പറയുവാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. പലപ്പോഴും ഇത് ഗർഭിണികളെയും ആശുപത്രികളെയും ആശങ്കയിലാഴ്ത്തിയിരുന്നു. ശീതീകരിച്ചു സൂക്ഷിക്കേണ്ട മരുന്നുകളെയും വാക്സിനുകളെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന പ്രസവങ്ങളെയും അതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകളെയും കുറിച്ചായിരുന്നു ആശുപത്രി അധികൃതരുടെ ആശങ്ക. കാരണം കറന്റ് പോയാൽ ഇവയൊക്കെ അവതാളത്തിലാകും.

എന്നാൽ ഈ ആശങ്കകൾ ഒക്കെ മാറിയിരിക്കുകയാണ് സോളാർ പാനലുകൾ സ്ഥാപിച്ചതോടെ. ഇന്ന് നവജാത ശിശുക്കളും അവരുടെ അമ്മമാരും മുടങ്ങാതെ കറങ്ങുന്ന ഫാനിനു താഴെ സുഖമായി ഉറങ്ങുന്നു. മരുന്നുകളും മറ്റും സുരക്ഷിതവും ആണ്. അത് ആശുപത്രി അധികൃതരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്നാണ്.

ഇന്ത്യയിലും മറ്റു വികസ്വര രാജ്യങ്ങളിലും വൈദ്യുതി വിശ്വസനീയമല്ലാത്ത സാഹചര്യത്തിൽ പല മേഖലകളും സോളാർ ഊർജ്ജത്തെ ഉപയോഗപ്പെടുത്തുന്നതിലേയ്ക്ക് തിരിയുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ചൂടും കാലാവസ്ഥയും വർദ്ധിക്കുന്നിടത്ത് സോളാർ ഊർജ്ജത്തിന്റെ ഫലപ്രദമായ ഉപയോഗം ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറുന്നു.

സെൽകോ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ റൂഫ്‌ടോപ്പ് സോളാറിൽ പ്രവർത്തിക്കുന്ന റായ്ച്ചൂർ ജില്ലയിലെ 251 മെഡിക്കൽ സൗകര്യങ്ങളിൽ ഒന്നാണ് സ്വകാര്യ ആരോഗ്യ പരിരക്ഷ താങ്ങാൻ കഴിയാത്ത ആയിരക്കണക്കിന് ആളുകൾക്ക് സേവനം നൽകുന്ന ഗവൺമെന്റ് മെറ്റേണിറ്റി എന്ന ആശുപത്രി. ബെംഗളൂരു ആസ്ഥാനമായുള്ള നോൺ ഫോർ പ്രോഫിറ്റ് ഇന്ത്യൻ, അന്തർദേശീയ കോർപ്പറേഷൻ എന്നിവയിൽ നിന്ന് ഫണ്ട് സ്വരൂപിക്കുകയും 2017 മുതൽ പ്രാദേശിക സർക്കാരുമായി ഏകോപിപ്പിക്കുകയും ചെയ്തു കൊണ്ട് ഇവിടെ സോളാർ പാനലുകൾ സ്ഥാപിച്ചു.

ആശുപത്രികളെയും ക്ലിനിക്കുകളെയും സൂര്യപ്രകാശത്തിന്റെ പ്രയോജനം നേടുന്നവരാക്കി മാറ്റിയാൽ ആഗോള ജനസംഖ്യയുടെ 4.4% വരുന്ന ഒരു മേഖലയിലെ ഉദ്പാദനം കുറയ്ക്കാൻ കഴിയും എന്നു അന്താരാഷ്ട്ര ലാഭരഹിത സ്ഥാപനമായ ഹെൽത്ത് കെയർ വിത്തൗട്ട് ഹാം നടത്തിയ പഠനത്തിൽ പറയുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രവും ഗ്രഹത്തെ ചൂടാക്കുന്ന വാതകങ്ങളുടെ മൂന്നാമത്തെ വലിയ എമിറ്ററുമായ ഇന്ത്യയിൽ സോളാർ ഊർജം ഉപയോഗിക്കുന്നത് വളരെ ഉചിതമായ തീരുമാനം ആണ്.

ഇന്ത്യ നിലവിൽ വൈദ്യുതിക്ക് കൽക്കരിയെയാണ് ആശ്രയിക്കുന്നത്. ഒപ്പം 450 ഗിഗാവാട്ട് പുനരുപയോഗ ഊർജം സ്ഥാപിക്കുക എന്ന ലക്ഷ്യവുമുണ്ട്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ അതിന്റെ പകുതിയോളം ആവശ്യമുള്ള പുനരുപയോഗ ഊർജം കൈവരിക്കുവാൻ കഴിയും എന്ന പ്രതീക്ഷയിലാണ്. എന്നാൽ ആ ലക്ഷ്യം കൈവരിക്കുന്നതിന് സൗരോർജ്ജത്തിൽ, പ്രത്യേകിച്ച് വീടിന്റെ അല്ലെങ്കിൽ സ്ഥാപനങ്ങളുടെ മേൽക്കൂരയിലെ സൗരോർജ്ജത്തിന്റെ ഉപയോഗപ്പെടുത്തൽ ദ്രുതഗതിയിൽ ആക്കുകയും വേണം. എന്നാൽ കഴിഞ്ഞ വർഷം റൂഫ് ടോപ്പിൽ സ്ഥാപിക്കണം എന്ന് തീരുമാനിച്ചതിന്റെ പകുതിയോളം മാത്രമേ ഇന്ത്യയിൽ ഇതുവരെ സ്ഥാപിച്ചിട്ടുള്ളു. ഇറക്കുമതി ചെയ്ത ഘടകങ്ങളുടെ വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും നികുതികളും ഉദ്ദേശിച്ച വേഗത്തിൽ കാര്യങ്ങൾ നടക്കുന്നതിനു തടസമായി നിന്നു.

തടസ്സമില്ലാത്ത വൈദ്യുതി നൽകുന്നതിനു പുറമേ, മേൽക്കൂരയിലെ സോളാർ ചികിത്സാ സൗകര്യങ്ങളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു. ആശുപത്രിയിലെ കറണ്ടിന്റെ ഉപയോഗം പകുതിയിൽ താഴെയായി കുറയ്ക്കുവാൻ സോളാർ പാനലുകൾ സ്ഥാപിച്ചതോടെ കഴിഞ്ഞു എന്ന് ഡോ. കാവ്യശ്രീ സുഗൂർ പറഞ്ഞു. ഇത് ഒരു നല്ല സൂചനയും ആണ് വിദഗ്ധർ കണക്കാക്കുന്നത്. സൗരോർജത്തെ പൂർണ്ണമായും ഉപയോഗപ്പെടുത്തിയാൽ അത് രാജ്യത്തിന്റെ വികസനത്തിൽ നിർണ്ണായകമായ ഒരു സ്ഥാനം വഹിക്കുന്നതായി മാറും എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Latest News