Wednesday, July 1, 2026

സിന്ധുനദീജല കരാർ ഇപ്പോഴും നിലനിൽക്കുന്നതാണെന്ന് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സിന്ധുനദീജല കരാർ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പാകിസ്ഥാൻ പൂർണ്ണമായി തള്ളിക്കളയുന്നതായി പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ വ്യക്തമാക്കി. ഇരുരാജ്യങ്ങളും ഒപ്പുവച്ച ഈ കരാർ ഇപ്പോഴും പൂർണ്ണമായും നിയമസാധുതയുള്ളതും നിലനിൽക്കുന്നതുമാണെന്ന് അദ്ദേഹം ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

കരാർ പ്രകാരം പാക്കിസ്ഥാന് അവകാശപ്പെട്ട ജലം ഇല്ലാതാക്കാനുള്ള ഏതൊരു ശ്രമവും പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ദോഷം ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 2025 ഏപ്രിലിൽ ഉണ്ടായ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക്കിസ്ഥാനെതിരെയുള്ള കടുത്ത നടപടികളുടെ ഭാഗമായി ഇന്ത്യ ഈ കരാർ താൽക്കാലികമായി നിർത്തിവച്ചത്.

ലോകബാങ്കിന്റെ മധ്യസ്ഥതയിൽ നിലവിൽ വന്ന ഈ ചരിത്ര കരാർ ലംഘിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്നാണ് പാക്കിസ്ഥാനിലെ രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News