ഭക്ഷണത്തിനൊപ്പമോ, അല്ലാതെയോ മക്കൾക്ക് ഉറങ്ങാനുള്ള മരുന്ന് കൊടുത്തശേഷം അവർ ഉറക്കത്തിലേക്കു വഴുതിവീഴുന്നതു കാത്തിരിക്കേണ്ടിവരുന്ന മാതാപിതാക്കൾ. കുട്ടികളെ ഉറങ്ങാൻ സഹായിക്കുന്നതിന് ഡോക്ടർ നേരിട്ട് നിർദേശിച്ചും മറ്റുള്ളവർ പറഞ്ഞറിഞ്ഞും മെലറ്റോണിൻ എന്ന മരുന്ന് ഉപയോഗിക്കുന്ന മാതാപിതാക്കൾ പറയുന്നത്, തങ്ങൾ ഒരു മയക്കുമരുന്ന് വിൽപനക്കാരെപ്പോലെയാണെന്ന് ഇടയ്ക്ക് തോന്നാറുണ്ടെന്നാണ്.
നമ്മുടെ ശരീരത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഉറക്കം എന്ന പ്രക്രിയയിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഒന്നാണ് മെലറ്റോണിൻ എന്ന ഗുളിക. യു കെ യിൽ ഇത് ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ലെങ്കിലും ഡോക്ടർമാരുടെ കുറിപ്പടിപ്രകാരം മാത്രം ഇത് ലഭിക്കൂ. അല്ലെങ്കിൽ പ്രത്യേക സാഹചര്യങ്ങളിലുള്ള – ഓട്ടിസം അല്ലെങ്കിൽ എ ഡി എച്ച് ഡി രോഗനിർണ്ണയമുള്ള – കുട്ടികൾക്കു മാത്രമേ ഇത് നിർദേശിക്കാൻ കഴിയൂ.
മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ മെലറ്റോണിൻ കൂടുതൽ എളുപ്പത്തിൽ ലഭ്യമാണ്. പലപ്പോഴും ഫാർമസികളിൽ ഇത് വിൽക്കുന്നുമുണ്ട്. എന്നിരുന്നാലും കുട്ടികളിൽ ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഒന്നുതന്നെയാണ്. അതേസമയം, യു എസ് പോലെ വളരെ കുറച്ച് നിയന്ത്രണങ്ങൾ മാത്രമുള്ളിടത്ത് ഈ മരുന്ന് സൂപ്പർമാർക്കറ്റുകളിൽ നിന്നുപോലും വാങ്ങാം. ഇത് പലപ്പോഴും കുട്ടികളെ ലക്ഷ്യംവച്ചുള്ളതാണ്. കാരണം ഈ മരുന്നുകൾ കുട്ടികളെ ആകർഷിക്കുന്നതിനായി ടെഡിബിയറുകളുടെയോ ,കാർട്ടൂൺ കഥാപാത്രങ്ങളുടെ രൂപത്തിൽ ലഭ്യമാകുന്നു. 14 വയസ്സിനു താഴെയുള്ള അഞ്ച് യു എസ് കുട്ടികളിൽ ന്യൂറോടൈപ്പിക് കുട്ടികളിൽ ഒരാൾ മെലറ്റോണിൻ കഴിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യു കെ യിൽ ഇത് പരിമിതമായി ലഭ്യമാകുന്നതിനാൽതന്നെ ഇവിടുത്തെ മാതാപിതാക്കൾ ഇവ വാങ്ങാൻ മറ്റു വഴികളും തേടാറുണ്ട്.
പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ പല മാതാപിതാക്കളും പറയാറുള്ളത്, അവരുടെ കുട്ടികൾക്ക് അത് ആവശ്യമാണെങ്കിൽതന്നെ, ഇത് പല വഴികളിൽനിന്നും വാങ്ങുമ്പോൾ തങ്ങൾ സ്വയം ഒരു മയക്കുമരുന്ന് വിൽപനക്കാരെപ്പോലെ തേന്നാറുണ്ടെന്നാണ്. കരിഞ്ചന്തകളിൽ നിന്നുപോലും മരുന്നുകൾ വാങ്ങേണ്ടിവരുന്ന അവസ്ഥയാണ് ഉണ്ടാകുന്നതെന്ന് മാതാപിക്കൾ പറയുന്നു.